2017, സെപ്റ്റംബർ 19, ചൊവ്വാഴ്ച

പിശാചിൻ്റെ പാട്ട്


പിശാചിൻ്റെ പാട്ട്
~ ~ ~ ~ ~ ~ ~ ~
കൂരിരുട്ടാണെനിക്കിഷ്ടം
എന്നും കൂരിരുട്ടാണ്
എനിക്ക് ഇഷ്ടം.

നേരറിയാത്തൊരു
ജനതയ്ക്കു മുന്നിൽ
ഇരുട്ട് വിളമ്പുന്നതാണ് ഇഷം.

നഷ്ടം വിതയ്ക്കലും
കഷ്ടം വരുത്തലും
കലഹങ്ങൾ കൂട്ടലും
ഇഷ്ടമാണ് - മണ്ണിൽ ചോര ചിന്തുന്നതാണേറെ ഇഷ്ടം.

തെരുവിൽ അലയുവാൻ
ഇല്ല ഞാന് - എന്നും
മാളിക മന്നൻ്റെ കൂടെയാണ്,
പാമരന്മാരെ എനിക്കു വേണ്ട
ഏറെ പണ്ഡിതന്മാരുണ്ട്
എൻ്റെ കൂടെ!

വിവേകത്തെ എന്നും
വെറുക്കുന്ന ഞാന്
വികാരങ്ങളെ തൊട്ടുണർത്തിടുന്നൂ.

സൗഹൃദം ഒട്ടും
എനിക്കിഷ്ടമല്ല,
സ്നേഹ സംഗീതം വികൃതമാക്കും.

എനിക്കറിയാം
സത്യം ഞാനറിയും
എന്നും മണ്ണിൽ
ജീവിക്കില്ല ഞാനെന്നതും.

എങ്കിലുംമെങ്കിലും
എന്നും എന്നിക്കിഷ്ടം
കൂരിരുട്ടാണ്, അതാണ് ഇഷ്ടം-
കൂരിരുട്ടാണ്, അതാണ് ഇഷ്ടം.
-----------------------------------
സുലൈമാൻ പെരുമുക്ക്

3 അഭിപ്രായങ്ങള്‍:

2017, ഒക്‌ടോബർ 5 8:02 PM ല്‍, Blogger Saheela Nalakath പറഞ്ഞു...

👍👌

 
2017, ഒക്‌ടോബർ 13 3:57 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

വായനാനുഭവം പങ്കുവെച്ചതിൽ സന്തോഷമുണ്ട്... നന്ദി.

 
2017, ഒക്‌ടോബർ 13 8:48 AM ല്‍, Blogger Cv Thankappan പറഞ്ഞു...

കാണുന്നില്ല അക്ഷരങ്ങള്‍

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം