2013, ഏപ്രിൽ 12, വെള്ളിയാഴ്‌ച

കവിത :കണിവെട്ടം



കവിത 
............

കണിവെട്ടം
...........................

വിശുദ്ധിയുടെ നിറവിലൊരു

വിഷു ദിനം വന്നു വീണ്ടും

വിണ്ണും മണ്ണും പുളകം കൊണ്ടു


വിവേക ലോകത്തിനു

അനുഗ്രഹീതാശംസകള്‍ 


പുണ്യനാൾ  പുലരിയില്‍ -

സുന്ദര കാഴ്ചകള്‍

കണ്ടുനര്‍നീടുവാന്‍

കൊതിക്കുന്നു മാനവര്‍ 


പ്രതീക്ഷയുടെ

പുതുവര്‍ഷ പുലരിയില്‍

കൈനീട്ടം നല്‍കുവാന്‍

മുത്തശ്ശി കാത്തു നില്പല്ലോ 


കൊയ്ത്തു കാലം വന്നു

കൊന്ന പൂത്തുലയുന്നു

കുളിരില്ലാകാലത്ത് -

കുളിരേകി തെന്നെല്‍ 


കൂടുവിട്ടോടി കളിക്കുന്ന കിളികളുടെ

പാട്ടിലും കണികണ്ട

കാഴ്ചയുടെ തെളിമ 


ഒളി മങ്ങിടാതെ 

ഓര്‍മയില്‍ തെളിയുന്ന

സമൃദ്ധി യുടെ  കാഴ്ചകള്‍ -

ക്കെന്തൊരു പുതുമ

 ശാന്തിയുടെ സ്നേഹ- 

തീരങ്ങള്‍ തേടും

സഹൃദയരില്‍ വിഷു

നവ ചൈതന്യമേകും.... 


സുലൈമാന്‍ പെരുമുക്ക് 
00971553538596
sulaimanprumukku@gmail.com

2013, ഏപ്രിൽ 9, ചൊവ്വാഴ്ച

കവിത :ഇത് ഇന്ത്യയുടെ ചിത്രം




 കവിത 
................... 
                     ഇത്  ഇന്ത്യയുടെ ചിത്രം 
                   ............................................ ....... 
തിളങ്ങുന്ന ഇന്ത്യയുടെ 
ഹൃദയത്തിലുണ്ട് 
ഉറങ്ങാൻ ഇടം 
ഇല്ലാത്തവൻ ചിത്രം 

ഉയരുന്ന ഇന്ത്യയുടെ 
ഉദരത്തിലുണ്ട് 
ഉണ്ണാതിരിക്കുന്ന 
പൈതലിൻ ചിത്രം 

ഇത് ഇന്ത്യയുടെ ചിത്രം 
ഇന്നിൻറെ ചിത്രം 
കരളുരുകും ചിത്രം 
കാണുന്നുവോ നാം ?

ഇവിടെ പൊൻ മാളികയിൽ 
നിദ്രാ വിഹീനരായ് ,
പതിനായിരങ്ങളെ 
അറിയുന്നു ഇന്നു നാം 

ഇവിടെ ഈ തെരുവുകളിൽ 
സുഖ നിദ്രയിൽ ആണ്ട 
പാവങ്ങളെ നാം 
കാണുന്നു നിത്യം 

ഇന്ത്യയുടെ ചിത്രം  
ഇന്നിൻറെ ചിത്രം 
നാളെയുടെ ചിത്രവും 
ഇരുളാർന്ന ചിത്രമോ ?

വിത്ത പ്രഭുക്കൾക്ക് 
കാവലായ് നില്ക്കുന്ന 
അധികാരികൾ ഇവിടെ 
വാഴുന്നു ഇന്ന് 

കുടിലുകളിൽ തളരുന്ന 
കുഞ്ഞുങ്ങൾക്കിവിടെ 
അന്നം കൊടുക്കാൻ 
മടിക്കുന്ന വർഗ്ഗം 

ഇന്ത്യയുടെ ചിത്രം 
ഇന്നിൻറെ ചിത്രം 
മഹാ നദികൾ ഒഴുകുന്ന 
ഭാരതിയ ചിത്രം 

ധാന്യം മുളക്കുന്നു 
പുഴുവരിച്ചീടുന്നു 
പിന്നെയതു  കത്തിച്ചു 
ചാമ്പലാക്കുന്നു  

ഉയരത്തിൽ പിടയും 
പതാകക്കുമുണ്ട് 
പറയുവാൻ ആയിരം 
സങ്കട ക്കാഴ്ചകൾ 

ഇന്ത്യലെ കാഴ്ച
ഇന്നിൻറെ കാഴ്ച
ഇനിയുമീ കാഴ്ചക്ക്‌ 
നിറം നല്കിടുന്നുവോ ?

      സുലൈമാന്‍ പെരുമുക്ക്
             00971553538596


2013, ഏപ്രിൽ 7, ഞായറാഴ്‌ച

കവിത : അണു കുടുംബം



കവിത 
........... ..... 
                    അണു കുടുംബം 
               ....................................... 
അണു കുടുംബത്തിലെ 
ആറു വയസുകാരാൻ 
അമ്മൂമ്മയെ കാണാൻ 
അമ്മയോടൊപ്പം 
വൃദ്ധ സദനത്തിലെത്തി 

അമ്മൂമ്മയെ 
വാരിപ്പുണർന്നവൻ 
പറയാൻ തുടങ്ങി 
എത്ര നാളായി കഥകൾ കേട്ടിട്ട് 
കൊതിയാവുന്നു .... 

പിന്നെ അവൻ 
ഒരു ചോദ്യ മുതിർത്തു 
അമ്മൂമ്മേ, അനിയത്തി 
എന്നാൽ എന്താ ?

അമ്മൂമ്മ :അത് 
അമ്മ ഇനി പ്രസവിക്കുന്നത് 
പെണ്‍ കുഞ്ഞാണങ്കിൽ 
അവൾ നിനക്ക് അനിയത്തിയാണ് 

അവൻ അമ്മയുടെ നേരെ നോക്കി 
അപ്പോൾ അമ്മ 
പാപ്പിയെ (പട്ടിയെ )
തലോടിക്കൊണ്ട് പറഞ്ഞു 

അതിന് അമ്മയ്ക്ക്  
എവിടെ സമയം 
ആസ്പത്രിയിൽ 
കുറേ  കിടക്കണ്ടേ 

നിന്നെ നോക്കണം, 
പപ്പയെ നോക്കണം ,
പിന്നെ ഈ പാപ്പിയെ നോക്കണം 

അവൻ ഓർത്തു 
ശരിയാണ്... 
അമ്മയ്ക്ക്  
എന്നെക്കാൾ ഇഷ്ടം 
പാപ്പിയോടാണ് 

അവൻ: അമ്മേ 
എങ്കിൽ ഞാൻ 
അമ്മൂമ്മയുടെ 
കൂടെ നില്ക്കട്ടെ 

അമ്മ :അതു വേണ്ട മോനെ 
നിനക്ക്പറ്റിയ സ്ഥലം 
അമ്മ നാളെ കാണിച്ചു തരാം... 

കൂടുമ്പോൾ
 ഇമ്പം തുളുംബാത്ത 
കുടുംബത്തിലെ 
കുഞ്ഞുങ്ങൾക്കിനി 
ചേച്ചി യുടെയും  
അനിയത്തി യുടെയും അർഥം 
 നിഘണ്ടുവിൽ നിന്നു  പഠിക്കാം . 

   സുലൈമാന്‍ പെരുമുക്ക്
             00971553538596