2013, മേയ് 10, വെള്ളിയാഴ്‌ച

കവിത:ഈ വിളി കേൾക്കൂ


കവിത
................
                     ഈ വിളി കേൾക്കൂ
                  ................................................
രാജ്യ സേവനത്തിനായി
ചേർന്നു നില്ക്കുക
രാഷ്ട്ര ശിൽപ്പികൾക്കു നമ്മൾ
ചെവി കൊടുക്കുക

എവിടെയാണ് നാട് ഇന്ന്
നില്പ്പതോർക്കുക
എത്ര കാലമാണ് നാം
സഹിച്ചു നില്ക്കുക

കൈകളാണ് ഇവിടെ നിന്നും
മാറി പോയത്
കരുണയുള്ള കയ്യിലാണ്
ഭരണം വേണ്ടത്

അഴിമതി നടത്തുവോർ
മടുത്തു നില്ക്കയായ്
അവസരങ്ങൾ നൽകുവോർ
അറിഞ്ഞുവോ ഇത്

പട്ടിണി പെരുകിടുന്നു
ഭാരതത്തില്
പാഠശാല ഇല്ല പല
ഗ്രാമങ്ങളിലും

ശുദ്ധ ജലത്തിന്നു ജനം
ഓടുകയാണ്
ശുദ്ധ വായുവും നമുക്ക്
നഷ്ടമായ് വരാം ...

    സുലൈമാൻ പെരുമുക്ക്
   sulaimanperumukku @ gmail .com




2013, മേയ് 8, ബുധനാഴ്‌ച

കവിത : പർദ്ദ..... ?


Photo: സ്ത്രീകള്‍ക്ക് സുരക്ഷയും നിര്‍ഭയത്വവും നല്‍കുന്ന ഉത്തമ വേഷം .....
ക്രിസ്ത്യന്‍ സിസ്റ്റര്‍ മാരും മുസ്ലിം സ്ത്രീകളും പരമ്പരാഗതമായി ധരിച്ചു പോരുന്ന വേഷം ....

കവിത 
..............
                    പർദ്ദ ....?
             ....................

തലയൊന്നു മൂടി നടന്നു പോയാൽ 
പിളരുന്നതാണോ ഈ ഭൂമി 
തൊലിയൊന്നു മൂടി നടന്നിടുമ്പോൾ 
തകരുന്നതാണോ ഈ വാനം 

അപരാധമാണ് ഈ പർദ്ദ എങ്കിൽ 
കന്യാ മറിയമതണിഞ്ഞതല്ലേ 
കോടാനു കോടി കന്യാസ്ത്രീകളും 
വാഴ്ത്ത പ്പെട്ടോരും അണിഞ്ഞതല്ലേ 

രാമായണത്തിലും മാഹഭാരതത്തിലും 
കാണാം നമുക്ക് കുലീന വസ്ത്രം 
ചരിത്രത്തിൽ നിന്നു നാം പാഠം പഠിക്കണം 
ചരിത്രമല്ലോ നമുക്കാദ്യ ഗുരു 

മതേതര ഭാരതത്തിൻറെ ഐക്യം 
മഹിയിതിൽ മാതൃക യാണതെന്നും 
സ്വാർത്ഥനും അല്പ്പനും ചേർന്നു നിന്നാൽ 
തകരുന്നതല്ല ഈ സ്നേഹ ലോകം 

ഇവിടെ ഈ മലയാള മണ്ണിലും ഇന്നിതാ  
വംശ വിദ്വേഷികൾ ഉണർന്നിടുന്നു 
ഈ മണ്ണിൽ നിന്നും വർഗീയ ചിന്തകൾ 
പാടെ പിഴുതെറിഞീടണം നാം 

ഈ മണ്ണ് സ്വർഗ്ഗ പൂങ്കാവനം പോൽ 
മിന്നി തിളങ്ങി നില്പ്പതല്ലോ 
ഇന്നിവിടെ പോർക്കളം തീർക്കുന്ന മൂർഖരെ  
തിരിച്ചറിഞീടണം വൈകിടാതെ  

പർദ്ദ അണിഞ്ഞൊരു സോദരിയെ കാണുകിൽ 
പിടപിടപ്പെന്തേ ഞെരമ്പുകൾക്ക് 
ഹൃദയങ്ങളിത്ര കടുത്തതെന്തേ  
അവിടമിനി പൂക്കൾ  വിടരുകില്ലേ ?

            
               സുലൈമാന്‍ പെരുമുക്ക്