2012, നവംബർ 9, വെള്ളിയാഴ്‌ച

കവിത :കേശത്തിനു ആഘോഷമായി ....



കവിത 
.................
                     കേശത്തിനു ആഘോഷമായി ....
              ................................................................

അതെ 
ശെരിക്കും ഞാന്‍ 
ആഘോഷിക്കുകയാണ് ...

എങ്കിലും 
ഈ അന്ധവിശ്വസികളെ 
കാണുമ്പോള്‍ 
ഞാൻ സ്വയം
ലജ്ജിച്ചു തല താഴ്ത്തുന്നു 

ചിലപ്പോള്‍ ഞാൻ
പൊട്ടി പൊട്ടി  ചിരിക്കും 
മണ്ടന്മാര്‍ -
എന്നെ കുളിപ്പിച്ച വെള്ളം 
നക്കി കുടിക്കാന്‍
 മത്സരിക്കുന്നവര്‍ 

അവരുടെ കൂട്ടത്തില്‍ 
ഖുര്‍ ആണ്‍ വ്യാഖ്യാതാക്കള്‍ വരെ 
 ഉണ്ടാന്നറിയുമ്പോള്‍ 
അത്ഭുത പ്പെട്ടുപോകുന്നു 

ഖുര്‍ആന്‍ പറഞ്ഞതെത്ര ശെരി 
അധരങ്ങള്‍ ഉരുവിടുന്നു 
ഹൃദയം അറിയുന്നില്ല 

കാലങ്ങളായി 
ഞാന്‍ വെള്ളം കണ്ടിട്ടേയില്ല 
ഞാന്‍ വളര്‍ന്നത്‌ 
ആരുടെ തലയിലാണന്നത് 
എനിക്ക് നന്നായി അറിയാം 
അത് മനസ്സിലാക്കാനുള്ള കഴിവ് 
ഈ ജനത്തിന് ഇല്ലാതെ പോയി 

ഒട്ടും മുതല്‍ മുടക്കില്ലാതെ 
വന്‍ ലാഭം കൊയ്യുന്ന 
കച്ചവടമാണ് ആത്മീയത 
ഈ പുരോഹിതനെ പറ്റി 
ഇവര്‍ക്കെന്തറിയാം ?

ഞാന്‍ അറിയുന്നു 
ദൈവവും പ്രവാചകനും 
ഒരിക്കലും എന്നെ ശപിക്കില്ലന്ന് 
എന്നാല്‍ ഈ പുരോഹിതന്‍റെ 
അവസ്ഥ എന്തായിരിക്കും ....?

ഈ കൈകളില്‍ 
ഞാന്‍ എത്തിയ 
ആദ്യ നിമിഷം 
ഇങ്ങനെ പാടി 

വരിക പ്രവാചക 
വീണ്ടും വരിക നീ 
ഉലകമിത പിന്നെയും 
അന്ധകാരത്തിലായ് .

    സുലൈമാന്‍ പെരുമുക്ക് 
       00971553538596
     sulaimanperumukku @gmail .com 




4 അഭിപ്രായങ്ങള്‍:

2013, ജൂൺ 22 4:35 AM ല്‍, Blogger PUNNAYURKULAM ZAINUDHEEN പറഞ്ഞു...

തട്ടിപ്പ് കച്ച്ചവടത്തിനാണ് ഇപ്പോൾ വലിയ 'കൂലി' കിട്ടുന്നത്

 
2013, ജൂൺ 22 4:58 AM ല്‍, Blogger Mukesh M പറഞ്ഞു...

നന്നായി, നല്ല വരികള്‍.
ആശംസകള്‍...

 
2014, ഫെബ്രുവരി 26 8:05 AM ല്‍, Blogger ചിന്താക്രാന്തൻ പറഞ്ഞു...

അന്ധവിശ്വാസികളുടെ ലോകം ദൈവത്തിന്‍റെ സ്വന്തം നാട്

 
2014, ഫെബ്രുവരി 27 12:40 AM ല്‍, Blogger Unknown പറഞ്ഞു...

കാലികമായ ചിന്താ പരമായ നല്ല വരികള്‍ .
നന്നായിട്ടുണ്ട്.. :) :)

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം