ഗാനം: ഉണ്ണികളേ ഉണരുക നാം
ഗാനം 
00971553538596

.................
ഉണ്ണികളേ ഉണരുക നാം
.....................................................
ഉണ്ണികളേ ഉണരുക നാം
ഒന്നായ് ഉണരുക നാം
ഒരുമയുടെ പെരുമകള്‍ നാം
ഒന്നായ് പാടിടുക
.......................................
കൈ നിറയെ തൈകളുമായ്
നടന്നു നീങ്ങുക നാം
മണ്ണിതില്‍ നാം തണലുമരം
നട്ടു വളര്‍ത്തിടുക
..........................................
തലമുറകള്‍ പകര്‍ന്നു തരും
നന്മകള്‍ നേടുക നാം
പാവനമാം സേവനം നാം
പതിവായ് ചെയ്തിടുക
...........................................
വഴിയരികില്‍ പുഴയരികില്‍
തണലുവിരിക്കുക നാം
പ്രകൃതിയുടെ രക്ഷകരായ്
അനുദിനം വളരുക നാം
.................................................
സുലൈമാന്‍ പെരുമുക്ക്