കവിത:ഈ മഅദനി ഒരു ഭീകരനൊ ...?
കവിത
................
ഈ മഅദനി ഒരു ഭീകരനൊ ...?
.............................. .............................. ......
ഈ മഅദനി ഭീകരനാണന്നു ചൊല്ലുവാന്‍
ഇന്നെൻറെ നാവിനു ശേഷിയില്ല
ഇതു എന്നോ നടന്ന ചരിത്രമല്ല
ഇന്നു നേരില്‍ കാണുന്നൊരു ചിത്രമാണ്
.............................. .............................
ചരിത്രത്തില്‍ ഒരുപാടു ഭീകരന്മാരുണ്ട്
ചതിയര്‍ ഒട്ടേറെ ഇന്നുമുണ്ട്
അവരോടു ചേര്‍ത്തു ചൊല്ലുവാന്‍ കഴിയുമൊ
ഇന്നു നാം കാണുന്ന മഅദനിയെ
.............................. .............................
വേട്ടയാടുന്നോരെ ഞെട്ടിച്ചു മഅദനി
ഇരകളോടൊത്തെന്നും ചേര്‍ന്നു നിന്നു
അനാഥകള്‍ക്കഭയം നല്‍കുവാനായി
ജീവിതം താനേ ഉഴിഞ്ഞു വെച്ചു
.............................. .............................. .
അധികാര മോഹികള്‍ അമ്പരന്നു
അവര്‍ അടിവേര് തോണ്ടുവാന്‍ ഒത്തുചേര്ന്നൂ
പതിറ്റാണ്ടു കാലം ദൂരെ ദിക്കില്‍
കൊടും ഭീകരന്‍ എന്നാര്‍ത്തു കൂട്ടിലാക്കി
.............................. .............................. ..
നട്ടാല്‍ മുളക്കാത്ത നുണകളെല്ലാം
കാറ്റില്‍ പറത്തി നീതി പീഠം
മഅദനി മോചിതനായി വന്നു
മലയാള മണ്ണില്‍ ഉറച്ചു നിന്നു
.............................. .............................. .
നിദ്രാ വിഹീനരായ് മേലാളരില്‍ ചിലര്‍
നാരദന്മാരെ അണിനിരത്തി
ദൂരെയൊരു താവളം തീര്‍ത്തു വീണ്ടുംപിന്നെ-
അവിടെ തളക്കുവാന്‍ കൊണ്ടുപോയി
അവിടെ തളക്കുവാന്‍ കൊണ്ടുപോയി
.............................. .............................
ശാന്തനായ് മഅദനി യാത്രയായി
ശാന്താരായീടുവാന്‍ ഓതിയന്നു
സുകൃതികള്‍ക്കല്ലാതെ കഴിയുമൊ ഇങ്ങനെ
സമാധാന പാലാരോ ഭീകരന്മാര്‍
.............................. ...........................
അരുമക്കിടാവിനെ കെട്ടിപ്പിടിച്ചു
പൊട്ടിക്കരഞ്ഞാ പിതാവിന്റെ ചിത്രം
കരിങ്കല്ലിലാണ് പതിക്കുന്നതെങ്കിലും
നീഹാര ബിന്ദുവായ് മാറുമത് സത്യം...
.............................. .............................
സുലൈമാന്‍ പെരുമുക്ക്
00971553538596
4 അഭിപ്രായങ്ങള്‍:
എന്തു നീതിയെ കുറിച്ചാണ് നാം വാ തോരാതെ വിളിച്ചു കൂവുന്നത്....
ഈ നീതി പീഠം എന്‍റെ നിരപരാധിയായ പിതാവിനോട് നീതി കാണിച്ചില്ലെങ്കില്‍
സര്‍ക്കാരുകള്‍ .. അധികാരി വര്‍ഗ്ഗങ്ങള്‍ കണ്ണടച്ചാല്‍.
പിന്നെ ഏത് നീതി പീഠമാണ് ഇവരോട് പൊറുക്കുക.
മുകളിലും ഉണ്ടൊരു നീതി പീഠം ... എല്ലാവര്ക്കും തുണയായി...
തമ്പുരാനേ അതിലാണ് എന്‍റെ തേട്ടം.... http://sumanass.blogspot.com/2012/08/blog-post.html
വളരെ നല്ല കവിത .. ശബ്ദിക്കുക ശബ്ദം ഇല്ലാത്തവര്ക്ക് വേണ്ടി ..!!
അരുമക്കിടാവിനെ കെട്ടിപ്പിടിച്ചു
പൊട്ടിക്കരഞ്ഞാ പിതാവിന്റെ ചിത്രം
കരിങ്കല്ലിലാണ് പതിക്കുന്നതെങ്കിലും
നീഹാര ബിന്ദുവായ് മാറുമത് സത്യം...
------------
സത്യം. സത്യം. സത്യം...
നിങ്ങളുടെ നാവുകള്‍ നീതിയുടെ നേര്‍ ശബ്ദമാവട്ടെ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം