2016, സെപ്റ്റംബർ 14, ബുധനാഴ്‌ച

ഓണവും പെരുന്നാളും

ഓണവും പെരുന്നാളും
 ~~~~~~~~~~~~~~~~~

ഓണം വന്നോണം
വന്നോണം വന്നൂ
ഓണവും
പെരുന്നാളും ഒന്നായ്‌ വന്നൂ
..........
പെരുനാളിന്‍
പെന്‍പ്രഭ തൂകുന്നിവിടെ
പെന്നോണം ചിരിതൂകി
നില്‍ക്കുന്നിവിടെ
......
കാലം
നമ്മോടോതുന്നൂ
ഈ കാലം സാക്ഷിയാണ്‌
.......
ഒന്നിക്കുക,
ഭിന്നിക്കെല,
കലഹിച്ചിടൊലാ
ഒന്നിച്ചൊരു മനസ്സായി
കൈകോർത്തിടുകാ
..........
സ്‌നേഹത്തിന്‍
തണലായി
പടർന്നീടേണം
സൗഹൃദം നെഞ്ചോരം
ചേർത്തീടേണം
......
പൊന്നോണം വന്നല്ലൊ
പെരുനാളും വന്നല്ലൊ
പുതുലോകപ്പിറവിക്കൊരു
വഴിവിളക്കല്ലോ
........
പൂക്കളം കണ്ടു
രസിച്ചീടുവാന്‍
മൈലാഞ്ചിച്ചെടി
തുള്ളിച്ചാടി വന്നൂ

മാലോകരെ
ഒന്നിച്ചു കാണുവാനായ്‌
ഓണവും പെരുന്നാളും
ഒന്നായ്‌ വന്നൂ
.........................................
കാലം
നമ്മോടോതുന്നൂ
ഈ കാലം സാക്ഷിയാണ്‌.
<><><><><><><>>><><>
  സുലൈമാന്‍ പെരുമുക്ക്‌

അയ്യപ്പൻ കാഫിറാണ്

  അയ്യപ്പന്‍ കാഫിറാണ്‌!
<><><><><><><><><>

ചെത്തുകാരന്‍
അയ്യപ്പനോട്‌
അഹമ്മദാജി പറഞ്ഞു—
നാടിന്റെ മക്കളെ
കുടിപ്പിച്ചു കിടത്തരുതെന്ന്‌.

അയ്യപ്പന്‍:
എന്റെ മക്കള്‍
പട്ടിണി കിടക്കാതിരിക്കാന്‍
അവരൊക്കെ ഇത്തിരി
കുടിച്ചുകിടക്കട്ടെ.

പെരുന്നാളിന്റെ
പ്രൗഢി ചുരുക്കിയ
അഹമ്മദാജി അയ്യപ്പന്റെ മക്കള്‍
പട്ടിണി കിടക്കാതിരിക്കാന്‍
"നാല് "ആടിനെ പെരുന്നാള്‍
സമ്മാനമായ്‌ നല്‍കി

പിന്നെ
എല്ലാ പെരുന്നാളിനും
അയ്യപ്പെന്‍ ഒരാടിനെയറുത്ത്‌
അയലത്തുകാർക്ക്‌ നല്‍കും

പക്ഷേ,
അയലത്തുകാർ
അറുക്കുന്നതില്‍നിന്ന്‌
അയ്യപ്പന്‌ ആരും നല്‍കിയില്ല.

കാരണം
അയ്യപ്പന്‍
കാഫിറാണ്‌!

എല്ലാ കൊല്ലവും
അയ്യപ്പന്റെ ആടിനെ
അറുക്കുന്ന മൊല്ലാക്കാന്റെ
വാക്കാണിത്‌.

അഹമ്മദാജി
മക്കത്തു പോയപ്പോള്‍
കണ്ട നബിയെ
മൊല്ലാക്ക കണ്ടില്ല!

ഇന്നും മൊല്ലാക്ക
മിമ്പറില്‍* നിന്നോതി
അയല്‍വാസി പട്ടിണി
കിടക്കുമ്പോള്‍ വയർനിറച്ചു
ണ്ണുന്നവനും സ്വാദ്‌ കൂട്ടിയുണ്ണു ന്നവനും എന്നില്‍
പെട്ടവനല്ലെന്ന തിരുവചനങ്ങള്‍.
~~~~~~~~~~~~~~~~~~~~~~
*പ്രസംഗ പീഠം
————————————
സുലൈമാന്‍ പെരുമുക്ക്‌