2016, നവംബർ 26, ശനിയാഴ്‌ച

മൂർച്ചയുള്ള കത്തിയിതാ...


  മൂർച്ചയുള്ള കത്തിയിതാ...
~~~~~~~~~~~~~~~~~~~
എന്റെ
കൈയിലൊരു
മൂർച്ചയുള്ള കത്തിയുണ്ട്‌!

അത്‌
എനിക്കാരെയും
കൊല്ലാനുള്ളതല്ല!!

മതത്തിന്റെ
പേരില്‍ എന്നെ
കൊല്ലാന്‍ വരുന്നവർക്ക്‌
കൊടുക്കാനുള്ളതാണ്‌.

ഒരു
വർഗീയവാദിയും
കത്തിയില്ലാതെ
നിരാശപ്പെട്ടു മടങ്ങരുത് !!

ഓരോ
പ്രഭാതത്തിലും
പുതിയ തലകള്‍
മണ്ണിലുരുളട്ടെ!!!

പിന്നെ
അവിടെ തെറിച്ചുവീണ
രക്തത്തുള്ളികളിലേക്ക്‌ നോക്കി
പൊതുബോധം
വിളിച്ചു പറയട്ടെ,
കൊലയാളി മാനസീക
രോഗിയാണെന്ന്‌!!!

അങ്ങനെ,
കാലത്തിന്റെ
കറുത്ത അക്ഷരങ്ങളിൽ
വർഗീയവാദികള്‍ ഒളിഞ്ഞിരിക്കട്ടെ.

എല്ലാ
ചില്ലക്ഷരങ്ങളിലും
ഊ പ്പ(UAPA)ചുമത്തട്ടെ;
അല്ലെങ്കില്‍
ഏറ്റുമുട്ടലില്‍ കൊല്ലപ്പെടട്ടെ!!!

അവസാനമായി
പറയട്ടെ,
മനോരോഗികളുടെ
പേരു പോലും വെളിപ്പെടുത്തരുത്!

പക്ഷേ,
തീവ്രവാദികളുടെയും
ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരുടെയും
പേരൊരിക്കലും മറച്ചുവെക്കരുത് .
~~~~~~~~~~~~~~~~~
സുലൈമാന്‍ പെരുമുക്ക്‌

2016, നവംബർ 25, വെള്ളിയാഴ്‌ച

നൊമ്പരം!!!


    നൊമ്പരം!!!
 <><><><><><>
ഇഷ്ടം*
~~~~
പാതി
രാവുകളില്‍
അറബിയിലൊഴുകുന്ന
അപശബ്ദങ്ങളെക്കാള്‍,
പ്രഭാതത്തിലെ സംസ്‌കൃത
കീർത്തനങ്ങളെക്കാള്‍, എനിക്കിഷ്ടം
പുലരിയിലുണരുന്ന
കിളികളുടെ കളകൂജനമാണ്‌.

ശാപം
~~~~~
ആത്മീയതയുടെയും
ഭൗതീകതയുടെയും
അറിവുകളിവിടെ
വില്‍പനയ്‌ക്കു വെച്ചിരിക്കുന്നു!

അത്‌,
അന്ധമായി
തലയിലേറ്റി
നടക്കുന്നവരാണിന്ന്‌
സമൂഹത്തിന്റെ ശാപം!

സുഗന്ധം?
~~~~~~~~
ദേവാലയങ്ങളിലൊക്കെ
ദിനംപ്രതി
തിരക്കേറുന്നു!

എന്നിട്ടും
തെരുവിലൊരു സുഗന്ധവും
പരക്കുന്നില്ല!

കൊടികള്‍!!
~~~~~~~~
കൊടികളേറെ
പാറിപ്പറക്കുന്നുണ്ട്‌,
മുക്കുമൂലകളിലൊക്കെ!!

പക്ഷേ,
നാള്‍ക്കുനാള്‍
തെറിച്ചുവീഴുന്ന
രക്തത്തുള്ളികള്‍, അവയിലെ
ചിഹ്നങ്ങളെ തിരുത്തിയിരിക്കുന്നു!!

സൂര്യമൊഴി!!!
~~~~~~~~~~
സൂര്യനുണർന്നു
വരുമ്പോള്‍
വിളിച്ചു പറയുന്നത്‌,
വിധവകളായ
യുവതികളുടെയും ആശ്രയമറ്റ
അച്ഛനമ്മമാരുടെയും
പിതാവില്ലാത്ത പിഞ്ചു
കുഞ്ഞുങ്ങളുടെയും നീണ്ട
കണക്കുകളാണ്‌!!!

ശരി?
~~~~
ഞാന്‍
മാത്രമാണ്‌ ശരിയെന്ന്‌
ഓതുന്ന ലോകത്ത്‌,
പൂക്കളൊന്നും വിരിയുകില്ല!!
~~~~~~~~~~~~~~~~~~~~
*നല്ലനേരത്തുള്ള മനസ്സിലാവുന്ന
ഭാഷയിലെ ഉല്‍ബോധനമാണ്‌
ഫലം ചെയ്യുക.
———————————
  സുലൈമാന്‍ പെരുമുക്ക്‌




2016, നവംബർ 24, വ്യാഴാഴ്‌ച

ഇസ്‌റയേല്‍ കത്തുമ്പോള്‍!



  ഇസ്‌റയേല്‍ കത്തുമ്പോള്‍!
<><><><><><><><><><><>

കത്തുമ്പോള്‍
കൈകൊട്ടിച്ചിരിക്കാന്‍
പഠിപ്പിച്ചതാരാണ്‌?

ശാപപ്രാർത്ഥനകൾ
അഗ്‌നിപർവതത്തില്‍നിന്ന്‌
ഉയരുന്നതാണ്‌!

സ്‌നേഹ
പ്രാർത്ഥനകള്‍
നിലാവിന്റെ തിളക്കമാണ്‌.

മനസ്സുകൊണ്ട്‌
യുദ്ധത്തിനിറങ്ങുമ്പോഴും
സ്‌ത്രീകളു കുഞ്ഞുങ്ങളും വൃദ്ധരും
ചെടികളും തണല്‍മരങ്ങളും
കൃഷിയിടങ്ങളും വഴിയിലുണ്ടെന്നതു കാണണം!!!

മഹാനായ പ്രവാചകന്‍
ദുരിതത്തോടൊപ്പമിരുന്നില്ല,
ദ:ഖത്തോടൊപ്പമായിരുന്നു.

ശത്രുവിന്റെ മുഖം
കൈവെള്ളയില്‍ വെച്ച്‌
പ്രാർത്ഥിച്ച  തിരുനബിയെ
ഓർക്കുന്ന മനസ്സില്‍
സ്വർഗം പൂക്കും.

കയർക്കുന്ന
മനസ്സുകളെന്നും
അന്യന്റെ വേദനയില്‍
ആത്മനിർവൃതി കൊള്ളുന്നു!

കാരുണ്യത്തിന്റെ
മനസ്സുകള്‍ കണ്ണീരിനൊപ്പം
ചേർന്നു നില്‍ക്കുന്നു!

ശത്രുവിന്റെ
പൂന്തോട്ടത്തിലെ സുഗന്ധം
എനിക്കു വേണ്ടെന്നു പറയാന്‍
നാസാഗ്രത്തിനാവുമൊ?...
~~~~~~~~~~~~~~~~~~
സുലൈമാന്‍ പെരുമുക്ക്


ഇസ്‌റയേല്‍ കത്തുമ്പോള്‍!



  ഇസ്‌റയേല്‍ കത്തുമ്പോള്‍!
<><><><><><><><><><><>

കത്തുമ്പോള്‍
കൈകൊട്ടിച്ചിരിക്കാന്‍
പഠിപ്പിച്ചതാരാണ്‌?

ശാപപ്രാർത്ഥനകൾ
അഗ്‌നിപർവതത്തില്‍നിന്ന്‌
ഉയരുന്നതാണ്‌!

സ്‌നേഹ
പ്രാർത്ഥനകള്‍
നിലാവിന്റെ തിളക്കമാണ്‌.

മനസ്സുകൊണ്ട്‌
യുദ്ധത്തിനിറങ്ങുമ്പോഴും
സ്‌ത്രീകളു കുഞ്ഞുങ്ങളും വൃദ്ധരും
ചെടികളും തണല്‍മരങ്ങളും
കൃഷിയിടങ്ങളും വഴിയിലുണ്ടെന്നതു കാണണം!!!

മഹാനായ പ്രവാചകന്‍
ദുരിതത്തോടൊപ്പമിരുന്നില്ല,
ദ:ഖത്തോടൊപ്പമായിരുന്നു.

ശത്രുവിന്റെ മുഖം
കൈവെള്ളയില്‍ വെച്ച്‌
പ്രാർത്ഥിച്ച  തിരുനബിയെ
ഓർക്കുന്ന മനസ്സില്‍
സ്വർഗം പൂക്കും.

കയർക്കുന്ന
മനസ്സുകളെന്നും
അന്യന്റെ വേദനയില്‍
ആത്മനിർവൃതി കൊള്ളുന്നു!

കാരുണ്യത്തിന്റെ
മനസ്സുകള്‍ കണ്ണീരിനൊപ്പം
ചേർന്നു നില്‍ക്കുന്നു!

ശത്രുവിന്റെ
പൂന്തോട്ടത്തിലെ സുഗന്ധം
എനിക്കു വേണ്ടെന്നു പറയാന്‍
നാസാഗ്രത്തിനാവുമൊ?...
~~~~~~~~~~~~~~~~~~
സുലൈമാന്‍ പെരുമുക്ക്


ഇസ്‌റയേലിന്റെ വിലാപം!


ഇസ്‌റയേലിന്റെ വിലാപം!
~~~~~~~~~~~~~~~~~~
നാട്‌
നരകമായിടുമ്പോള്‍
നോക്കി നില്‍ക്കാനാണ്‌ വിധി!!

യന്ത്രങ്ങള്‍
ഒരുപാട്‌
ഒരുക്കിവെച്ചിട്ടുണ്ട്‌!!

പക്ഷേ
ജീവരക്ഷക്കുള്ളതല്ല,
ജീവനാശത്തിനുള്ളതാണ്‌!!!

അന്യനെ
വേഗത്തില്‍
എങ്ങനെ കൊല്ലാമെന്ന്‌
ഹരമായ്‌ പഠിപ്പിക്കുന്നതു സത്യം.

പൊട്ടനെ
ചെട്ടി ചതിച്ചാല്‍
ചെട്ടിയെ ദൈവം
ചതിക്കുമെന്ന മൊഴി
ലോകഭാഷയിലെഴുതണം.

ദൈവമേ
ജീവിതംകൊണ്ട്‌
ഞങ്ങളെഴുതിയ പരീക്ഷ
വായിക്കുന്നവന്‍ നീയല്ലോ?

ഞങ്ങളെക്കാള്‍
ഞങ്ങളോട്‌ സ്‌നേഹമുള്ള
നിന്റെ മുന്നില്‍ താഴമയില്‍
നില്‍ക്കുന്നു ഞങ്ങള്‍.

ഞങ്ങളെ
രക്ഷിക്കുന്നതും
ശിക്ഷിക്കുന്നതും
നിന്റെ ഇഷ്ടമാണ്‌.

നിന്നില്‍നിന്ന്‌
ഒളിഞ്ഞിരിക്കാന്‍
ഒരിടവും ഉലകിലില്ല!

അഹങ്കാരവും
അവിവേകവും
ചാലിച്ച ചിന്തയില്‍നിന്ന്‌
ഉയരുന്നതെല്ലാം ശാപമാണെന്നത്‌
പിന്നെയും പിന്നെയും
തിരിച്ചറിയുന്നു ഞങ്ങള്‍!!!

സ്‌നേഹ മയാ
ഞങ്ങളെത്ര ദൂരം
ഓടിയാലും മടങ്ങിയെത്തുന്നത്‌
നിന്റെയരികിലാണ്‌!!

എന്തൊക്കെ
ഞങ്ങളാഗ്രഹിച്ചാലും
നിന്റെ ന്യായവിധി
സത്യമാണ്‌!!!
~~~~~~~~~~~~~~~~~~
സുലൈമാന്‍ പെരുമുക്ക്‌

സിദ്ധനായി ഞാന്‍!!!*



  സിദ്ധനായി ഞാന്‍!!!*
<><><><><><><><>

ഓർക്കുന്നു ഞാന്‍,
ഇന്നും ഓർക്കുന്നു ഞാന്‍,
സിദ്ധനായ്‌ മാറിയ നാള്‌!!!

പനിപിടിച്ചു
എന്റെ ഉള്ളം വിറക്കവെ
മൂടിപ്പുതച്ചു കിടന്നു ഞാന്‌.

യാദൃശ്ചികം,
എന്നു ചൊല്ലട്ടെ ഞാന്‍
മൂടിപ്പുതച്ചതു പച്ചപ്പുതപ്പുകൊണ്ടായിരുന്നു!

അതുകണ്ടു
വന്നൊരന്‍ കൂട്ടുകരന്‍**
സല്‍ഫികള്‍
ഏറെയെടുത്തു വേഗം.

അന്ധതയിലാണ്ടുള്ള
രണ്ടാളുടെ കഥ എന്നെ
പഠിപ്പിച്ചു ഏറെനേരം!

ടലഫോണ്‍
ഔലിയ(സിദ്ധ) എന്നപേരില്‍
അവർക്കിടയില്‍
ഏറെ തിളങ്ങി ഞാന്‌!

ഒരു ദിനം
പലവട്ടമായിട്ടവർ
ഭക്തിയോടെ കാര്യമുരിയാടിടും!

ആമന്ദ ബുദ്ധിയാളിന്‍
ചരിത്രം
ഒന്നൊഴിഞ്ഞീടാതെ
ഞാന്‍ പടിച്ചു!!

ആരാധനാഭാവ
ത്തോടെയെല്ലാം
കേട്ടിരിക്കും
കാഴ്‌ച കൗതുകമായ്‌!!

സർവതും
നേരത്തെ എന്‍ സുഹൃത്ത്‌
ചൊല്ലിപ്പടിപ്പിച്ചതായിരുന്നു!!

അതിലൊരുവനെന്നും
തന്‍ ഭാര്യയെ
സംശയത്തിന്‍ നടുവില്‍
നിർത്തിടുന്നോന്‍!!!

ഇനിയൊരുവന്‍
പുരയിടത്തിന്‍ നടുവില്‍
"നിധി"കുംഭമുണ്ടെന്നു
ചൊല്ലിടുന്നോന്‍.

ഇരുവരേയും ഞാന്‍
മയപ്പെടുത്തി പുതിയൊരു
വഴിയിലൂടെ നടത്തി.

ഇരുവരും
ഏറെ പണം തുലച്ചോർ,
സിദ്ധരെക്കണ്ട്‌ മതിവരാത്തോർ!!

സംശയ രോഗം
അകറ്റിമെല്ലെ!
പിന്നെ ഞാന്‍ "നിധി'യാള്‍ക്കു
നേരെനീങ്ങി.

മുസ്‌ലീം സമുദായ
നാമധാരിക്കറിയില്ല തെല്ലും
ഇസ്‌ലാമിനെ!!

അവനോടു ചൊല്ലി
തന്ത്രത്തില്‍ ഞാന്‍
നിധികുംഭം പാടെ മറന്നീടുവാന്‍!

സ്വരം
പിന്നെയും
താഴ്‌മയില്‍ പതിഞ്ഞും!
എന്‍ കാതിലെന്തൊക്കയൊ
പറഞ്ഞു!

നിധിയെടുത്താല്‍
പാതി നല്‍കുമെന്നും
ചിലവക്കെ താനെ വഹിക്കുമെന്നും!!

അവസാനം,
രക്ഷക്ക്‌ ഞാന്‍ പറഞ്ഞു,
ധനംകൊണ്ടു
തീരുന്നതല്ല പ്രശ്‌നം
ഖുർആന്‍ മന:പാഠമാക്കിടേണം!

ഖുർആന്‍
മന:പാഠമാക്കിടാതെ
നിധിയെടുത്താല്‍ നീ
മരിച്ചുപോകും!

അതിനിടയില്‍
ഇരുവരും ചൊല്ലിയെന്നില്‍
നേരില്‍ കാണാന്‍
മോഹമുണ്ട്‌യെന്ന്‌.

അന്നേരമവരോട്‌
ചൊല്ലി ഞാന്‌,
സ്വപ്‌നത്തില്‍ നിങ്ങളെ
ദർശിക്കുകില്‍ അനുവാതം
നല്‍കിടാം വൈകിടാതെ!
———————————
*ഇരുപത്തഞ്ചു വർഷം മുമ്പ്‌
ഞാന്‍ സിദ്ധനായി അഭിനയി
ച്ചതാണിത്‌. ഇന്നലെ സൂഹൃത്ത്‌
അബൂബക്കറുമായുള്ള യാത്രക്കി
ടയില്‍ സമാനമായ സംഭവത്തിന്‌
സാക്ഷ്യം വഹിച്ചപ്പോള്‍ ചരിത്രം
മനസ്സില്‍ തെളിഞ്ഞു! (ഇന്നും
കണ്ണ്‌ തുറക്കാതെ നടക്കുന്നവർ
നമുക്കിടയില്‍ ഒരുപാടുണ്ട്‌!!!)
**അന്ന്‌ കൂടെയുണ്ടായിരുന്ന
അഞ്ചിപേരില്‍ മുന്നുപേരെ
ഓർക്കുന്നു. മുഹമ്മദുണ്ണി
കൂറ്റാട്‌,ബദറുദ്ദിന്‍ കോക്കൂര്‌,
കുഞ്ഞിമുഹമ്മദ്‌ കോക്കൂര്‌.
~~~~~~~~~~~~~~~~~~~~
സുലൈമാന്‍ പെരുമുക്ക്‌

2016, നവംബർ 23, ബുധനാഴ്‌ച

കേരള മുജാഹിദുകള്‍!!



  കേരള മുജാഹിദുകള്‍!!
<><><><><><><><>
കേരളമുജാഹിദുകള്‍
കേവലബുദ്ധികൊണ്ടാണിന്ന്‌
ഇസ്‌ലാമിനെ വ്യാഖ്യാനിക്കുന്നത്‌!*

ഇസ്‌ലാമിന്റെ
നല്ല വ്യാഖ്യാനമായ
പ്രവാചകന്റെ രാവുകള്‍**
പാടുകയും പകലുകള്‍***
മൂടുകയും ചെയ്യുന്ന
പണ്ഡിതമാനികളാണവർ!!!

താന്തോനികളുടെ
താളംതെറ്റിയ വ്യാഖ്യാനങ്ങള്‍
മല്‍സരത്തിനെത്തിയപ്പോള്‍
സംഘടനയില്‍ നടന്നത്‌
മഹാവിസ്‌പോടനമാണ്‌!!!

അവർ
ജിന്നുകളായും
ഇന്‍സുകളായും
ആട്‌,കാട്‌....പിന്നെയും
എന്തൊക്കയോ
ആയിക്കൊണ്ടിരിക്കുന്നു!!

സമുദായത്തിന്റെ
സൗന്ദര്യമയെത്തിയവർ
ഇന്ന്‌ ശാപമായിരിക്കുന്നു!!!****

വാളെടുത്തവനൊക്കെ
വെളിച്ചപ്പാടായപ്പോള്‍
വ്യാഖ്യാനത്തിലെ ഉപമകള്‍
ചെന്നെത്തിയതെല്ലാം
വ്യഭിചാരത്തിലാണ്‌!*****

പുത്തന്‍ തലമുറ
പഴയ പണ്ഡിതരെ തള്ളിപ്പറയുന്നു,അവരുടെ
ഗ്രന്ഥങ്ങള്‍ മുറിപ്പെടുത്തുന്നു!!******

കൂരിരുട്ടിനെ
കൂട്ടംകൂടി കെട്ടിപ്പിടിക്കുന്നത്‌
കൗതുകക്കാഴ്‌ചയാണ്‌!!

ഇനിയുമീയാത്ര
തുടരുകില്‍ ഇസ്‌ലാമിന്റെ
ചവറ്റുകൊട്ടയിലേക്ക്‌
തെറിച്ചുവീഴുന്ന നാള്‍
അതിവിദൂരമല്ലാ!....*******
~~~~~~~~~~~~~~~~~~
* ചിരിക്കുമ്പോൾ പോലും
മതം നോക്കണമെന്നത് പുതിയ
വ്യാഖ്യാനം ! ഉദ:ശംസുദ്ദീൻ...
** പ്രാർത്ഥനകൾ
***പ്രവർത്തനങ്ങ (ജീവിത
മാതൃക )ൾ.
**** പരസ്പരം തെറിയും ചളിയും വാരിയെറിഞ്ഞു!ഒരു പാട് പള്ളികൾ പൂട്ടി!! യൂട്യൂബിൽ
തെറിയെന്നു ഇംഗ്ലീഷിൽ എഴുതിയാൽ തെളിയുന്നത്
തൗഹീദുവാദികളുടെ വായ് പാട്ടു
കളാണ് !!!
***** മുജാഹിദുബാലുശേരിയെ
കേൾക്കുക!
****** അലി അബ്ദുർറസാഖ്
മദനിയുടെ മരണശേഷം ഇറ
ങ്ങിയ മുഹമ്മദ്(സ) അനുപമ
വ്യക്തിത്വം എന്ന ഗ്രന്ഥത്തിൽ
നിന്ന് ചില വരികൾ മുറിച്ചുമാറ്റി
യിരിക്കുന്നു! ഇതൊ മുജാഹിദ്
ധർമ്മo ?
******* ചരിത്രത്തിലെ ഒരു പാട്
സംഘടനകളെ അവിടെ കാണാം!!
————————— -------
സുലൈമാന്‍ പെരുമുക്ക്‌

2016, നവംബർ 21, തിങ്കളാഴ്‌ച

ലാലേട്ടനോട്‌...


   ലാലേട്ടനോട്‌...
 ~~~~~~~~~~~~
അല്ല,ലാലേട്ടാ
പുല്ലുപോലെ
വലിച്ചെറിയുന്ന വാക്കിലൂടെ
പല്ല്‌ പോകുന്നത്‌ കണ്ടില്ലെ!

എല്ലില്ലാത്ത നാവുകൊണ്ട്‌
ഏമാന്റെ"ഷൂ'നക്കിയത്‌
അഭിനയമാണെന്നാണ്‌
ജനം കരുതിയത്‌!!

ഇന്ന്‌ ജനം
തിരിച്ചറിഞ്ഞു,അത്‌
പരിശീലനമായിരുന്നുവെന്ന്‌!!

സാരമില്ല,
മഹാനടന്‍ മന്ദബുദ്ധിയായും
അഭിനയിച്ചിട്ടുണ്ടല്ലൊ!

ആരൊക്കെയോ
ഊ തിവീർപ്പിച്ചപ്പോള്‍
മഹാനടനെന്നു വിളിക്കാന്‍
മലയാളിയുടെ മനസ്സ്‌
പാകപ്പെട്ടതാണന്ന അഴിക്കോടിന്റെ മൊഴി
ഓർമയിലെത്തുന്നു!!

അഭിനയിച്ചു
നേടുന്നത്‌, കറുപ്പും
വെളുപ്പുമായി
കൊട്ടരത്തിലെത്താന്‍
വഴികളുണ്ടേറെ!!!

എന്നാലും,
ജീവിക്കുന്നവന്‍
വിയർപ്പ്‌ വെളുപ്പിക്കാന്‍
നില്‍ക്കുമ്പോള്‍ ഈ വായ്‌ നാറ്റം
അസഹ്യമാണ്‌ ലാലേട്ടാ...
അസഹ്യമാണ്‌.
——————————
 സുലൈമാന്‍ പെരുമുക്ക്‌







2016, നവംബർ 20, ഞായറാഴ്‌ച

നോട്ടിനായ് നീട്ടിയ കൈകള്‍!!!


