2012, നവംബർ 10, ശനിയാഴ്‌ച

കവിത : അരുത്

കവിത 
..............
                         അരുത് 
               .................................
അരുത്, 
അതിരുകളിലേക്ക് 
കണ്ണയക്കരുത്

ആര്‍ത്തിയുടെ മൂര്‍ത്തി 
പതിയിരിക്കുന്ന ഇടമാണത്  
കാഴ്ച അതിരുകളില്‍ 
ചെന്നുടക്കിയാല്‍ 
അധരങ്ങള്‍ മധുരമുള്ള 
വാക്കുകള്‍ മറക്കും 

കൈപ്പേറിയ വാക്കുകള്‍ കേട്ടാല്‍ 
ആയുധങ്ങള്‍ക്കത്  
ഹരമായ് മാറും 

ആയുധങ്ങള്‍ വികാരം കൊണ്ടാല്‍ 
രാക്ഷസ നൃത്തമാടാന്‍ തുടങ്ങും 
നൃത്ത മാടിയാല്‍ പിന്നെ ,
ഒരിക്കലും കണ്ണുണങ്ങുകയില്ല  

          സുലൈമാന്‍ പെരുമുക്ക് 
                00971553538596

   

2 അഭിപ്രായങ്ങള്‍:

2013, ഏപ്രിൽ 18 7:23 PM ല്‍, Blogger ഷാജി കെ എസ് പറഞ്ഞു...

അതിര്‍; രണഭേരിയുടെ വര.

 
2013, ഏപ്രിൽ 19 8:55 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

അതിരുകളില്ലാത്ത ലോകത്ത്
സൗഹൃദം പൂത്തുയുമ്പോൾ
ആയുധക്കച്ചവടക്കാരനും
വർഗ്ഗീയ വാദിയും
ദേശീയ വാദിയും
തീവ്ര വാദിയും
ആത്മഹത്യ ചെയ്യും .....അഭിപ്രായങ്ങൾ എനിക്ക്
പുത്തനുണർവ് നല്കും നന്ദി .

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം