കവിത :കൊലവെറി
കവിത
..............
കൊലവെറി
............................. .........
ലോകം പോയവാരം ,
കണ്ടു കഴിഞ്ഞപ്പോള്‍
നിറ കണ്ണുകളോടെ
പ്രിയതമ പറഞ്ഞു
സമാധാനത്തെ പറ്റി
ഒരു കവിത എഴുതാന്‍
ഞാന്‍ പേനയെടുത്ത്
പക്ഷെ എനിക്ക് എഴുതാന്‍
സമാധാനം കിട്ടുന്നില്ല
ചിന്തയില്‍ ചിതലരിക്കുന്നത്
കൊണ്ടല്ല
ബന്ധനസ്തനായത് കൊണ്ടുമല്ല
ആയുധങ്ങളുടെ പരസ്യത്തിനായി
സമാധാനത്തെ പറ്റി
പറയുന്നവരെയാണ്
ജനം കേള്‍ക്കുന്നത്
അക്രമികളുടെ അട്ടഹാസങ്ങളെ
സംഗീതമായി ആസ്വദിക്കാന്‍
ലോകം പാകപ്പെട്ടിരിക്കുന്നു
സ്നേഹം കൊണ്ട് സ്വര്‍ഗം പണിയാന്‍
ആരാണ്ഇനി ഉയര്‍ത്തെഴുനെല്‍ക്കാനുള്ളത്
സ്നേഹ ചുംബനങ്ങള്‍ നല്‍കുന്ന
സൗഹൃദ ചിന്തകള്‍ പകരുന്ന
ചുണ്ടുകളെ ശ്രദ്ധിക്കുന്നേയില്ല ,
സദാ ആക്രമണ സ്വഭാവമുള്ള
പല്ലുകളെ യാണ് മാതൃകയാക്കുന്നത്
ഇരുപത് അസ്ഥികള്‍
ഒരേ സമയം ഓടിയുംബോഴുള്ള
വേദന സഹിച്ചാണ്
ഒരമ്മ കുഞ്ഞിനു ജന്മം നല്‍കുന്നത്
അങ്ങനെയുള്ള
ആയിരക്കണക്കിന് കുഞ്ഞുങ്ങളെ
അര നിമിഷം കൊണ്ട്
ചുട്ടു കരിക്കാന്‍ കഴിയുന്ന അറിവ്
രാക്ഷസന്മാര്‍ ഇന്നു സ്വന്തമാക്കി
ഇന്നു ലോകത്ത്
ഏറെ വിറ്റഴിക്കപ്പെടുന്നത്
ആയുധങ്ങളാണ്
പട്ടിണി മാറ്റാന്‍
ഓരോ രാജ്യവും ശേഖരിച്ച
ആയുധങ്ങളില്‍ പകുതിപോലും
തൂക്കി വില്‍ക്കേണ്ടി വരില്ല
അയല്‍വാസിയെ
സ്നേഹിക്കാന്‍ കഴിയാത്തതിനാല്‍
പരസ്പരം ഭയപ്പെടുന്നു
ആയുധ കച്ചവടക്കാരനും ദല്ലാളും
ഒളിഞ്ഞിരുന്നു ചിരിക്കുന്നു
ചിലവേറിയ പരീക്ഷണങ്ങള്‍ നടക്കുന്നത്
ആയുധ നിര്‍മാണത്തിന് വേണ്ടിയാണ്
ഓരോ രാജ്യത്തിന്റെയും വലിയ നേട്ടം
ആയുധങ്ങളുടെ കൂട്ടമാണ്
അധി വേഗം ,
ബഹു ദൂരം കുതിച്ചെത്തി
ലക്ഷങ്ങളെ കൊന്നൊടുക്കുക
ഇതാണ് കാപാലികരുടെ സ്വപ്നം
ഈ കൊലവെറി കാണുമ്പോള്‍
സമാധാനത്തോടെ എങ്ങനെ ,
ഞാന്‍ ഒരു കവിത ഏഴുതും?...
സുലൈമാന്‍ പെരുമുക്ക്
00971553538596
0 അഭിപ്രായങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം