2013, ഓഗസ്റ്റ് 16, വെള്ളിയാഴ്‌ച

കവിത :ജനാധി പത്യ വാദികളെ ലജ്ജിക്കുക.



കവിത 
................. 
                             ജനാധി പത്യ വാദികളെ ലജ്ജിക്കുക. 
                      .........................................................................................

സ്വർഗം 
സ്വപനം കണ്ട് 
സമരമുഖത്ത്‌ നില്ക്കുന്നു 
നൈലിൻറെ മക്കൾ 

നഗ്നനായ 
പട്ടാളക്കാരൻ 
അവരെ നോക്കി 
കൊഞ്ഞനം കാട്ടുന്നു 

നെഞ്ചിൽ നന്മയുടെ 
നുറുങ്ങു വെട്ടം പോലും -
മില്ലാത്തവർ 
അവനെ ആശിർവദിക്കുന്നു 

ചെങ്കടലിനെ 
പിളർത്ത ജനതയെ 
മരീചികയിലേക്ക് 
ചൂണ്ടിഭയപ്പെടുത്തുന്നവൻ 
പരിഹാസ്യനായി മടങ്ങും 

കിങ്കരന്മാർക്ക് 
നടുവിൽ നിന്ന് 
ജനാധിപത്യത്തിനായി 
ശബ്ദമുയർത്തുന്ന 
പിഞ്ചു പൈതലിൻറെ നെഞ്ചിലും 
വെടിയുതിർക്കുന്നിവർ 

കൊല്ലുന്നവന് 
സമ്മാനം നല്കുന്ന 
തിരക്കിലാണിന്നു 
ജനാധിപത്യ വാദികൾ 

ജനാധിപത്യം 
ചിലർക്ക് മാത്രം 
അവകാശ പ്പെട്ടതും 
മറ്റു ചിലർക്ക് 
അർഹതപ്പെടാത്തതു-
മാണിവിടെ 

അടിമത്തത്തിൻറെ 
ചങ്ങല തിരിച്ചറിഞ്ഞു -
വലിച്ചെറിഞ്ഞവരാണവർ 
അവരിലെ 
അവസാനത്തെ കുഞ്ഞും 
രക്ത സാക്ഷിയാവുന്നതു കാണാൻ 
ജനാധി പത്യത്തിന്റെ മേലാളന്മാർക്ക് 
ഭാഗ്യ മുണ്ടാവുമോ ?

ജപമാലകൾ 
കയ്യിൽ കിട്ടിയാലും 
ജനാധിപത്യമെന്നു മാത്രം 
ഉരുവിടുന്നവർ 
ഇന്നു ഭാജനമിരിക്കയാണ് 

കാപട്യം നിറഞ്ഞ 
മനസ്സുകളെ 
സ്വയം ലജ്ജിച്ചു തല താഴ്ത്തുക .


        സുലൈമാന്‍ പെരുമുക്ക്
             00971553538596
      sulaimanperumukku@gmail.com         
    


2013, ഓഗസ്റ്റ് 13, ചൊവ്വാഴ്ച

ഗാനം :ശാഹിത യാ ശാഹിത .....


ഗാനം 
..........

                              ശാഹിത  യാ ശാഹിത ..... 
                           ..................................................

അഞ്ചു നേരവും നെഞ്ചില്‍ കൈകള്‍ വെച്ചു ഞാന്‍ 
അന്തരംഗ മോഹ മോതിടുന്നു നാഥനില്‍
സങ്കടങ്ങളും മധുര നൊമ്പരങ്ങളും
സ്നേഹമയി ഓതിടൂ നീ ലോക നാഥനില്‍ ....
............................................................................

ശാഹിദ... യാ ....ശാഹിദ
ശാഹിദ ..എന്‍ ശാഹിദ .....
......................................
നിനവില്‍ മിന്നും താരം പോലെ നില്‍ക്കയാണ്‌ നീ
നിലാവ് പൂക്കും രാവില്‍ ഇശല്‍ പാടി വരൂ നീ
നിന്നെ മാത്രം ഓര്‍ത്തിരിക്കയാണ് കണ്മണി
നെഞ്ചില്‍ ദഫ് മുട്ടിന്‍ താളം കേള്‍ക്കുന്നുവോ നീ
...............................................................................
ശാഹിദ ...യാ ... ശാഹിദ .......
ശാഹിദ ...എന്‍ ശാഹിദ ....
.............................................
സുറുമ യിട്ട പൂമിഴിയില്‍ നോക്കി യിരിക്കാന്‍
സുര ലോക സുന്ദരി ഞാന്‍ എത്തിടും ചാരെ
സൗമ്യ വതി നിന്‍ മൊഴികള്‍ കേട്ടു രസിക്കാന്‍
സുല്‍ത്താനായ് ഞാന്‍ എത്തും കനക നിലാവേ
.............................................................................
ശാഹിദ....യാ....ശാഹിദ ....
ശാഹിദ... എന്‍ ശാഹിദ...
........................................
അലകടലിന്‍ ഇക്കരെ ഞാന്‍ നില്‍പ്പതെങ്കിലും
അക്കരെ യാണെന്റെ മാനം പ്രിയ  മഹാബൂബാ
മുഹബ്ബത്തിന്‍ തേനാറില്‍ നീന്തി തുടിക്കാന്‍
മധു വര്‍ണ കിളിയേ നീ  കാത്തിരു ന്നീ ടൂ
..............................................................................
ശാഹിദ.... യാ ...ശാഹിദ...
ശാഹിദ.....എന്‍ ശാഹിദ...
...............................................
അഞ്ചു നേരവും നെഞ്ചില്‍ കൈകള്‍ വെച്ചു ഞാന്‍
അന്തരംഗം മോഹ മോതിടുന്നു നാഥനില്‍
സങ്കടങ്ങളും മധുര നൊമ്പരങ്ങളും
സ്നേഹ മയി ഒതിടൂ നീ ലോക നാഥനില്‍
..........................................................................

             സുലൈമാന്‍ പെരുമുക്ക്
                  00971553538596
          sulaimanperumukku @gmail.com