2012, നവംബർ 9, വെള്ളിയാഴ്‌ച
കവിത 
.............
                     ആകാശത്തു പറക്കുന്ന 
                      കറുത്ത ഭൂതം (എയര്‍ ഇന്ത്യ )
               .......................................................
അന്നം തേടി ഗള്‍ഫില്‍ ,
എത്തുന്ന പ്രവാസികളെ 
എന്നും വേട്ടയാടി രസിക്കുന്ന 
കറുത്ത ഭൂതം ....

പ്രവാസിയുടെ ചുടു രക്തം 
മോന്തി കുടിച്ചാണത് 
 ഭീകര സത്വ മായി വളരുന്നത്‌ 

പ്രവാസികള്‍   എല്ലാവരുടെയും 
പൊതു സ്വത്താണ് 
ആര്‍ക്കും എപ്പോഴും 
എങ്ങനെയും  
ചൂഷണം ചെയ്യാം 

പീഡനങ്ങള്‍ ഏറ്റുവാങ്ങുന്നത് 
ശീലമായിപ്പോയി 
പ്രവാസികളെ പറ്റി പറയുമ്പോള്‍ 
മേലാളന്മാര്‍ക്ക് ആയിരം നാവാണ് 

കരയാന്‍ കണ്ണുകള്‍ പോരാതെ വരും 
ഉപ്പു രസമില്ലാത്ത കണ്ണുനീരിനും 
പൊയ് വാക്കുകള്‍ക്കും എന്തു വില ?
അതു തിരിച്ചറിയാന്‍ 
പവാസികള്‍ വൈകിയിരിക്കുന്നു 

ഗള്‍ഫിന്റെ 
തിളങ്ങുന്ന മുഖമാണ് 
പലരും കണ്ടിട്ടുള്ളത് 
പറുദീസയില്‍ 
പട്ടിണി കിടക്കുന്നവരെ 
ആരും അറിയുന്നില്ല 

പ്രവാസികളുടെ തേങ്ങല്‍ 
മരുഭൂമിയിലെ മണല്‍തരികള്‍ 
പാടുന്നത് കേട്ടാല്‍ 
കരിങ്കല്ലില്‍ തീര്‍ത്ത 
ഹൃദയാകൃതി പോലും 
തകര്‍ന്നു പോകും 

ജീവിച്ചിരിക്കുന്ന 
മന്ത്രവാദി (മന്ത്രി )കള്‍ക്കൊന്നും 
ഈ കറുത്ത ഭൂതത്തെ തളച്ചിടാനുള്ള 
മന്ത്രവും തന്ത്രവും അറിയില്ല 

അതിന്നായി ആരൊക്കെയോ 
ജന്മം കൊള്ളേണ്ടി യിരിക്കുന്നു 
ഭൂതം തന്ത്ര പൂര്‍വ്വം 
തടയിടുന്നത് കൊണ്ടാണ് 
ഇവിടെ ഭ്രൂണ ഹത്യകള്‍ 
പെരുകുന്നത് ....

     സുലൈമാന്‍ പെരുമുക്ക് 
        00971553538596
   sulaimanperumukku @gmail .com 1 അഭിപ്രായങ്ങള്‍:

2012, നവംബർ 9 9:14 AM ല്‍, Blogger ഫൈസല്‍ ബാബു പറഞ്ഞു...

നല്ല പ്രതിഷേധം , ഇനി സൂരാബിക്ക് പറയാനുള്ളത് ഇതാ ഇവിടെ

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം