സഖിയുടെ സാക്ഷ്യപത്രം
കവിത
...............
സഖിയുടെ സാക്ഷ്യപത്രം
.............................. .........................
സഖീ ...
നിന്‍റെ സ്നേഹം
എനിക്ക് ആനന്ദമാണ്
നിന്‍റെ സൗമ്യ ഭാവം
എനിക്ക് ഉന്മാദമാണ്
എണ്ണിയെടുക്കാവുന്ന
നിന്‍റെ വാക്കുകളില്‍
കിനിയുന്ന മധുരം
ഒരിക്കലും മതിവരാത്തതാണ്
നിന്‍റെ സ്നേഹം
ആര്‍ത്തിയോടെ
നുകരുന്നതിനിടയില്‍
പകരം വെക്കാന്‍
പലപ്പെഴും ഞാന്‍
മറന്നു കാണും
സ്നേഹ മയീ
നിന്‍റെ ആഗ്രഹങ്ങളും
അവകാശങ്ങളും
ഞാന്‍ പൂര്‍ത്തീകരിച്ചുവോ ?
സ്വപ്നം പോലൊരു ജീവിതം
നീ ആസ്വദിച്ചുവോ ?...
എന്‍റെ മനസ്സ്
ഇപ്പോള്‍ ഇങ്ങനെ
മന്ത്രിക്കാന്‍ തുടങ്ങിയിരിക്കുന്നു
സ്നേഹത്തിന്‍ പൂന്തണലായ
നിന്‍റെ മടിത്തട്ടില്‍
തല ചായ്ച്ചു കൊണ്ടായിരിക്കണം
എന്‍റെ അവസാന വിശ്രമവും
അതെ
ഞാന്‍ സ്വാര്‍ത്ഥനാണ്
നിന്‍റെ അശ്രു കണങ്ങള്‍
എന്‍റെ മുഖത്തു വീഴുമ്പോള്‍
എന്‍റെ ദേഹവും ദേഹിയും
പുളകം കൊള്ളും
സ്നേഹ നദിയിലെ
ജല ധാരയാണത്
അതെന്നെ ശുദ്ധീകരിക്കും
പിന്നെ എന്നെ നീ
യാത്ര യാക്കുമ്പോള്‍
എന്‍റെ സ്വഭാവ സാക്ഷ്യപത്രം
നല്‍കാന്‍ മറന്നിടല്ലേ
നിന്‍റെ സാക്ഷ്യപത്ര മില്ലാതെ
ചെന്നാല്‍
എന്‍റെ സ്വര്‍ഗ പ്രവേശനം
അസാദ്ധ്യമാകും എന്നാണല്ലോ
പ്രവാചക വചനം .
സുലൈമാന്‍ പെരുമുക്ക്
00971553538596
sulaimanperumukku @gmail .com
3 അഭിപ്രായങ്ങള്‍:
കവിത ഇഷ്ടമായി,ആശംസകള്‍
ഇടക്ക് ഇങ്ങിനെ എഴുതിയില്ലേല്‍ നാട്ടില്‍ ചെല്ലുമ്പോള്‍
പ്രശ്നമാവും..പരലോകതെത്തുമ്പോള്‍ അതിനെക്കാള്‍ പ്രശ്നം .
ഭാവുകങ്ങള്‍..
എന്‍റെ മനസ്സ്
ഇപ്പോള്‍ ഇങ്ങനെ
മന്ത്രിക്കാന്‍ തുടങ്ങിയിരിക്കുന്നു
സ്നേഹത്തിന്‍ പൂന്തണലായ
നിന്‍റെ മടിത്തട്ടില്‍
തല ചായ്ച്ചു കൊണ്ടായിരിക്കണം
എന്‍റെ അവസാന വിശ്രമവും ..manassine iruthi chinthippikkunna varikal,,,,
maasha allaah...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം