2012, നവംബർ 10, ശനിയാഴ്‌ച

കവിത : അരുത്

കവിത 
..............
                         അരുത് 
               .................................
അരുത്, 
അതിരുകളിലേക്ക് 
കണ്ണയക്കരുത്

ആര്‍ത്തിയുടെ മൂര്‍ത്തി 
പതിയിരിക്കുന്ന ഇടമാണത്  
കാഴ്ച അതിരുകളില്‍ 
ചെന്നുടക്കിയാല്‍ 
അധരങ്ങള്‍ മധുരമുള്ള 
വാക്കുകള്‍ മറക്കും 

കൈപ്പേറിയ വാക്കുകള്‍ കേട്ടാല്‍ 
ആയുധങ്ങള്‍ക്കത്  
ഹരമായ് മാറും 

ആയുധങ്ങള്‍ വികാരം കൊണ്ടാല്‍ 
രാക്ഷസ നൃത്തമാടാന്‍ തുടങ്ങും 
നൃത്ത മാടിയാല്‍ പിന്നെ ,
ഒരിക്കലും കണ്ണുണങ്ങുകയില്ല  

          സുലൈമാന്‍ പെരുമുക്ക് 
                00971553538596

   



  • കവിത

    ...............

    അടയാളം

    ....................



    എന്‍റെ ഗ്രാമ കവാടത്തില്‍

    മത സൗഹര്ദ്ദത്തിന്റെ

    മഹാനിയ്യ മാതൃക വിളിച്ചോതുന്ന

    വരികള്‍ ആലേഖനം ചെയ്തത്

    മനക്കണ്ണിനാല് വായിച്ചുകൊണ്ടാണ്

    എന്‍റെ ബാല്യം കടന്നു വന്നത്



    കൗമാരത്തിലും ഞാനത്കണ്ടിരുന്നു

    കാലത്തിന്റെ കറക്കത്തില്‍

    ഞാനും പ്രവസിയാവാന്‍

    നിര്‍ബന്ധിതനായി



    നാട്ടിലേക്കു യാത്ര തിരിക്കുന്ന

    സുഹൃത്തുക്കള്‍ക്ക്

    എന്‍റെ വീട്ടിലേക്കുള്ള വഴിയടയാളം

    ആ കവാടമായിരുന്നു



    കവാടത്തില്‍ മിന്നി തിളങ്ങിയിരുന്ന

    വരികള്‍ ഇതായിരുന്നു

    പെരുമുക്ക് ജുമാ മസ്ജിദിലേക്കും

    കാരക്കാട് ശ്രീ ഭഗവതി ക്ഷേത്രത്തിലെക്കുമുള്ള

    വഴി ഇതിലെ.....



    പക്ഷെ ഇന്ന് ആ കാവാടമവിടെ ഇല്ല

    ആരാണ് എടുത്തു മാറ്റിയതെന്നും അറിയില്ല

    ചോദിക്കാന്‍ വിശ്വസ്തനായ ഒരാളുടെ മുഖം

    മനസ്സില്‍ തെളിഞ്ഞു വന്നു



    എന്നെ പള്ളിക്കൂടത്തില്‍ ചേര്‍ത്ത

    എന്നും എന്നെ രാത്രിയില്‍

    പള്ളിയുടെ പടിപ്പുരയില്‍

    കാത്തുനില്‍ക്കാറുള്ള ,

    എന്‍റെ മനസ്സിന്റെ മുറ്റത്തെ പാഠശാലയില്‍

    പുഞ്ചിരിച്ചു നില്‍ക്കുന്ന

    എന്‍റെ അയല്‍വാസികൂടിയായ

    പി .സി കോരന്റെ തായിരുന്നു അത്



    അതെ ഞങ്ങള്‍ ആദരവോടെ വിളിക്കാറുള്ള

    ഉപ്പാപ്പയുടെത്

    ഞാന്‍ ചോദിച്ചു ഉപ്പാപ്പ

    ആ കവടമെവിടെ,

    അതാരെടുത്തുമാറ്റി?



    മൗനം വിഴിങ്ങികൊണ്ട്

    ഉപ്പാപ്പ മറുപടി പറഞ്ഞു

    മോനേ ആകവാടമേ എടുത്തുമാറ്റിയിട്ടുല്ലു

    അതിലെ സന്ദേശം മനസുകളില്‍ നിന്ന്

    ആര്‍ക്കും മായ്ച്ചുകളയാന്‍ കഴിയില്ല



    ആ വാക്കുകള്‍ എന്നന്നും സത്യമായ്

    പുലരട്ടെ എന്ന് എന്‍റെ മനസ്സ്

    അപ്പോള്‍ മന്ത്രിച്ചു .



    സുലൈമാന്‍ പെരുമുക്ക്

    00971553538596 ‍




കവിത :ശുഭയാത്ര .....


കവിത 
...............
                          ശുഭയാത്ര .....
               ..................................

എന്‍റെ പ്രതീക്ഷയുടെ 
കൊട്ടാരത്തിലേക്ക് 
നിലാവിന്റെ 
ശരറാന്തലുമായി നീ  വന്നു 

കിനാവിന്റെ പടികളില്‍ വെച്ച്‌
എനിക്ക് കിട്ടിയ പൊന്‍ കതിരാണ് നീ 

എന്‍റെ അക്ഷര കൂട്ടുകള്‍ കൊണ്ട് നീ 
മഴവില്ലു തീര്‍ത്തു 
എന്‍റെ വാക്കുകളെ നീ പൂക്കളാക്കി

നിന്‍റെ സ്വരത്തിലാണ് 
ഇന്നു ഞാന്‍ പാടുന്നത് 
എന്‍റെ സ്വപ്നങ്ങള്‍ക്കു
നിറമുള്ള ചിറകുകള്‍ മുളച്ചു 

നിന്‍റെ യാത്ര 
എന്നെ വേദനിപ്പിക്കുന്നില്ല 
എന്‍റെ നയനങ്ങളില്‍ നിന്നു മാത്രമാണ്  
നീ അകലുന്നത്  
എന്‍റെ ഹൃദയത്തില്‍ നീ 
നൃത്ത മാടിക്കൊണ്ടിരിക്കുന്നു   

മരണത്തെ പറ്റിയുള്ള നിന്‍റെ വാക്കുകള്‍ 
എന്നെ അത്ഭുത പെടുത്തിയിട്ടുണ്ട് 
മധു ചഷകവുമായി 
മരണം നിന്നരികില്‍ വിരുന്നെത്തും, 
ആ പ്രണയം നിനക്ക് മാത്രം സ്വന്തം .

           സുലൈമാന്‍ പെരുമുക്ക് 
            sulaimanperumukku@gmail.com
                  00971553538596 

         


ആഴമുള്ള മുറിവ്

കവിത 
............
                      ആഴമുള്ള മുറിവ് 
             ................................................
           
ഞാന്‍ കവിത എഴുന്ന പേന കൊണ്ട് ,
എന്‍റെ സുഹൃത്തിന്റെ മുഖത്തു 
ആഴമുള്ള മുറിവ് വീണു 

മുഖം മനസ്സിന്റെ കണ്ണാടി 
എന്നതാണല്ലോ മഹത് വചനം 
എങ്കില്‍ മനസ്സില്‍ വീണ മുറിവിന്റെ 
പ്രതി ബിംബമോ ഇതു ?

മുഖത്തു കാണുന്ന മുറിവ് തന്നെ 
അസഹ്യമാണ് 
എനിക്ക് എങ്ങനെ 
ഇത്ര ക്രൂരനാവാന്‍ കഴിഞു ?

മനസ്സിന്റെ മുറിവാണ് 
ആദ്യം ഉണക്കേണ്ടത് ...

ഓര്‍മയുടെ ചെപ്പ്‌ 
തുറന്നപ്പോള്‍ ഞാന്‍ കണ്ടു 
പ്രണയിനി പിറന്നാള്‍ 
സമ്മാനമായി തന്ന പട്ടുറുമാല്‍ 

അത് ദിവ്യ ദീപ്തിയില്‍  
തുന്നിയതാണ് 
മുറിവിലെ രക്തം 
അതുകൊണ്ട് തുടച്ചപ്പോള്‍ 
മുറിവ് മാഞ്ഞുപോയി 
ഉറുമാലില്‍ രക്തം ഞാന്‍, 
കണ്ടതുമില്ല . 

       സുലൈമാന്‍ പെരുമുക്ക് 
             00971553538596

കവിത :കൊലവെറി



കവിത 
..............
                 കൊലവെറി 
         ......................................

ലോകം പോയവാരം ,
കണ്ടു കഴിഞ്ഞപ്പോള്‍ 
നിറ കണ്ണുകളോടെ  
പ്രിയതമ പറഞ്ഞു 
സമാധാനത്തെ പറ്റി 
ഒരു കവിത എഴുതാന്‍ 

ഞാന്‍ പേനയെടുത്ത് 
പക്ഷെ എനിക്ക് എഴുതാന്‍ 
സമാധാനം കിട്ടുന്നില്ല 

ചിന്തയില്‍ ചിതലരിക്കുന്നത് 
കൊണ്ടല്ല 
ബന്ധനസ്തനായത് കൊണ്ടുമല്ല 

ആയുധങ്ങളുടെ പരസ്യത്തിനായി 
സമാധാനത്തെ പറ്റി 
പറയുന്നവരെയാണ് 
ജനം കേള്‍ക്കുന്നത് 

അക്രമികളുടെ അട്ടഹാസങ്ങളെ 
സംഗീതമായി ആസ്വദിക്കാന്‍ 
ലോകം പാകപ്പെട്ടിരിക്കുന്നു 

സ്നേഹം കൊണ്ട് സ്വര്‍ഗം പണിയാന്‍ 
ആരാണ്ഇനി  ഉയര്‍ത്തെഴുനെല്‍ക്കാനുള്ളത് 

സ്നേഹ ചുംബനങ്ങള്‍ നല്‍കുന്ന 
സൗഹൃദ ചിന്തകള്‍ പകരുന്ന 
ചുണ്ടുകളെ ശ്രദ്ധിക്കുന്നേയില്ല ,
സദാ ആക്രമണ സ്വഭാവമുള്ള 
പല്ലുകളെ യാണ് മാതൃകയാക്കുന്നത് 

ഇരുപത് അസ്ഥികള്‍ 
ഒരേ സമയം ഓടിയുംബോഴുള്ള 
വേദന സഹിച്ചാണ് 
ഒരമ്മ കുഞ്ഞിനു ജന്മം നല്‍കുന്നത് 

അങ്ങനെയുള്ള 
ആയിരക്കണക്കിന് കുഞ്ഞുങ്ങളെ 
അര നിമിഷം കൊണ്ട് 
ചുട്ടു കരിക്കാന്‍ കഴിയുന്ന അറിവ് 
രാക്ഷസന്മാര്‍ ഇന്നു സ്വന്തമാക്കി 

ഇന്നു ലോകത്ത് 
ഏറെ വിറ്റഴിക്കപ്പെടുന്നത്   
ആയുധങ്ങളാണ് 
പട്ടിണി മാറ്റാന്‍ 
ഓരോ രാജ്യവും ശേഖരിച്ച 
ആയുധങ്ങളില്‍ പകുതിപോലും 
തൂക്കി വില്‍ക്കേണ്ടി വരില്ല  

അയല്‍വാസിയെ 
സ്നേഹിക്കാന്‍ കഴിയാത്തതിനാല്‍ 
പരസ്പരം ഭയപ്പെടുന്നു 
ആയുധ കച്ചവടക്കാരനും ദല്ലാളും  
ഒളിഞ്ഞിരുന്നു ചിരിക്കുന്നു

 ചിലവേറിയ പരീക്ഷണങ്ങള്‍ നടക്കുന്നത് 
ആയുധ നിര്‍മാണത്തിന് വേണ്ടിയാണ് 
ഓരോ  രാജ്യത്തിന്റെയും വലിയ നേട്ടം 
ആയുധങ്ങളുടെ കൂട്ടമാണ്‌ 

അധി വേഗം , 
ബഹു ദൂരം കുതിച്ചെത്തി 
ലക്ഷങ്ങളെ കൊന്നൊടുക്കുക 
ഇതാണ് കാപാലികരുടെ സ്വപ്നം 

ഈ കൊലവെറി കാണുമ്പോള്‍ 
സമാധാനത്തോടെ എങ്ങനെ ,
ഞാന്‍ ഒരു കവിത ഏഴുതും?...

     സുലൈമാന്‍ പെരുമുക്ക് 
        00971553538596






കവിത :ആ നിമിഷത്തിന്നു ശേഷം



 കവിത 
.................

               ആ നിമിഷത്തിന്നു ശേഷം 
.............................................................

ഒരുവട്ടം മാത്രം നിന്നെ ഞാന്‍ കണ്ടു
ഒരു നൂറു വട്ടം കിനാവ്‌ കണ്ടു
ഒരു വാക്ക് മാത്രം  നീ ഉരിയാടി
ഒരു പാടു വാക്കായ് അതു മാറി

ഒരു ചെറു പുഞ്ചിരി എനിക്ക് നീ നല്‍കി
ഒരു പൊട്ടി ചിരിയായ് മാറി
ഒരു സ്നേഹ സ്പര്‍ശം ഞാനറിഞ്ഞപ്പോൾ 
ഒരു ജന്മം ജീവിച്ചപോലെ

ഓര്‍മയില്‍ സൂക്ഷിച്ച മയില്‍ പീലികൊണ്ടൊരു
സങ്കല്‍പ്പ ചിത്രം വരച്ചു ഞാന്
ഓര്‍ക്കുന്നു നിന്നെ ഞാന്‍ കണ്ടൊരാ നിമിഷം 
ആചിത്രം നിൻറെതാണന്ന് 

മോഹങ്ങളെല്ലാം കസവണിഞെത്തുന്ന  
മധുരിത നിമിഷങ്ങള്‍ വനൂ
മണിദീപ മലകള്‍ മിഴികള്‍ തുറന്നു
മന്ദസ്മിതം തൂകി നീനൂ

                          സുലൈമാന്‍ പെരുമുക്ക്  
                             00971553538596
                       sulaimanperumukku@gmail.com

കവിത 
..............
                        സഫലമീജീവിതം 
                   ........................................

ഓര്‍മകള്‍ക്ക് 
എന്തൊരു സുഗന്ധം 
ഓര്‍മയില്‍ നിന്ന് 
മുങ്ങി നിവരുമ്പോള്‍ 
അറിയാതെ 
ചിരിച്ചു കൊണ്ടിരിക്കും 

ചിലപ്പോള്‍ കരയും 
ചിലപ്പോള്‍ ചിന്തിപ്പിക്കും 
മറ്റു ചിലപ്പോള്‍ 
ചിറകടിച്ചു പറന്നുയരും 

നിലാ പൊയ്കയില്‍ 
പ്രേയസിയോടോത്തു 
നീരാടുന്ന ചിത്രം 
ചിലപ്പോള്‍ തെളിഞ്ഞു വരും 

അത് ആത്മാവിനു 
ആനന്ദം പകരും 
സ്വര്‍ഗീയ അനുഭൂതിയാണത് 
മഹാരഥന്‍മാര്‍ മണല്‍ തിട്ടയില്‍ ,
കിടന്നു കണ്ട സ്വപ്നം 

നന്ദി പോലും പ്രതീക്ഷിക്കാതെ 
നന്മ ചെയ്തവരാണവര്‍ 
ആ സ്വപ്ന സുഖം ,
നുകര്‍ന്നവര്‍ ഭാഗ്യവാന്മാര്‍ 
ആജീവിതം സഫല മാണ് 

    സുലൈമാന്‍ പെരുമുക്ക് 
  sulaimanperumukku @gmail .com  

2012, നവംബർ 9, വെള്ളിയാഴ്‌ച

കവിത :ഇറച്ചു വെട്ടുകാര്‍



കവിത 
..............
                           ഇറച്ചു വെട്ടുകാര്‍ 
                     ..........................................

ജന്മന ഇറച്ചി വെട്ടിനോടായിരുന്നു 
അവരുടെ വാസന 
സാഹചര്യത്തിന്റെ സമ്മര്‍ദത്തില്‍ 
മൃഗങ്ങളെ അവര്‍ ഭയപ്പെട്ടുപോയി 

അന്നം തേടി
അവര്‍ ചെന്നെത്തിയത് 
ചായം തേച്ച തുണികളുമായി 
ഓടുന്നവരുടെ കൂട്ടത്തിലാണ് 

അവരുടെ ജന്മ വാസന
ചൂഷണം ചെയ്യാന്‍ 
ഇരുട്ടിന്റെ ശക്തികള്‍
വഴിയൊരുക്കി 
കൊടികൾക്കു പകരം
കൈകളിൽ നല്കിയത്
കൊടുവാളാണവർ 

വിമര്‍ശകരെയും
തിരുത്തല്‍ വാദികളെയും
വകവരുത്തുക
നുണകൾ
ആവർത്തിച്ചു കൊണ്ടേയിരിക്കുക

ആഗ്രഹിച്ചത്‌
കൈ വന്നപ്പോൾ  
കൊടിയുടെ തണലിലവർ 
താണ്ഡവ നൃത്തമാടി 

മുന്നില്‍ നടന്നവര്‍ യവനികയ്ക്ക് 
പിന്നില്‍  മറഞ്ഞപ്പോള്‍  
കൊടുവാൾ  ഒളിപ്പിച്ചവർ 
കൊടികൾ  ഉയര്‍ത്തിപ്പിടിച്ചു

ഇന്നവരെ 
പാര്‍ട്ടികളുടെ
നെറുകയില്‍  കാണാം 
രാഷ്ട്രങ്ങളെ
വഴി നടത്തുന്നതിലും 
അവരെ കാണാം 

അവരെ തിരിച്ചറിഞ്ഞവർ ,
തീവ്ര വാദികൾ
അവരോട് അരുതെന്നു
ചൊല്ലുന്നവർ,
ഭീകര വാദികൾ

സമാധാനത്തിൻറെ
പേരിലവർ
ആയുധം നിർമിക്കുന്നു
അവരുടെ
സമാധാനത്തിനായി
മനുഷ്യരെ കൊന്നൊടുക്കുന്നു

ലോകം ഈ
കൊടുവാൾ  പ്രേമികളെ 
തിരിച്ചറിയാത്ത കാലത്തോളം 
മണ്ണിലവർ രക്തം
ചിന്തികൊണ്ടേയിരിക്കും ...
..................................................

     സുലൈമാന്‍ പെരുമുക്ക് 
        00971553538596
      sulaimanperumukku @gmail .com 

കവിത :കേശത്തിനു ആഘോഷമായി ....



കവിത 
.................
                     കേശത്തിനു ആഘോഷമായി ....
              ................................................................

അതെ 
ശെരിക്കും ഞാന്‍ 
ആഘോഷിക്കുകയാണ് ...

