2017, ജൂലൈ 24, തിങ്കളാഴ്‌ച

വല്യുമ്മ


വല്യുമ്മ
~~~~~~
ഒരു ചെറു പുഞ്ചിരി
പതിവായി ചുണ്ടിൽ
കൊണ്ടു നടന്നൊരു
നൂറ്റാണ്ടുകാലം.
ഒരു ചെറു കറുത്ത
കുത്തു പോലും
ഒരിക്കലും ആരിലും
തീർത്തതില്ലാ!
വാർദ്ധക്യ
ചിന്തകൾ ഇല്ലതെല്ലും
എന്നും സ്നേഹ,
വാൽസല്യം
ചൊരിഞ്ഞുതന്നും.
മക്കളായ് ഒട്ടുപേർ,
മരുമക്കളും പിന്നെ
പേരക്കിടാങ്ങളും പൊൻപൂക്കളും!
മാധുര്യമേറുന്ന
പൂന്തണലിൽ പുണ്യം
പെയ്തിറങ്ങീടുന്ന
സ്വർഗമാണ്.
കൂടുമ്പോൾ
ഇമ്പം തുളുമ്പും കുടുംബം
ശതപത്മ ജന്മത്തിലും മേന്മയായ്!!
പുണ്യമാണ്
പൂങ്കാറ്റുപോലെ,
പുലരി പോലെ,
പൂനിലാവു പോലെ.
വല്യുമ്മ
വാർത്തിങ്കൾ
പോലെ എന്നും നെഞ്ചിൽ
തെളിയുന്നു
നറുമണം തൂകിടുന്നു!
ഒരു ധന്യ ജീവിതം
പിരിയുമ്പൊഴും ചൂണ്ടിൽ
പുഞ്ചിരി ചാലിച്ചു വെച്ചിരിപ്പൂ!
പ്രാർത്ഥനകളുണ്ട്,
പ്രിയമുളള പ്രാർത്ഥനകൾ,
നവഹൃദയം പോലുള്ള
പ്രാർത്ഥനകൾ -
അത്
സ്വർഗത്തിലൊന്നിച്ചു ചേർന്നിരിക്കാൻ,
എന്നും സ്വർഗത്തിൽ
ഒന്നിച്ചു ചേർന്നിരിക്കാൻ.
--------------------------------------
സുലൈമാൻ പെരുമുക്ക്

ആണും പെണ്ണും.


ആണും പെണ്ണും
<><><><><><><>
ആണും പെണ്ണും
നേരോടെ നടന്നാൽ
വിശുദ്ധ ജന്മങ്ങളാണ്.
താളം തെറ്റിയാൽ
അത്
ഇരുമ്പും കാന്തവും
പോലെയാണ്!
ആരെ ഏതിനോട്‌
ഉപമിച്ചാലും
അന്യായമാകില്ല.
ഇരിക്കേണ്ട
ഇടങ്ങളിൽ ഇരിക്കുമ്പോൾ
ഇരുത്തത്തിൻ്റെ മഹത്ത്വമേറുന്നു !
മഹത്ത്വo
മറന്ന ഇരുത്തം
ഇരുട്ട് പരത്തുന്നു.
ആ ഇരുട്ടിൽ
ഇരുന്നാൽ പിന്നെ
ഇമവെട്ടുന്ന നേരംകൊണ്ടത്
ഒന്നായ് ലയിക്കും.
ചുറ്റുമുള്ള കണ്ണുകൾക്ക്
കാഴ്ചയില്ലെന്ന
കാമത്തിൻ്റെ പറച്ചിൽ
എന്തൊരിഷ്ടമാണ്!
അവസരങ്ങളെ
ആർത്തിയോടെ എന്നും
ചൂഷണ൦ ചെയ്യുന്നത്
നെറികെട്ട വികാരങ്ങളാണ്!
പിന്നെയുള്ള
പൊള്ളുന്ന ചൂടിൽ
വെന്തെരിയുന്ന
ബന്ധങ്ങളെ കാണാൻ
കാഴ്ച മരിച്ച കണ്ണുകൾക്കാവില്ല!!!
ആ കട്ടെടുത്ത
സ്വർഗ നിമിഷങ്ങൾക്കു ശേഷമുള്ള നിമിഷങ്ങളെല്ലാം
നരക നിമിഷങ്ങളാവുമ്പോൾ
ജീവിതം ശാപമായിടുന്നു.
--------------------------------------
സുലൈമാൻ പെരുമുക്കു

ഇത് ഭീകരരുടെ ചിത്രo


ഇത് ഭീകരരുടെ ചിത്രം!
~ ~ ~ ~ ~ ~ ~ ~ ~ ~ ~
മതം മാറിയാൽ
തല വെട്ടിടും,
മാറിയില്ലെങ്കിലോ
കൈ വെട്ടിടും!
രാഷ്ട്രീയം
മാറിയാലോ
രക്തം ചാലിട്ടൊഴുകിടും
പിന്നെ മുഖം പോലും
തിരിച്ചറിയില്ല, ഇത്
ഭാരത ഭീകരത
ഇന്നു വരച്ച ചിത്രം!
ഇത്
മതമാഫിയയും
രാഷ്ട്രീയ ജന്മികളും
കറുത്ത ഹൃദയo കൊണ്ട്
കൈയ്യൊപ്പു ചാർത്തിയ ചിത്രം!!
ഇവിടെ മാനവീകത മനസ്സുകൊണ്ട്
പാടുന്നവരെവിടെ?
അവരെവിടെ?...
അവരെയാണ്
പ്രകൃതി തേടുന്നതിന്ന്!
ഇവിടെ
വില്ലനാണിന്ന്
നായകനായി നടിക്കുന്നത്!!
ധർമ്മവും
അധർമ്മവും
തിരിച്ചറിയാത്തവർ
ന്നോക്കിച്ചിരിക്കുന്നു.
ബുദ്ധനും കൃഷ്ണനും
യേശുവും നബിയും
പിന്നെ മാർക്സും ഗാന്ധിയും ഒക്കെ ചേർന്നു വന്നാലും അനുജരർ കല്ലെറിഞ്ഞാട്ടിടും.
എവിടെ, എവിടെ
തിരിഞ്ഞു നോക്കിയാലും
അവിടെ ചതിയും വഞ്ചനയും മായവും മായാജാലവും മാത്രം!
ഏ മനുഷ്യാ...
ഇനിയെങ്കിലും
നീ മനുഷ്യനാവണം,
മോചനം ഇനി
മനുഷ്യനിൽ മാത്രം.
ഇവിടെ മാനവീകത
മനസ്സുകൊണ്ടു
പാടുന്നവരെവിടെ?
അവരെവിടെ?...
അവരെയാണ്
പ്രകൃതി തേടുന്നതിന്ന്!
<><><><><><><><><><>
സുലൈമാൻ പെരുമുക്ക്‌