2016, സെപ്റ്റംബർ 6, ചൊവ്വാഴ്ച

മനുഷ്യനെവിടെ?



   മനുഷ്യനെവിടെ?
  <><><><><><><>

മനുഷ്യനെ
തേടിയാണയാള്‍
മലയിറങ്ങി വന്നത്‌

ആദ്യം
അയാള്‍ കണ്ടത്‌
മരുന്നുകടക്കാരനെയാണ്‌

മരുന്നു
മുതലാളിയുടെ ചോദ്യം,
അല്ലാ ഈവഴി മറന്നോ?

അയാള്‍
ഒരു പുഞ്ചിരി നല്‍കി
നേരെ നടന്നു

പിന്നെ
അയാള്‍ കണ്ടത്‌
സതീർത്ഥ്യനായ
ഒരു ഡോക്ട്‌റെയാണ്‌

ഡോക്ട്‌റുടെ
സ്വരത്തിലും
അയാള്‍ കേട്ടത്‌
സ്വാർത്ഥതയാണ്‌.

അയാള്‍ അന്ന്‌
അവസാനം കണ്ടത്‌
ശവപ്പെട്ടിക്കടക്കാരനെയാണ്‌!

ദീനം പിടിച്ചു കിടക്കുന്ന
അച്ഛൻ്റെ ശവപ്പെട്ടിക്ക്
അഡ്വൻസ് ചോദിച്ചപ്പോൾ
സ്വന്തം പേരിലാൾ
പണമടച്ചു
പിന്നെയും നടന്നു!

സ്‌നേഹത്തിന്റെ സ്വരം
അയാള്‍ക്ക്‌ എവിടേയും
വായിക്കാനായില്ല

കാലത്തിൻ്റെ
തല കറങ്ങുന്നുണ്ട്,
അതു കണ്ട് അയാള്‍
പിന്നെയും
മനുഷ്യനെ തേടി നടന്നു!
~~~~~~~~~~~~~~~~~~~
  സുലൈമാന്‍ പെരുമുക്ക്‌

ഞാനെന്ന ഭാവO



  ഞാനെന്ന ഭാവം
~~~~~~~~~~~~~
ഭൂതങ്ങളാണിന്ന്
വേദങ്ങള്‍
വ്യാഖ്യാനിക്കുന്നത്!‌

ദൈവനാമത്തിലവർ
ചെയ്യുന്നതൊക്കെ
പിശാചിന്റെ കല്‍പനകളാണ്‌

അന്യനെനോക്കി
പുഞ്ചിരിക്കരുതെന്നു
ചൊല്ലുന്നവന്റെ
വാക്കുകള്‍ പൂക്കളല്ല‌

വെളിച്ചം വെറുതേ
വാരിവിതറിയിരുന്നവർ
ഞാനെന്ന ഭാവം
ചേർത്തുവെച്ചപ്പോള്‍
വാക്കുകള്‍ കറുത്തു!

കൈ കോർത്തു
നടന്നിരുന്നവരിന്ന്‌
കൈയ്യോങ്ങി
നടന്നക്കുന്നതാണ് കാണുന്നത്

ഞാനെന്ന ഭാവം
പിശാചിനുള്ള
അനുസരണമാണെ
ന്നതവർ മറന്നു

നമ്മളെന്നുള്ളതാണ്‌
ദൈവത്തിനുള്ള
പ്രാർത്ഥനയെന്നത്‌
ഇനിയും അവരെ
ആരാണ്‌ പഠിപ്പിക്കുക?

എത്ര മെഴുതിരികള്‍
കത്തിച്ചുവെച്ചാലും
സൂര്യന്റെ പൊട്ടിച്ചിരിയാണ്‌
പ്രകൃതിക്കിഷ്ടം

സ്‌നേഹം
അഭിനയിക്കാന്‍
ഏതുപിശാചിനും കഴിയും—

അതു
ദാനം ചെയ്യുന്നവന്‍
ദൈവം മാത്രമാണ്‌.
—————————
സുലൈമാന്‍ പെരുമുക്ക്‌