എങ്കിലും 
ഈ അന്ധവിശ്വസികളെ 
കാണുമ്പോള്‍ 
ഞാൻ സ്വയം
ലജ്ജിച്ചു തല താഴ്ത്തുന്നു 

ചിലപ്പോള്‍ ഞാൻ
പൊട്ടി പൊട്ടി  ചിരിക്കും 
മണ്ടന്മാര്‍ -
എന്നെ കുളിപ്പിച്ച വെള്ളം 
നക്കി കുടിക്കാന്‍
 മത്സരിക്കുന്നവര്‍ 

അവരുടെ കൂട്ടത്തില്‍ 
ഖുര്‍ ആണ്‍ വ്യാഖ്യാതാക്കള്‍ വരെ 
 ഉണ്ടാന്നറിയുമ്പോള്‍ 
അത്ഭുത പ്പെട്ടുപോകുന്നു 

ഖുര്‍ആന്‍ പറഞ്ഞതെത്ര ശെരി 
അധരങ്ങള്‍ ഉരുവിടുന്നു 
ഹൃദയം അറിയുന്നില്ല 

കാലങ്ങളായി 
ഞാന്‍ വെള്ളം കണ്ടിട്ടേയില്ല 
ഞാന്‍ വളര്‍ന്നത്‌ 
ആരുടെ തലയിലാണന്നത് 
എനിക്ക് നന്നായി അറിയാം 
അത് മനസ്സിലാക്കാനുള്ള കഴിവ് 
ഈ ജനത്തിന് ഇല്ലാതെ പോയി 

ഒട്ടും മുതല്‍ മുടക്കില്ലാതെ 
വന്‍ ലാഭം കൊയ്യുന്ന 
കച്ചവടമാണ് ആത്മീയത 
ഈ പുരോഹിതനെ പറ്റി 
ഇവര്‍ക്കെന്തറിയാം ?

ഞാന്‍ അറിയുന്നു 
ദൈവവും പ്രവാചകനും 
ഒരിക്കലും എന്നെ ശപിക്കില്ലന്ന് 
എന്നാല്‍ ഈ പുരോഹിതന്‍റെ 
അവസ്ഥ എന്തായിരിക്കും ....?

ഈ കൈകളില്‍ 
ഞാന്‍ എത്തിയ 
ആദ്യ നിമിഷം 
ഇങ്ങനെ പാടി 

വരിക പ്രവാചക 
വീണ്ടും വരിക നീ 
ഉലകമിത പിന്നെയും 
അന്ധകാരത്തിലായ് .

    സുലൈമാന്‍ പെരുമുക്ക് 
       00971553538596
     sulaimanperumukku @gmail .com 





കവിത 
................
 മുള്ളും മലരും 
...............................
പതിവായ്‌ പോകുന്ന വഴിയില്‍ ഒരുദിനം
പൂവംബിളിയെ  കണ്ടതില്ല
പൂത്തുമ്പി എങ്ങു മറഞ്ഞൂ ഇന്നു
പൂന്തേന്‍ മൊഴിയും കേട്ടതില്ലാ
........................................................
ശാരിക പൈതലേ എങ്ങു പോയ്‌ നീ
ശൂന്യമായ് കാണ്മൂ നിന്‍ പീഠം
നീ വരാന്‍ വൈകിയോ ,ഞാന്‍ വൈകിയോ
നിന്‍ സ്വരം  കേള്‍ക്കാന്‍ വെമ്പുകയായ്
.............................................................
ലോലമാം നിന്‍ മനം പുളകം കൊള്ളും
നിമിഷങ്ങളത്രയും ധന്യമല്ലോ
മധു ചന്ദ്രിക നിന്‍ അധരങ്ങളില്‍
വിടരുവതെത്രെ    കണ്ടു ഞാന്‍
...................................................................
ശിരസില്‍ മാലിന്യം തൂവുമാ   സുന്ദരി
എങ്ങുപോയി ഇന്നെങ്ങുപോയി
തിരുനബി നയനങ്ങള്‍ ദിക്കുകള്‍ താണ്ടി
നിരാശയിലാണ്ടൂ   ശോകാര്‍ത്തനായി
..................................................................

 ബാലിക ഇന്നു രോഗിണി യാണെന്നു
അതു  വഴി വന്നൊരാള്‍ ഒതുകയായി
തപം കൊണ്ടാമാനം തേങ്ങുകയായി 
തേടി നടന്നു പിന്നെയും ദൂതന്‍
......................................................................
ശയ്യാവലംബിയാം  ബാലികക്കരികില്‍ -
നിന്നു പ്രവാചകന്‍ പ്രാര്‍ത്ഥിച്ച നേരം
കരളിലാരോ എന്നോ കുത്തിവെച്ച
വിഷമത് താനെ അലിഞ്ഞു പോയി
.......................................................................
അശ്രു കണങ്ങളാല്‍ നിനവിലൂടെ
ആ ബാലിക തൃപാദം കഴുകിയല്ലോ
പിന്നെയാ പൂങ്കരല്‍ മടിച്ചില്ല തെല്ലുമേ
പുണ്യ പ്രവാചകന്റെ അരുമയം ശിഷ്യയായ്

                   സുലൈമാന്‍ പെരുമുക്ക്
                    00971553538596 



ഗാനം 
..........
                      സ്നേഹ മയി..... .......
             .................................
അഞ്ചു നേരവും നെഞ്ചില്‍ കൈകള്‍ വെച്ചു ഞാന്‍ 
അന്തരംഗ മോഹ മോതിടുന്നു നാഥനില്‍ 
സങ്കടങ്ങളും മധുര നൊമ്പരങ്ങളും 
സ്നേഹ മയി ഓതിടൂ നീ ലോക നാഥനില്‍ ....
............................................................................

ശാഹിദ... യാ ....ശാഹിദ 
ശാഹിദ ..എന്‍ ശാഹിദ .....
......................................
നിനവില്‍ മിന്നും താരം പോലെ നില്‍ക്കയാണ്‌ നീ 
നിലാവ് പൂക്കും രാവില്‍ ഇശല്‍ പാടി വരൂ നീ 
നിന്നെ മാത്രം ഓര്‍ത്തിരിക്കയാണ് കണ്മണി 
നെഞ്ചില്‍ ദഫ് മുട്ടിന്‍ താളം കേള്‍ക്കുന്നുവോ നീ 
...............................................................................
ശാഹിദ ...യാ ... ശാഹിദ .......
ശാഹിദ ...എന്‍ ശാഹിദ ....
.............................................
സുറുമ യിട്ട പൂമിഴിയില്‍ നോക്കി യിരിക്കാന്‍ 
സുര ലോക സുന്ദരി ഞാന്‍ എത്തിടും ചാരെ 
സൗമ്യ വതി നിന്‍ മൊഴികള്‍ കേട്ടു രസിക്കാന്‍ 
സുല്‍ത്താനായ് ഞാന്‍ എത്തും കനക നിലാവേ 
.............................................................................
ശാഹിദ....യാ....ശാഹിദ ....
ശാഹിദ... എന്‍ ശാഹിദ... 
........................................
അലകടലിന്‍ ഇക്കരെ ഞാന്‍ നില്‍പ്പതെങ്കിലും 
അക്കരെ യാണെന്റെ മാനസം മഹാബൂബാ 
മുഹബ്ബത്തിന്‍ തേനാറില്‍ നീന്തി തുടിക്കാന്‍ 
മധു വര്‍ണ കിളിയേ കാത്തിരിക്കൂ നീ 
..............................................................................
ശാഹിദ.... യാ ...ശാഹിദ...
ശാഹിദ.....എന്‍ ശാഹിദ...
...............................................
അഞ്ചു നേരവും നെഞ്ചില്‍ കൈകള്‍ വെച്ചു ഞാന്‍ 
അന്തരംഗം മോഹ മോതിടുന്നു നാഥനില്‍ 
സങ്കടങ്ങളും മധുര നൊമ്പരങ്ങളും 
സ്നേഹ മയി ഒതിടൂ നീ ലോക നാഥനില്‍ 
..........................................................................

          സുലൈമാന്‍ പെരുമുക്ക് 
               00971553538596 
         sulaimanperumukku @gmail.com 

ഗാനം:ഇടതും വലതും .....

Cover Photo
ഗാനം
............
                    ഇടതും വലതും .....
          ............................................
 
വലതു പക്ഷം ചേർന്നു   നിന്നു പണ്ട് നമ്മള്‍
ഇടതു പക്ഷം ചേർന്നു നിന്നു പിന്നെ നമ്മള്‍
ഇടതും വലതും ഒന്നു പോലെ  കണ്ടു നമ്മള്‍
ഇനിയുള്ള കാലം വെൽഫയറിൽ  ‍ചേരും നമ്മള്‍
.............................................
മാറി മാറി ഭരണം പങ്കു വെച്ചവര്‍
മധുര വാഗ്ദാനങ്ങളും ചൊരിഞ്ഞവര്‍
ആയിരത്തില്‍ ഒന്നുമേ പാലിച്ചിടാത്തവര്‍
അര്‍ഹരല്ല നമ്മളെ ഭരിച്ചിടാനിവര്‍
.....................................................
ചിതലരിച്ച ചിന്തകള്‍ മടുത്തു നാം
ചിറകൊടിഞ്ഞു വീണുപോയ്‌ സഹിച്ചു നാം
മണ്ണും മലയും പുഴയും പങ്കുവെച്ചവര്‍
കാടും നാടും പാടം വിറ്റടുത്തവർ 
......................................................
വികസനത്തിന്‍ പേരില്‍ നാടു കട്ടെടുത്തവര്‍
അവസരങ്ങള്‍ ഒക്കെയും തുലച്ചെറിഞ്ഞവർ 
കുടിലില്‍ നീറുവോര്‍ക്ക് നിയമം ചങ്ങലാ
മണിമേട വാഴുവോര്‍ക്ക് നിയമം കാവലായ്
..........................................................
ഇനിയുമെത്ര കാലം ഈ കെടുതികള്‍
അറുതിവേണം അതിനുവേണ്ടി ഉണരുക  
കെട്ട നീതി എന്നും പെരുകിടുന്നു മേല്‍ക്കുമേല്‍
സത്യം, നീതി വന്നിടും നാം ഒത്തു ചേരുകില്‍
 
               സുലൈമാന്‍ പെരുമുക്ക്
                      00971553538596
               sulaimanperumukku@gmail.com    




ഗാനം 
............
                    ഹജ്ജിന്റെ രാവിലെന്റെ ....
             .........................................................

ഹജ്ജിന്റെ രാവിലെന്റെ അന്ത രംഗം കൊതിച്ചല്ലൊ 
ഹറമില്‍ എത്തി കര്‍മ്മങ്ങള്‍ ചെയ്തീടുവാന്‍ -പിന്നെ 
അന്ത്യ റസൂലിന്റെ റൗള കണ്ടീടുവാന്‍ 
......................................................................................
പ്രവാചക പ്രഭു മുതല്‍ ഇന്നോള മുളള ഹാജിമാര്‍ 
ചുംബിച്ച ഹജറുല്‍ അസ് വതില്‍ ചുംബനം വെക്കാന്‍ -എന്നില്‍ 
ഏറെ യേറെ പൂതി പൂത്തു റഹീമായോനേ 
.........................................................................................
സഫാ മര്‍വ്വ കുന്നുകളില്‍ ഹാജറന്ന് ഓടുംനേരം 
മനസ്സില്‍ വീണ വ്യഥകള്‍ ഓര്‍ത്ത്‌ ഓടി നടന്നിടണം -സംസം
കോരി കോരി കുടിചെന്റെ ദാഹം തീര്‍ത്തിടണം 
...........................................................................................
ലക്ഷം ലക്ഷം സോദരര്‍ ഒത്തു കൂടും അറഫയില്‍ 
ഒരുമിച്ച് ഒരു പാട് ദുആ ചെയ്തിടണം -അങ്ങനെ 
മനം കുളിര്‍ക്കും പൈതലെ പോല്‍ മടങ്ങീടേണം 
.............................................................................................
ജംറ കളില്‍ ചെന്നു  നിന്ന് കല്ലെറിയും നേരത്തെന്റെ 
അരികിലുള്ള പിശാചുക്കള്‍ അകലുന്നത് -എന്റെ 
അക കണ്ണാല്‍ കാണുവാന്‍ നീ വിധി ഏകല്ലാഹ് 
............................................................................................
ഹജ്ജിന്റെ രാവിലെന്റെ അന്ത രംഗം കൊതിച്ചല്ലൊ 
ഹറമില്‍ എത്തി കര്‍മ്മങ്ങള്‍ ചൈതീടുവാന്‍ -പിന്നെ 
അന്ത്യ റസൂലിന്റെ റൗള കണ്ടീടുവാന്‍ .....
............................................................................................

              സുലൈമാന്‍ പെരുമുക്ക് 
                    00971553538596
              sulaimanperumukku @gmail .com 


കവിത
..............
                   ചില്ലയില്‍ ചേക്കേറാത്തവര്‍ 
            ................................................................
 
"സദോ" 1മിന്റെ സന്തതികള്‍ ഉയര്‍ത്തെഴുന്നേറ്റു
സദാചാര ധ്വംസകര്‍ക്കുല്സവമായി
ദുരാചാര മൂര്‍ത്തികള്‍ ആലിങ്കനം ചെയ്തു
ദിഗന്തങ്ങള്‍ ഭേദിക്കുവാന്‍ കൊതിക്കുന്നിവര്‍
......................................................
രതിയുടെ സുന്ദര പൂങ്കാവനം വിട്ട്‌
അനുരാഗികള്‍ എന്നലങ്കാരനാമം ചാര്‍ത്തി
രഹിത വിഹായസ്സില്‍ താരങ്ങളെ തേടി
രപസ്സിന്റെ ലോകം പടുത്തുയര്‍ത്തുന്നിവര്‍
.......................................................
മഹത്തുക്കളൊക്കെ വിപത്തെന്നുണര്ത്തി
മഹാനാശമാണിതെന്നോതി വേദങ്ങളും
പ്രാകൃതരില്‍ പ്രാകൃതരാണിതിന്‍ സ്വാഗതര്‍
പ്രകൃതിയുടെ തനിമ തകര്‍ക്കാന്‍ കൊതിച്ചവര്‍
........................................................
പുരുഷന്‍ പുരുഷന് ചേര്ച്ചയല്ല
സ്ത്രീകള്‍ സ്ത്രീകള്‍ക്കും ചേര്ച്ചയല്ല
പുരുഷന് ചേര്‍ന്നത്‌ സ്ത്രീ എന്നപോല്‍
സ്ത്രീക്ക് ചേര്‍ന്നുള്ളതു പുരുഷനാണ്
.........................................................
സ്ത്രീയും പുരുഷനും ഒന്നായ്‌ ലയിക്കുകില്‍
പുതിയൊരു ലോകം പിറവികൊള്ളും
ആപുതിയ ലോകത്തു വിടരുന്ന സൂനങ്ങള്‍
പുളകം ചൊരിഞ്ഞിടും ഭവനങ്ങളില്‍
......................................................
ദൈവം സുന്ദരമായ്‌ തീര്‍ത്തു സര്‍വതും
ദൈവത്തിന്‍ സൃഷ്ടിയില്‍ ഉന്നതര്‍ മര്‍ത്യര്‍  
സ്ത്രീ -പുരുഷന്മാരെ ഇണയാക്കി ദൈവം 
ഈ പ്രകൃതം വികൃതമാക്കുന്നു മാനുഷര്‍
.....................................................
ഈ നവ യുഗത്തിന്‍ പ്രബുദ്ധര്‍ ഞങ്ങള്‍ -
എന്നോതുവോര്‍ക്കൊട്ടും ലജ്ജയില്ലാ
തമോയുഗത്തിന്റെ പ്രതിനിധികളാണിവര്
തിന്മയെ തരാട്ടിടുന്നു ലോകം
.......................................................
സ്വവര്‍ഗ രതി കൊടും തിന്മയാണ്
സൂത്രത്തില്‍ തീര്‍ത്ത കുതന്ത്രമാണ്
സര്‍വത്ര നന്മക്കും തിന്മകള്‍ കൊണ്ട്
ഉടയാട തീര്‍ക്കുവോര്‍ പെരുകിടുന്നൂ
...........................................................
സ്വവര്‍ഗാനുരാഗികള്‍ നേടിടുന്ന
സ്വകാര്യ ദു:ഖത്തിന്റെ ഭാരമെത്ര -
ഭയാനകമാണെന്നതരിഞ്ഞിടുവാന്‍
സമൂഹ മനസാക്ഷി ഉണര്നനിടട്ടെ..
 
1 സദോം- പ്രവാചകനായലോത്തിന്റെ (ലൂത്തിന്റെ )ജനത   
    
            സുലൈമാന്‍ പെരുമുക്ക്
          sulaimanperumukku@gmail.com
           00971553538596      ‍                

കവിത:ഈ മഅദനി ഒരു ഭീകരനൊ ...?


കവിത
................
                         ഈ മഅദനി ഒരു ഭീകരനൊ ...?
             ..................................................................
ഈ മഅദനി ഭീകരനാണന്നു ചൊല്ലുവാന്‍
ഇന്നെൻറെ  നാവിനു ശേഷിയില്ല
ഇതു എന്നോ നടന്ന ചരിത്രമല്ല
ഇന്നു നേരില്‍ കാണുന്നൊരു ചിത്രമാണ്
...........................................................
ചരിത്രത്തില്‍ ഒരുപാടു  ഭീകരന്മാരുണ്ട്
ചതിയര്‍ ഒട്ടേറെ ഇന്നുമുണ്ട്
അവരോടു ചേര്‍ത്തു ചൊല്ലുവാന്‍ കഴിയുമൊ 
ഇന്നു നാം കാണുന്ന മഅദനിയെ 
...........................................................
വേട്ടയാടുന്നോരെ ഞെട്ടിച്ചു മഅദനി
ഇരകളോടൊത്തെന്നും ചേര്‍ന്നു  നിന്നു
അനാഥകള്‍ക്കഭയം നല്‍കുവാനായി
ജീവിതം താനേ ഉഴിഞ്ഞു വെച്ചു
.............................................................
അധികാര മോഹികള്‍ അമ്പരന്നു 
അവര്‍ അടിവേര് തോണ്ടുവാന്‍ ഒത്തുചേര്ന്നൂ 
പതിറ്റാണ്ടു കാലം ദൂരെ ദിക്കില്‍
 കൊടും ഭീകരന്‍ എന്നാര്‍ത്തു കൂട്ടിലാക്കി
..............................................................
നട്ടാല്‍ മുളക്കാത്ത നുണകളെല്ലാം   
കാറ്റില്‍ പറത്തി നീതി പീഠം
മഅദനി മോചിതനായി വന്നു
 മലയാള മണ്ണില്‍ ഉറച്ചു നിന്നു
.............................................................
നിദ്രാ വിഹീനരായ് മേലാളരില്‍ ചിലര്‍
നാരദന്മാരെ അണിനിരത്തി
ദൂരെയൊരു താവളം തീര്‍ത്തു വീണ്ടുംപിന്നെ-
 അവിടെ തളക്കുവാന്‍ കൊണ്ടുപോയി
...........................................................
ശാന്തനായ് മഅദനി യാത്രയായി
ശാന്താരായീടുവാന്‍ ഓതിയന്നു
സുകൃതികള്‍ക്കല്ലാതെ കഴിയുമൊ ഇങ്ങനെ
സമാധാന പാലാരോ ഭീകരന്മാര്‍
.........................................................
അരുമക്കിടാവിനെ കെട്ടിപ്പിടിച്ചു
പൊട്ടിക്കരഞ്ഞാ പിതാവിന്റെ ചിത്രം
കരിങ്കല്ലിലാണ്  പതിക്കുന്നതെങ്കിലും
നീഹാര ബിന്ദുവായ്‌ മാറുമത് സത്യം...
...........................................................
            സുലൈമാന്‍ പെരുമുക്ക്
           00971553538596
          sulaimanperumukku@gmail.com   
                    

കവിത:മക്കളേ....

കവിത
...............
                        മക്കളേ......................?

യുവ പണന്ധിതന്റെ നേതൃത്വത്തില്‍
ഒരു ഹജ്ജ് യാത്ര
ആ യുവനിരയില്‍ ഒരംഗ മായ്
ഞാനും ചേര്ന്നു

നിത്യവും അഞ്ചു നേരം
മുഖം തിരിക്കുന്ന കഅബാലയം
കണ്കുളിര്‍ക്കെ കാണാനുള്ലൊരു യാത്ര
ഹാജി മാരുടെ നെഞ്ചകം
നിറയെ പുഞ്ചിരി

വിദ്യാ സമ്പന്നര്‍ ,
അനീതിക്കെതിരെ അമ്പുകള്‍ കണക്കെ
പ്രതികരിക്കുന്ന പ്രകൃതക്കാരെ
അവരില്‍ ഞാന്‍ കണ്ടു

ആരാലും വഞ്ചിക്കപ്പെടാന്‍
ഇടയില്ലാത്ത ഒരു സംഘം
മനസ്സില്‍ ഞാന്‍ കുറിച്ചിട്ടു ,

നീണ്ട നാല്‍പ്പതു ദിനരാത്രങ്ങള്‍
അമീറിന്റെ പ്രഭാഷണങ്ങള്‍ ,
പുതിയൊരു ലോകത്തേക്കാണ്‌ നയിച്ചത്

ഹജ്ജ് കര്‍മം കഴിഞ്ഞു
യാത്ര തിരിക്കുമ്പോള്‍
കണ്ട കാഴ്ച ഇങ്ങനെ

ഒരു കയ്യില്‍ തസ്ബിഹ് മാലയും
മറു കയ്യില്‍ മിസ്‌വാക്കും

മിനായിലെ തൊട്ടടുത്ത കൈമയിലെ
ഒരു വലിയ സംഘത്തെ നയിക്കുന്നത്
വയോ വൃദ്ധനായ ഒരു പണന്ധിതന്‍

ആസംഘത്തിലെ
ഏറ്റവും പ്രായം കൂടിയ
ആള്‍ ചോദിച്ചു
മക്കളേ
നിങ്ങള്‍ ഒരു കയ്യില്‍ ജപമാലയും
മറു കയ്യില്‍ മിസ്‌വാക്കും പിടിച്ചാല്‍
വഴിയില്‍ കാണുന്ന കുപ്പിച്ചില്ലുകള്‍
ആര് എടുത്തു മാറ്റും ?

സുലൈമാന്‍ പെരുമുക്ക്
00971553538596
sulaimanperumukku@gmail.com




കവിത 
.............
                     ആകാശത്തു പറക്കുന്ന 
                      കറുത്ത ഭൂതം (എയര്‍ ഇന്ത്യ )
               .......................................................
അന്നം തേടി ഗള്‍ഫില്‍ ,
എത്തുന്ന പ്രവാസികളെ 
എന്നും വേട്ടയാടി രസിക്കുന്ന 
കറുത്ത ഭൂതം ....

പ്രവാസിയുടെ ചുടു രക്തം 
മോന്തി കുടിച്ചാണത് 
 ഭീകര സത്വ മായി വളരുന്നത്‌ 

പ്രവാസികള്‍   എല്ലാവരുടെയും 
പൊതു സ്വത്താണ് 
ആര്‍ക്കും എപ്പോഴും 
എങ്ങനെയും  
ചൂഷണം ചെയ്യാം 

പീഡനങ്ങള്‍ ഏറ്റുവാങ്ങുന്നത് 
ശീലമായിപ്പോയി 
പ്രവാസികളെ പറ്റി പറയുമ്പോള്‍ 
മേലാളന്മാര്‍ക്ക് ആയിരം നാവാണ് 

കരയാന്‍ കണ്ണുകള്‍ പോരാതെ വരും 
ഉപ്പു രസമില്ലാത്ത കണ്ണുനീരിനും 
പൊയ് വാക്കുകള്‍ക്കും എന്തു വില ?
അതു തിരിച്ചറിയാന്‍ 
പവാസികള്‍ വൈകിയിരിക്കുന്നു 

ഗള്‍ഫിന്റെ 
തിളങ്ങുന്ന മുഖമാണ് 
പലരും കണ്ടിട്ടുള്ളത് 
പറുദീസയില്‍ 
പട്ടിണി കിടക്കുന്നവരെ 
ആരും അറിയുന്നില്ല 

പ്രവാസികളുടെ തേങ്ങല്‍ 
മരുഭൂമിയിലെ മണല്‍തരികള്‍ 
പാടുന്നത് കേട്ടാല്‍ 
കരിങ്കല്ലില്‍ തീര്‍ത്ത 
ഹൃദയാകൃതി പോലും 
തകര്‍ന്നു പോകും 

ജീവിച്ചിരിക്കുന്ന 
മന്ത്രവാദി (മന്ത്രി )കള്‍ക്കൊന്നും 
ഈ കറുത്ത ഭൂതത്തെ തളച്ചിടാനുള്ള 
മന്ത്രവും തന്ത്രവും അറിയില്ല 

അതിന്നായി ആരൊക്കെയോ 
ജന്മം കൊള്ളേണ്ടി യിരിക്കുന്നു 
ഭൂതം തന്ത്ര പൂര്‍വ്വം 
തടയിടുന്നത് കൊണ്ടാണ് 
ഇവിടെ ഭ്രൂണ ഹത്യകള്‍ 
പെരുകുന്നത് ....

