2014, മേയ് 16, വെള്ളിയാഴ്‌ച

കവിത :നമ്മളെന്തേ ഇങ്ങനെ ...?


കവിത 
..............
                       നമ്മളെന്തേ ഇങ്ങനെ ...?
                   .......................................................

പാവം കള്ളനു 
കഞ്ഞിയെങ്കിലും 
വെച്ചുകൊടുക്കാൻ പഠിക്കണം 

തട്ടിപ്പറിച്ചത്‌ 
കൊടുക്കാൻ മടിച്ചവൻറെ 
ആർത്തികൊണ്ടാണ്  

പീഡനത്തിന്നിരയായ 
പൈതൽ പെണ്ണായി 
പിറന്നതു തെറ്റ് 

കൈക്കൂലി 
വാങ്ങിയവാൻ 
അർഹതപ്പെടാത്തതെല്ലാം 
നേടിതന്നു 

അറുകൊല 
ചെയ്യുന്നവനെ 
പൂജാവിഗ്രഹമാക്കാൻ 
മനസ്സ് പാകപ്പെടാത്തതെന്തേ ?

വിരുതന്മാർ 
വിളമ്പിയ അരുതുകൾ 
മന:പാഠമാക്കുന്നത് 
മഹാ പാപം 

മതിലിൻറെ 
പുറത്തേക്കു നോക്കി 
നാമിതൊക്കെ 
ഉറക്കെപ്പറയണം 

മനസ്സിൻറെ 
ഇരുളറയിൽ 
വിരുന്നുണ്ണാനെത്തുന്നവരെ  
എങ്ങനെ തള്ളിപ്പറയും 

ഒഴുക്കിനൊത്തു 
നീന്താനറിയാത്ത പാഴ്ജന്മം
ഈ നമ്മളെന്തേ ഇങ്ങനെ ...? 


-----------------------------------
  ചിത്രം :മുഖ പുസ്തകത്തിൽനിന്ന് ...
            സുലൈമാന്‍ പെരുമുക്ക് 
                       00971553538596
            sulaimanperumukku @gmail .com  

   

2014, മേയ് 15, വ്യാഴാഴ്‌ച

കവിത :എക്സിറ്റ് പോൾ കേട്ട മനം


കവിത 
...............
                   എക്സിറ്റ് പോൾ കേട്ട മനം .....
                 ........................................................

വികസന വീരൻ 
അനുപമ രാജൻ 
ജന പ്രിയ തോഴൻ 
മഹാരാജാവ് 
എഴുന്നള്ളുന്നേ ......

ദൈവമേ 
ആയൂർബ്ബലം നല്കി 
അനുഗ്രഹിക്കൂ 

മഹാത്മാവിൻറെ 
പാതയിൽ 
മുള്ളു വിതറുവോരെ 
നീ കല്ലെറിയൂ 

നേരും നെറിയും 
വിളയാടുന്ന 
സമൃദ്ധിയുടെ ഭരണം 
ഭാരതത്തിൽ പുലരട്ടേ 

സമാധാനത്തിൻറെ 
താഴികക്കുടങ്ങൾ 
തകർക്കുവോരെ 
നീ ആട്ടിയകറ്റൂ 

രക്ത ദാഹവും 
കലഹ മോഹവും 
വംശ വിദ്വേഷവും 
മഹാരാജൻറെ ഹൃത്തിലാണു -
യിർ കൊള്ളുവതെങ്കിലും 
നിമിഷാർദ്ദം കൊണ്ട് 
ആഹൃദയം നിശ്ചലമാക്കണേ 

നാഥാ നിൻറെ 
കാരുണ്യത്തിൻറെ 
ചിറകിൻ തണലിൽ 
സമാധാന പ്രേമികൾക്ക് 
നീ വിരുക്കേണമേ ...
----------------------------------
ചിത്രം :ഗൂഗിളിൽ നിന്ന് .

         സുലൈമാന്‍ പെരുമുക്ക്
                00971553538596
         sulaimanperumukku@gmail.com