2014, ഫെബ്രുവരി 19, ബുധനാഴ്‌ച

കവിത :വ്യാജ ദൈവങ്ങൾ

 കവിത 
................
                       വ്യാജ ദൈവങ്ങൾ 
                      ......................................

മക്കളെ 
പോറ്റുവാൻ 
ജീവൻ ത്യജിക്കുന്ന 
അമ്മമാരല്ലോ 
ഉലകത്തിൻ ജീവൻ 

അമ്മയായ് 
ചമയുവോർ 
മക്കളുടെ മാനവും 
ജീവനും കവരുവത് 
ഇന്നിൻറെ കാഴ്ച 

അന്ധത മുറ്റിയ 
ഹൃദയങ്ങൾ തപ്പി -
തടഞ്ഞു വന്നെത്തുന്നു 
വ്യാജ കേന്ദ്രങ്ങളിൽ 

വ്യാജ ദൈവങ്ങളെ 
പൂജിക്കുവാൻ ജനം 
മത്സരിച്ചോടുന്ന 
കാഴ്ചകൾ കാണാം 

പ്രാകൃതർക്കുള്ളിലെ 
അജ്ഞതയിൽ നിന്നും 
ഉയിർകൊണ്ടു പണ്ട് 
വ്യാജ പൂജാ 

ഈ നവ യുഗത്തിലെ 
ബുദ്ധി പ്രഭാവകർ 
ആൾ ദൈവമേധ്യം 
ഭുജിപ്പാൻ കുതിപ്പായ് 

ചുമര് ചിത്രം 
കണ്ടവർ 
നാക മെന്നോതി 
അവർ ചെന്നു വീണത്‌ 
നരകത്തിലല്ലോ 

ചൂഷനത്തിൻ പൊരുൾ 
എത്ര തെളിഞ്ഞാലും 
അകക്കണ്ണടച്ചാൽ 
കാണില്ലതൊന്നും 

അധികാരികൾക്കിവിടം 
സുഖ ലോകമെങ്കിൽ 
അരുതെന്നു ചൊല്ലാൻ 
ആരുണ്ട്‌ മണ്ണിൽ ?
.........................................
ചിത്രം :മുഖ പുസ്തകത്തിൽ നിന്ന് .
        സുലൈമാന്‍ പെരുമുക്ക്
                00971553538596
         sulaimanperumukku@gmail.com