2017, മേയ് 23, ചൊവ്വാഴ്ച

പറഞ്ഞില്ലെന്നു വേണ്ട...


കൃഷ്ണാ...


കൃഷ്ണാ...
<><><><><><>
കൃഷ്ണാ.... കൃഷ്ണ...
ഗോക്കളെ മേയ്ക്കുവാൻ
വന്നിടല്ലേ കൃഷ്ണാ,
ഗോക്കളെ മേയ്ക്കുവാൻ
വന്നിടല്ലേ.
ഗോക്കളേ മേയ്ക്കുവത്
കൃഷ്ണനാണെങ്കിലും
കൊന്നു തള്ളും ഇന്ന്‌ ഭാരതത്തിൽ,
കൊന്നു തള്ളും ഇന്ന് ഭാരതത്തിൽ.
ഭീകരൻമാരുടെ
അടിമകൾക്കറിയില്ല
കൃഷ്ണനാര്, പിന്നെ മുഹമ്മദാര്!!
കൃഷ്ണാ.... കൃഷ്ണാ...
ഭീകരൻമാരുടെ
വാഴ്ചയാണ് ഇവിടെ
നീതിയെ കൊല്ലുന്ന കാഴ്ചയാണ് !!
നീതിയെ
കൊല്ലുന്ന കാലങ്ങളിൽ
നീതി വാഴ്ചക്കു നീ വരുമെന്നുള്ളത് കേൾക്കാൻ കൊതിക്കുന്ന വാക്യമാണ്,
എങ്കിലും കൃഷ്ണാ നീ വന്നിടല്ലേ.
കൃഷ്ണാ.... കൃഷ്ണാ...
----------------------------------------
സുലൈമാൻ പെരുമുക്ക്

പെണ്ണേ....

പെണ്ണേ...
--------------
പെണ്ണേ
നിനക്കെന്തിനാണ്
ആയുധം?

നിൻ്റെ
കൈകൾ തന്നെ
നിൻ്റെ രക്ഷായുധമാണ്!

നിറം മാറുന്നവനെ നീ
കാണുംമ്പോൾ
ചുണ്ടിലിത്തിരി പുഞ്ചിരിയുo
നെഞ്ചിലിത്തിരി ധൈര്യവും
കൊത്തി വെക്കുക!

പിന്നെ, നിന്നെ
ഉന്നം വെച്ച
അമ്പിനടിയിലെ മണികളൊന്ന്
ചേർത്തു വലിച്ചാൽ
നിനക്കു മുന്നിൽ തളർന്നു വീഴും
ഏതൊരമ്പും!!!

<>-<>-<>-<>-<>-<>-<>-<>
സുലൈമാൻ പെരുമുക്ക്

മൃഗങ്ങളാണ് മുന്നിൽ!


മൃഗങ്ങളാണ് മുന്നിൽ !
<><><><><><><><><><>
വേദഗ്രന്ഥങ്ങളുടെ*
പുറംചട്ടയിൽ
പുരോഹിതരെഴുതിയ
തോന്ന്യാക്ഷരങ്ങളാണ്
ആധുനികരും ഇന്ന്
മന:പാഠമാക്കുന്നത്!
മനുഷ്യൻ തിന്നു ദഹിച്ച
ചണ്ടി പോലും തിന്നുന്ന ജീവികൾ
ഭാഗ്യജീവികളാണ് !!
അവർക്കിടയിൽ
തട്ടിപ്പില്ല, വെട്ടിപ്പില്ല,
ചൂഷണങ്ങളൊന്നുമില്ല !!!
മനുഷ്യ ജീവിതം
അഹോ... എന്നും
മഹാകഷ്ടം!!!
സ്വന്തമായുള്ള
മഹാബുദ്ധി ഇരുട്ടിലേക്ക്
വലിച്ചെറിഞ്ഞുകൊണ്ട്
വെളിച്ചത്തിൽ വെളുക്കെ
ചിരിക്കുന്ന മന്ദ ബുദ്ധികളാണവൻ.
ഇവിടെ
കുന്നുകൂടി കിടക്കുന്ന
ഐശ്വര്യവസ്തുക്കൾ
വിലയ്ക്കു വാങ്ങിയാലേ
ഭാഗ്യമുണരൂ യെന്ന ചിന്ത
മഹാവിഡ്ഢിത്തമാണ്.
വിവരക്കേടിനെ
പൂജിക്കുന്നവരുടെ
വിധിയാണിത്!
<<<<<<<<<<<<<<>>>>>>>>>>>>
* ഇത്തരം അന്ധവിശ്വാസങ്ങൾ
എല്ലാ മതവിശ്വാസികളിലും
ഇവിടെ പരന്നു കിടക്കുകയാണ്!
ദൈവ നിഷേധികൾ പോലും
ഇതിനെ കെട്ടിപ്പിടിച്ചു കിടക്കുമ്പോൾ
എങ്ങനെ പൊട്ടിച്ചിരിക്കാതിരിക്കും?
-----------------------------------------------------
സുലൈമാൻ പെരുമുക്ക്

എൻ്റേത് ?


എൻ്റേത് ?
~ - ~ - ~ - ~
എൻ്റേതെന്നു
പറയുവാൻ എന്തുണ്ട്,
ഒന്നുമില്ലെന്നുള്ളതാണ് സത്യം!
എന്നിട്ടും ഞാൻ
എൻ്റേതെന്ന് പിന്നെയും ,
പിന്നെയും ചൊല്ലീടുന്നു.
നരക്കുന്ന മുടികളെ
നോക്കി ഞാൻ ചൊല്ലി,
കൊഴിയുന്ന മുടികളെ
നോക്കി ഞാൻ ചൊല്ലി-
അരുതേ,
അനങ്ങാതെ
ഇരുന്നിടുവെന്ന്.
ആടുന്ന പല്ലുകളും
പറിയുന്ന പല്ലുകളും
എന്നെ നോക്കി
ഇളിച്ചു ചിരിച്ചു!
വളരുന്ന നഖവും
വേണ്ടാത്ത രോമവും
അനുസരണമില്ലാതെ
പിന്നെയും വളരുന്നു.
അവയവങ്ങൾ ഒക്കെ
അവയുടെ വഴിയിൽ
ആരെയോ
അനുസരിച്ചോടുന്നു എന്നും!!
എന്നിട്ടും ഞാൻ
വെറുതേ പറയുന്നു
എൻ്റേത്, എറേത്, എൻ്റേതെന്ന്.
ഞാൻ
മോഹിച്ച ബാല്യം
എന്നേ വിട്ടു, എറെ
സനേഹിച്ച യൗവനം
എന്നേ വിട്ടു.
വേണ്ടാത്ത
വാർദ്ധക്യം
വാരിപ്പുണർന്നിന്ന്,
വിധിയുടെ തെരുവിൽ
അലയുന്നു ഞാനിന്ന്!
എന്നിട്ടും ഞാൻ,
എല്ലാം അറിഞ്ഞിട്ടും
വെറുതേ പറയുന്നു
എൻ്റേതെന്ന്!
എല്ലാമെല്ലാം
എൻേറതെന്ന്
പറയുന്നതൊന്നുമേ
എൻ്റേതല്ല, സത്യത്തിൽ
ഒന്നുമേ എൻ്റേതല്ല.
അവ
ആരെയോ
അനുസരിച്ചോടീടുന്നു....
-------------------------------------
സുലൈമാൻ പെരുമുക്ക്