     സുലൈമാന്‍ പെരുമുക്ക് 
        00971553538596
   sulaimanperumukku @gmail .com 



സഖിയുടെ സാക്ഷ്യപത്രം



കവിത 
...............
                      സഖിയുടെ സാക്ഷ്യപത്രം  
                .......................................................
സഖീ ...
നിന്‍റെ സ്നേഹം 
എനിക്ക് ആനന്ദമാണ് 
നിന്‍റെ സൗമ്യ ഭാവം 
എനിക്ക് ഉന്മാദമാണ്‌ 

എണ്ണിയെടുക്കാവുന്ന 
നിന്‍റെ വാക്കുകളില്‍ 
കിനിയുന്ന മധുരം 
ഒരിക്കലും മതിവരാത്തതാണ് 

നിന്‍റെ സ്നേഹം 
ആര്‍ത്തിയോടെ 
 നുകരുന്നതിനിടയില്‍ 
പകരം വെക്കാന്‍ 
പലപ്പെഴും ഞാന്‍ 
മറന്നു കാണും 

സ്നേഹ മയീ 
നിന്‍റെ ആഗ്രഹങ്ങളും 
അവകാശങ്ങളും 
ഞാന്‍ പൂര്‍ത്തീകരിച്ചുവോ ?
സ്വപ്നം പോലൊരു ജീവിതം 
നീ ആസ്വദിച്ചുവോ ?...

എന്‍റെ മനസ്സ് 
ഇപ്പോള്‍ ഇങ്ങനെ 
മന്ത്രിക്കാന്‍ തുടങ്ങിയിരിക്കുന്നു 
സ്നേഹത്തിന്‍ പൂന്തണലായ 
നിന്‍റെ മടിത്തട്ടില്‍ 
തല ചായ്ച്ചു കൊണ്ടായിരിക്കണം 
എന്‍റെ അവസാന വിശ്രമവും 

അതെ 
ഞാന്‍ സ്വാര്‍ത്ഥനാണ് 
നിന്‍റെ അശ്രു കണങ്ങള്‍ 
എന്‍റെ മുഖത്തു വീഴുമ്പോള്‍ 
എന്‍റെ ദേഹവും ദേഹിയും 
പുളകം കൊള്ളും 

സ്നേഹ നദിയിലെ 
ജല ധാരയാണത് 
അതെന്നെ ശുദ്ധീകരിക്കും 

പിന്നെ എന്നെ നീ 
യാത്ര യാക്കുമ്പോള്‍ 
എന്‍റെ സ്വഭാവ സാക്ഷ്യപത്രം  
നല്‍കാന്‍ മറന്നിടല്ലേ 

നിന്‍റെ സാക്ഷ്യപത്ര മില്ലാതെ 
ചെന്നാല്‍ 
എന്‍റെ സ്വര്‍ഗ പ്രവേശനം 
അസാദ്ധ്യമാകും എന്നാണല്ലോ 
പ്രവാചക വചനം .

  സുലൈമാന്‍ പെരുമുക്ക് 
   00971553538596
  sulaimanperumukku @gmail .com 

കവിത:എല്ലാവരും തിരക്കിലാണ് എങ്കിലും ....


കവിത


................

എല്ലാവരും തിരക്കിലാണ് എങ്കിലും ....



ജനം പരന്നൊഴുകുന്ന

വഴിയോരത്താണ് ഞാന്‍

തളര്‍ന്നുവീണു കിടക്കുന്നത്



ഒരു കൈത്താങ്ങ്‌ കിട്ടിയങ്കില്‍

എന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ട്

പക്ഷെ എല്ലാവരും തിരക്കിലാണ്



പലരും എന്നെ കവച്ചുവെച്ചാണ്

ധൃതിയില്‍ നടന്നു പോകുന്നത്

എന്നെ അവര്‍ കാണുന്നുണ്ടങ്കിലും

അവരുടെ ഹൃദയത്തില്‍

എന്‍റെ ചിത്രം പതിയുന്നില്ല



ഒരു കയ്യാല്‍ ‍ മുബൈല് ഫോണ് ‍

ചുണ്ടോടു അടുപ്പിച്ചു പിടിച്ചിരിക്കുന്നു

മറുകയ്യില്‍ ലാപ്ടോപ് പിടിച്ചിരിക്കുന്നു

ചിലരുടെ കയ്യില്‍ ജപമാലയും

ഞാന്‍ കാണുന്നുണ്ട്



വേഗതയില്‍ നീങ്ങുന്ന

വാഹനങ്ങളില്‍ ചിലത്

എന്‍റെ അടുത്തെത്തുമ്പോള്‍

വേഗത കുറയുന്നതിന്റെ പൊരുള്‍

അവര്‍ ശ്രദ്ധിക്കുന്ന ഭാഗത്തേക്ക്

കണ്ണോടിച്ചപ്പോഴാണ് മനസ്സിലായത്‌



പുതിയ ലോക സുന്ദരിയുടെ ചിത്രം

അലങ്കരിച്ചു വെച്ചിട്ടുണ്ടവിടെ

നൈമിഷിക സുഖങ്ങളോട്

ചേര്‍ന്ന് നില്‍ക്കുന്ന ഈ ലോകത്തെ

ആരാണ് വിളിച്ചുനര്‍ത്തുക

തളര്‍ന്നു കിടക്കുന്ന എന്നെ

ആരാണ് ഒന്ന് എഴുന്നേല്‍പ്പിക്കുക


എല്ലാവരും തിരക്കിലാണ് എങ്കിലും

മരുഭൂമിയിലെ കുളിര്‍ക്കാറ്റുപോലെ

അകലെ നിന്നും ചില ശബ്ദങ്ങള്‍

കേള്‍ക്കുന്നതായി തോനുന്നു


നിരാശപ്പെടല്ലേ സുഹൃത്തേ തനിച്ചല്ല

ഇതാ ഞങ്ങള്‍ എത്തിക്കഴിഞ്ഞു ...


സുലൈമാന്‍ പെരുമുക്ക്

00971553538596

sulaimanperumukku@gmail.com