  നോട്ടിനായ് നീട്ടിയ കൈകള്‍!!!
~~~~~~~~~~~~~~~~~~~~~

സിംഹാസനത്തില്‍
ഇരിക്കുമ്പോള്‍
രാജാവ്‌ വിളമ്പരംചെയ്‌തു,
കൈനീട്ടുക,
ലക്ഷങ്ങള്‍ വന്നെത്തും!!!

ലോട്ടറിക്കാരന്റെ
മധുര വാഗ്‌ദാനങ്ങളെ
പ്രണയിക്കുന്ന ജനം
കൈനീട്ടി, കൊടുത്തു!

ഇന്ന്‌
കൈയിലുള്ളതും പോയി,
കൈനീട്ടിത്തന്നെ നില്‍പായി!!

ഒരു ജനതയെ
ഒറ്റ രാത്രകൊണ്ട്
ദരിദ്രരാക്കി;എങ്ങനെ
കൈനീട്ടിക്കാമെന്ന്‌ പഠിപ്പിച്ച
രാജാവിന്റെ പേര്‌ തലമുറകള്‍
ഒരിക്കലും മറക്കില്ല!!!

കള്ളപ്പണക്കാർ
കൊട്ടാരങ്ങളില്‍
സുഖനിദ്രയിലാണ്‌!!

പ്രജകള്‍
കൈനീട്ടി നീട്ടി,
തെരുവിലലയുന്നു!!


നീട്ടിത്തളരുന്ന
കൈകളൊന്നുയർന്നാല്‍
സിംഹാസനം ആടിയുലയും!!!

ജനസാഗരത്തില്‍നിന്ന്‌
ഉയരുന്ന സുനാമിയില്‍
ഒലിച്ചുപോകാത്ത
സിംഹാസനമൊന്നും ഉലകത്തിലില്ല!!!

മോചനത്തെക്കാള്‍
ചങ്ങലയെ
സ്‌നേഹിക്കുന്നവർ
തലമുറകള്‍ക്ക്‌ ശാപമാണ്‌!!!
<><><><><><><><><><><>
സുലൈമാന്‍ പെരുമുക്ക്‌

ആയുഷ്‌മാന്‍ ഭവ!


  ആയുഷ്‌മാന്‍ ഭവ!
<><><><><><><><>

നന്‍മകള്‍
നേരുന്നു ഞാന്‍
നറുമണം തൂവുന്ന ഞാന്‍.

നന്‍മകള്‍ നേരുന്നു
നറുമണം തൂവുന്നു
ഹൃദയാക്ഷരം കൊണ്ടു ഞാന്‍,
ഹൃദയാക്ഷരം കൊണ്ടു ഞാന്‍.

സ്‌നേഹ താരങ്ങളെ
സൗഹൃദപ്പൂക്കളെ
നിനവിലും കനവിലും
കാണുന്നു ഞാന്‍—എന്നും
നിനവിലും കനവിലും
കാണുന്നു ഞാന്‍.

അക്ഷരപ്പൂക്കളാല്‍
ഹൃദയം തുറന്നതും
ആത്മാവിനെ തൊട്ടുണത്തീ
ച്ചിരിച്ചതും+1
ജീവിത പാതയില്‍
തേജസായ്‌ നിന്നതും
സ്‌നേഹ ഗുരുവര്യർ!

ഓർക്കന്നു ഞാന്‍
ഇന്നും ഓർക്കുന്ന ഞാന്‍+1

ഇന്നിതാ നയനങ്ങള്‍
തഴുകുന്നു പിന്നെയും
ഇനിയും മുഹൂർത്തം
തുടരട്ടെ പിന്നെയും.

നേരുന്നു ഞാന്‍
നന്‍മകള്‍ നേരുന്നു ഞാന്‍.

സ്‌നേഹ താരങ്ങള്‍ക്കും
സൗഹൃദപ്പൂക്കള്‍ക്കും
പിന്നെയും പിന്നെയും
നന്‍മകള്‍ നേരുന്നു—

നന്‍മകള്‍ നേരുന്നു
നറുമണം തൂവുന്നു
ആത്മമിത്രങ്ങള്‍ക്കും
സ്‌നേഹാക്ഷരം കൊണ്ട്‌
നന്‍മകള്‍ നേരുന്നു...
ആയുഷ്‌മാന്‍ ഭവ.
.......................................
സുലൈമാൻ പെരുമുക്ക്

അല്ല,മുജാഹിദേ...


അല്ല,മുജാഹിദേ...
~~~~~~~~~~~~~
അല്ല,മുജാഹിദേ...
ഈ മതവും തീവ്രവാദവും
മനസ്സിലായി പക്ഷേ,
ഇടക്കുവെച്ചു പറഞ്ഞ
ഈ മതരാഷ്ട്രവാദമെന്താണ്‌?

പ്രവാചകന്‍
കാഴ്‌ചവെച്ച ഭരണം,
മതരാഷ്ട്രവാദ വിത്തിന്റെ
സത്താണൊ?

ഗാന്ധിജി മുതല്‍
കെജ്‌രിവാള്‍ വരെ
ഇഷ്ടപ്പെടുന്നുവെന്ന്‌
ചൊല്ലിയ ഉമറിന്റെ
രാഷ്ട്രീയത്തില്‍ മതരാഷ്ട്ര
വാദം ചാലിച്ചിരുന്നൊ?—

ആയിരുന്നെങ്കില്‍
ആ ഭീകര ഭരണകൂടങ്ങളെ
നിങ്ങളെന്തേ പിച്ചിച്ചീന്തുന്നില്ല?

നിങ്ങള്‍ക്ക്‌
ഇന്ത്യയോടും
ഇസ്‌ലാമിനോടും കൂറില്ലേ?

അല്ല, അത്‌
മാനവീകതയുടെ
കളിത്തൊട്ടിലായിരുന്നെങ്കില്‍
നിങ്ങളെന്തേ വാഴ്‌ത്തിപ്പാടുന്നില്ല?

അല്ല,മുജാഹിദേ...
പ്രാചകന്റെ പ്രാർത്ഥനകള്‍
മനുഷ്യനും പ്രവർത്തനങ്ങള്‍
പിശാചിനും പങ്കുവെക്കാനുള്ളതാണൊ?

എങ്കില്‍
അറിയുക,നിങ്ങള്‍
പ്രവാചകനില്‍ നിന്ന്‌
ഒരുപാട്‌ അകലെയാണ്‌!

ഞങ്ങള്‍
ഗാന്ധിജിയും
കെജ്‌രിവാളും ഇഷ്ടപ്പെടുന്ന
നീതിയുടെ ഭരണരീതി
ഇഷ്ടപ്പെടുന്നവരാണ്‌.—

അതില്‍
മതഭ്രാന്തിന്റെ
വിഷക്കൂട്ടുകളില്ല,
ഉള്ളത്‌ മാനവീകതയുടെ
രസക്കൂട്ടുകളാണന്നത്‌
എന്നോ ലോകം തിരിച്ചറിഞ്ഞിരിക്കുന്നു!

അല്ല മുജാഹിദേ,
പ്രവാചകൻ മാതൃകാ
ഭരണമാണ് കാഴ്ചവെച്ചതെന്നും
അത് മണ്ണിൽ വരുത്തണമെന്നും
ചില ഒറ്റപ്പെട്ട ശബ്ദം കേൾക്കുന്നു!

എങ്കിൽ അതിനു വേണ്ടി
മുജാഹിദ്ദകൾ സ്വീകരിക്കുന്ന
മാർഗമേതാണ്??

മലയാളത്തിൽ
മുജാഹിദുകൾ
കളിക്കാൻ തുടങ്ങിയിട്ട്
കാലമേറെയായില്ലേ?...

ഒരു പഞ്ചായത്തിലെങ്കിലും
പ്രവാചക നീതിയിലൊരു
ഭരണം കാഴ്ചവെച്ചൊ?...

മുജാഹിദുകളെ
മൂടുപടം അഴിച്ചു വെക്കുക,
അല്ലെങ്കിൽ ജനം
അത് വലിച്ചു കീറും!!!

——————————
സുലൈമാന്‍ പെരുമുക്ക്‌