2012, നവംബർ 10, ശനിയാഴ്‌ച

ആഴമുള്ള മുറിവ്

കവിത 
............
                      ആഴമുള്ള മുറിവ് 
             ................................................
           
ഞാന്‍ കവിത എഴുന്ന പേന കൊണ്ട് ,
എന്‍റെ സുഹൃത്തിന്റെ മുഖത്തു 
ആഴമുള്ള മുറിവ് വീണു 

മുഖം മനസ്സിന്റെ കണ്ണാടി 
എന്നതാണല്ലോ മഹത് വചനം 
എങ്കില്‍ മനസ്സില്‍ വീണ മുറിവിന്റെ 
പ്രതി ബിംബമോ ഇതു ?

മുഖത്തു കാണുന്ന മുറിവ് തന്നെ 
അസഹ്യമാണ് 
എനിക്ക് എങ്ങനെ 
ഇത്ര ക്രൂരനാവാന്‍ കഴിഞു ?

മനസ്സിന്റെ മുറിവാണ് 
ആദ്യം ഉണക്കേണ്ടത് ...

ഓര്‍മയുടെ ചെപ്പ്‌ 
തുറന്നപ്പോള്‍ ഞാന്‍ കണ്ടു 
പ്രണയിനി പിറന്നാള്‍ 
സമ്മാനമായി തന്ന പട്ടുറുമാല്‍ 

അത് ദിവ്യ ദീപ്തിയില്‍  
തുന്നിയതാണ് 
മുറിവിലെ രക്തം 
അതുകൊണ്ട് തുടച്ചപ്പോള്‍ 
മുറിവ് മാഞ്ഞുപോയി 
ഉറുമാലില്‍ രക്തം ഞാന്‍, 
കണ്ടതുമില്ല . 

       സുലൈമാന്‍ പെരുമുക്ക് 
             00971553538596

4 അഭിപ്രായങ്ങള്‍:

2012, നവംബർ 10 11:41 AM ല്‍, Blogger ajith പറഞ്ഞു...

സ്നേഹിതന്‍ വരുത്തുന്ന മുറിവുകള്‍ വിശ്വസ്തതയുടെ ഫലം

 
2013, ഏപ്രിൽ 18 7:20 PM ല്‍, Blogger ഷാജി കെ എസ് പറഞ്ഞു...

എങ്കില്‍ നന്ദിയോതേണ്ടത് പ്രണയിനിയോട്....................

 
2013, ഏപ്രിൽ 19 8:44 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

അനുഗ്രഹീതമായ പ്രണയത്തിൻറെ
സമ്മാനമാണത് .... നല്ല അഭിപ്രായം നന്ദി.

 
2014, ജനുവരി 25 9:46 AM ല്‍, Blogger Unknown പറഞ്ഞു...

മനസ്സ് നിറയെ മുരിവുന്ദഗിൽ .......മുറിവിനു രക്ത മുണ്ടടകില്ല

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം