2017, ജൂലൈ 24, തിങ്കളാഴ്‌ച

വല്യുമ്മ


വല്യുമ്മ
~~~~~~
ഒരു ചെറു പുഞ്ചിരി
പതിവായി ചുണ്ടിൽ
കൊണ്ടു നടന്നൊരു
നൂറ്റാണ്ടുകാലം.
ഒരു ചെറു കറുത്ത
കുത്തു പോലും
ഒരിക്കലും ആരിലും
തീർത്തതില്ലാ!
വാർദ്ധക്യ
ചിന്തകൾ ഇല്ലതെല്ലും
എന്നും സ്നേഹ,
വാൽസല്യം
ചൊരിഞ്ഞുതന്നും.
മക്കളായ് ഒട്ടുപേർ,
മരുമക്കളും പിന്നെ
പേരക്കിടാങ്ങളും പൊൻപൂക്കളും!
മാധുര്യമേറുന്ന
പൂന്തണലിൽ പുണ്യം
പെയ്തിറങ്ങീടുന്ന
സ്വർഗമാണ്.
കൂടുമ്പോൾ
ഇമ്പം തുളുമ്പും കുടുംബം
ശതപത്മ ജന്മത്തിലും മേന്മയായ്!!
പുണ്യമാണ്
പൂങ്കാറ്റുപോലെ,
പുലരി പോലെ,
പൂനിലാവു പോലെ.
വല്യുമ്മ
വാർത്തിങ്കൾ
പോലെ എന്നും നെഞ്ചിൽ
തെളിയുന്നു
നറുമണം തൂകിടുന്നു!
ഒരു ധന്യ ജീവിതം
പിരിയുമ്പൊഴും ചൂണ്ടിൽ
പുഞ്ചിരി ചാലിച്ചു വെച്ചിരിപ്പൂ!
പ്രാർത്ഥനകളുണ്ട്,
പ്രിയമുളള പ്രാർത്ഥനകൾ,
നവഹൃദയം പോലുള്ള
പ്രാർത്ഥനകൾ -
അത്
സ്വർഗത്തിലൊന്നിച്ചു ചേർന്നിരിക്കാൻ,
എന്നും സ്വർഗത്തിൽ
ഒന്നിച്ചു ചേർന്നിരിക്കാൻ.
--------------------------------------
സുലൈമാൻ പെരുമുക്ക്

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം