2016, ഒക്‌ടോബർ 15, ശനിയാഴ്‌ച

ഞാനും കരഞ്ഞു

ഞാനും കരഞ്ഞു
 <><><><><><><>

ബലിദാനിയും
ശഹീദും രക്തസാക്ഷിയും
കൊല്ലപ്പെട്ടപ്പോള്‍
ആരൊക്കെയോ
ഒളിഞ്ഞിരുന്ന്‌ ചിരിച്ചു.

പക്ഷേ,
ഞാന്‍ ചരിച്ചില്ല,
കരഞ്ഞതുമില്ല.

എണ്ണിയാല്‍
തീരാത്ത വെട്ടേറ്റ്‌
അവരെപ്പോലെ പലരും
ഇവിടെ മരിച്ചുവീണു,
എന്നിട്ടും ഞാന്‍ കരഞ്ഞില്ല.

കാരണം
അവരുടെ അരയില്‍
ആരയോ ചൂണ്ടിയ
മൂർച്ചയുള്ള വാളാണ്‌
ഞാന്‍ കണ്ടത്‌.

പക്ഷേ,
അവരുടെ അമ്മയും
പെങ്ങളും പ്രേയസികളും
മക്കളും കരഞ്ഞപ്പോള്‍
ഈ ഞാനും കരഞ്ഞും.

ആ കാഴ്‌ചകണ്ടാല്‍
മനുഷ്യപ്പറ്റുള്ളവരൊക്കെ
കരഞ്ഞുപോകും!

കണ്ടില്ലേ,
ഇന്നലെയും ഇന്നും
ആകാശവും ഇടക്കിടെ
തേങ്ങിക്കരയുന്നത്‌?
~~~~~~~~~~~~~~~~~
 സുലൈമാന്‍ പെരുമുക്ക്‌

ഞാൻ നിങ്ങളോടൊപ്പമാണ്.


ഞാന്‍ നിങ്ങളോടൊപ്പമാണ്‌!
————————————

അന്ന്‌ നിങ്ങള്‍
രാഷ്ട്രപിതാവിനെ
കൊന്നപ്പോള്‍ അവരൊക്കെ
പൊട്ടിക്കരഞ്ഞു,
അപ്പോള്‍ ഞാന്‍
അവരോടൊപ്പമായിരുന്നു.

കാരണം
പെട്ടിച്ചിരിച്ച നിങ്ങള്‍ ന്യൂനപക്ഷമായിരുന്നു.

ഇന്ന്‌ കാലംമാറി
വില്ലനാണ്‌ താരം,
സത്യമെങ്ങും തടങ്കലില്‍ ഞെരുങ്ങുന്നു.

പിഞ്ചുമക്കളും
ഗോദ്‌സെയെ
സ്‌തുതിച്ചുകൊണ്ട്‌
പിതാവിന്റെ പ്രതിമയില്‍
വെടിയുതിർത്തു പഠിക്കുന്നു!

നിങ്ങളിന്ന്‌
ഗോദ്‌സെയെ പൂജിക്കുമ്പോള്‍
അവിശ്വാസിയായ എന്നെയു
അവിടെ കാണും.

കാരണം
നിങ്ങളാണിന്ന്‌
ഭൂരിപക്ഷം,
പിന്നെ നീതിപീ0ത്തിൻ്റെ
തണലും ഇവിടെ
ചായുമ്പോൾ ഹാ...
എന്തൊരു സുഖം!

ആരും
പരിതപിക്കരുത്‌!
ഇവിടെ തിന്നുന്നതും
കുടിക്കുന്നതും എല്ലാം
മായമാണ്‌,പിന്നെയെങ്ങനെ
ചിന്തയില്‍ വിഷം കയറാതിരിക്കും?

തല്‍ക്കാലം
നേരും നന്‍മയും
വിശ്രമിക്കട്ടേ,
ഞാനെന്നും ഭൂരിപക്ഷത്തോട്‌
ചേർന്നു നില്‍ക്കട്ടേ.
ജയ്‌...ജയ്‌....ജയ്‌....
<><><><><><><><><><>
സുലൈമാന്‍ പെരുമുക്ക്‌

വിലയില്ലാത്ത ജീവനുകൾ



  വിലയില്ലാത്ത ജീവനുകള്‍!
~~~~~~~~~~~~~~~~~~~

ഇവിടെ പാറിക്കളിക്കുന്ന
കൊടികളെല്ലാം ചോരക്കറ
പുരണ്ടിരിക്കുന്നു!

മരിച്ചുവീഴുന്നവരൊക്കെ
കൊടിപിടിച്ചോടുന്ന
ഭ്രാന്തരാണ്‌

അവർക്കുവേണ്ടി കരയാന്‍
ആദ്യവും അവസാനവും
അമ്മയുംപെങ്ങളും ഭാര്യയും
മക്കളും മാത്രമായിരിക്കും.

കല്ലുവെച്ച
നുണകള്‍ക്കു
മുകളില്‍വെച്ചാണ്‌
പുല്ലുപോലെ ജീവനെ
അറുത്തുമാറ്റുന്നത്‌!

കൊടി
മുതലാളിമാർക്കു വേണ്ടത്‌
രക്തസാക്ഷികളെയാണ്‌.

അത്‌,അന്യന്റെ
മക്കളാവണമെന്നത്‌
അവരുടെ നിർബന്ധമാണ്‌.

വിഷംപുരണ്ട
കൊടുവാളൊളിപ്പിച്ച
കൊടികള്‍ വലിച്ചെറിഞ്ഞില്ലെങ്കില്‍
ഇനിയും ഇവിടെ ഒഴുകുന്നത്‌
കണ്ണീരും ചോരയുമായിരിക്കും.

ഇനിയും
മടുത്തില്ലെ ഈ കൊലപാതകരാഷ്ട്രീയം?

ഒന്നുകില്‍
കൊടിമുതലാളിമാർ
ചോരക്കറ കഴുകിക്കളയട്ടെ,
അല്ലെങ്കില്‍ ജനം
പുതിയകൊടി എടുത്തുയർത്തട്ടേ.

———————————
സുലൈമാന്‍ പെരുമുക്ക്‌