2013, മേയ് 31, വെള്ളിയാഴ്‌ച

ഗാനം:പ്രിയതമയുടെ കത്ത്





ഗാനം
............
                  പ്രിയതമയുടെ കത്ത്
         ......................................................
വരുന്ന പെരുന്നാളിന്
വരണം പ്രിയ തോഴനെ
എന്‍റെ കരളില്‍ കുളിരു ചൊരിയുവാന്‍
പിന്നെ -പിഞ്ചു മോന്റെ കൊഞ്ചല്‍ കാണുവാന്‍
....................................................
വന്നീടു നീ വന്നീടു നീ വന്നീടു നീ പ്രിയതമാ
നിന്നെ ഓര്ത്തു കാത്തിരിപ്പല്ലോ
നിയും എന്നെ മാത്രം നിനചിരിപ്പല്ലോ
........................................................
നിന്‍റെ രൂപ ഭാവങ്ങള്‍
ഒത്തിണങ്ങിയ കനിമകന്‍
പുഞ്ചിരി തൂകുന്ന നേരമില്‍
നിന്‍റെ പൂമുഖമെന്‍ മനസ്സില്‍ തെളിയുന്നു
........................................................
അന്നു ഞാന്‍ ഏർപ്പോർട്ടില്   
കരഞ്ഞു കൊണ്ട് നിന്നപ്പോള്‍
കാതില്‍ വന്നു പറഞ്ഞൊരു കാര്യം
എന്‍റെ കൂട്ടുകാരന്‍ മറന്നു പോകല്ലേ  
......................................................
           സുലൈമാന്‍ പെരുമുക്ക്
         00971553538596
          sulaimanperumukku@gmail.com

2013, മേയ് 30, വ്യാഴാഴ്‌ച

കവിത:പൗര്‍ണമി ചന്ദ്രികേ ....



കവിത
............
പൗര്‍ണമി ചന്ദ്രികേ ....
...............................................
ദാമ്പത്യ വാടിയില്‍ ശീതള ച്ഛായിൽ 
ചാരുമഞ്ചത്തില്‍ നിന്നെയുറക്കാൻ 
പോന്നോമനെ നിന്‍ പൂമുഖം കണ്ടനാള്‍
എന്നില്‍ മോഹം പൂത്തുലഞ്ഞൂ
................................................................
കാരുണ്യ സിന്ധുവാം ദൈവം കനിയുകില്‍
വൈകാതെ എത്തിടും ചാരത്തു ഞാൻ 
കരളില്‍ വിരിയുന്ന മോഹങ്ങളല്ലാം
കൊതിയോടെ ഓതും പ നിനീർ പൂവില്‍
...................................................................
രത്നാകരത്തിന്‍ തീരത്തിരുന്നു ഞാനെ -
ന്നോമലാളുടെ  ചിത്രം രചിക്കുമ്പോൾ 
നയനങ്ങൾക്കാനന്ദ മേകുന്നുവല്ലോ
നിത്യവും കാണാന്‍ കൊതിക്കുന്നുവല്ലോ
......................................................................
ലജ്ജയില്‍ മുങ്ങി നീ  ആനനം താഴ്ത്തി
മണിയറ വാതില്‍ കടന്നു വരുമ്പോള്‍
അനുരാഗം തിങ്ങിയ മനസ്സുമായ് നിന്നെ
മലര്‍ മെത്തയില്‍ ഞാന്‍ കാത്തിരിക്കും
.......................................................................
നമ്രാഗയായ് നില്‍ക്കും പൂവിൻ  കരങ്ങളില്‍-
ചുംബിച്ചു ആനയിച്ചീടുന്ന നിമിഷം
അനുഗ്രഹീതമല്ലോ ,ആനന്ദമല്ലോ
മാലാഖമാര്‍ പാടും നിമിഷങ്ങളല്ലോ
.................................................................
ആത്മാക്കള്‍ രണ്ടും ഒന്നായ്‌ ലയിച്ചിടും
സ്വര്‍ഗീയ നിമിഷം വന്നണഞ്ഞിടുവാന്‍
ഇനിയുള്ള നാള്‍ സ്തവം ചെയ്തിരിക്കാം
ഇമ്പം തുളുമ്പും പൗര്‍ണമി ചന്ദ്രികേ .
.................................................................
സുലൈമാന്‍ പെരുമുക്ക്
00971553538596
ചിത്രം മുഖ പുസ്തകത്തിൽ നിന്ന് .

2013, മേയ് 26, ഞായറാഴ്‌ച

ഗാനം :ഓർക്കുന്നുവോ ?



ഗാനം 
...........
                      ഓർക്കുന്നുവോ ?
               .............................................

അംബര ചുംബികളാം ദേവാലയങ്ങളാല്
‍ സമ്പന്ന മാണിന്നു ഭൂലോകം
അര്‍ത്ഥം അറിയാതെ കീര്‍ത്തനം ചൊല്ലുന്ന
ഭക്തരാല്‍ നിറയുന്നു ഈ ലോകം .
........................................................................

ദൈവത്തിനെന്തിനു കൈക്കൂലി
ദൈവ സ്നേഹത്തിനെന്തിനു പൂത്താലി.....

പാവങ്ങള്‍ ദുരിതത്തില്‍ അകപ്പെട്ടു പോകുമ്പോള്‍
പട്ടിണി മരണങ്ങള്‍ പെരുകിടുമ്പോള്‍
പഞ്ച ലോഹങ്ങളാല്‍ മന്ദിരം തീര്‍ക്കുവോര്‍
പ്രപഞ്ചത്തിന്‍ നാഥനെ ഓര്‍ക്കുന്നുവോ 
..............................................................................

കാപട്യരായുള്ള പണ്‍ന്ധിത വ്യൂഹവും 
കാര്യം ഗ്രഹിക്കാത്ത അനുചര വൃന്ദവും 
കൈ കോർത്തു നില്ക്കുന്ന കലി കാലമാണിത് 
കുരുതികൾ പെരുകുന്ന ഒരു കാലമാണിത് 
.....................................................................................

ശ്രീ രാമ മന്ത്രങ്ങൾ ഹൃദയത്താൽ ഉരുവിടുകിൽ 
ശ്രീ കൃഷ്ണ വചനങ്ങൾ  മനസ്സുകളിൽ ഉണർന്നിടുകിൽ 
യേശുവും തിരു നബിയും ഓതിയതോർത്തിടുകിൽ 
യുഗ യുഗാന്തങ്ങളിലായ് നന്മകൾ കൊയ്തിടാം ... 
...........................................................................................

ചിത്രം :മുഖ പുസ്തകത്തിൽ നിന്ന് ...നന്ദി 

                 സുലൈമാന്‍ പെരുമുക്ക് 
                00971553538596
             sulaimanperumukku@gmail.com