കവിത :എൻറെ ചിന്ത

കവിത
................
എൻറെ ചിന്ത
...................................
കലണ്ടറിൽ ഇന്ന്
കണ്ണു ചെന്നു പതിഞ്ഞത്
എൻറെ ജനന
തിയ്യതിയിലാണ്
അപ്പോൾ
മനസ്സിലൊരു
ചിന്ത ഉണർന്നു
ഇതിൽ
ഏതായിരിക്കും
എൻറെ
മരണ തിയ്യതി ?
ഇതിലെ
ഏതോ ഒരു നാളിൽ
ഞാൻ മരിക്കും
ഹാ കഷ്ടം
മരിക്കുമ്പോഴും
മനസ്സിൽ
ഒരു പാട് മോഹങ്ങൾ
ബാക്കിയായിരിക്കും
മോഹങ്ങൾ
ബാക്കി നില്ക്കെ
മരണത്തിലേക്ക്
വഴുതി വീഴുന്ന മനുഷ്യൻ
പൂർണതയിൽ എത്തുന്നില്ല
ഒരിക്കലും
അവസാനിക്കാത്ത
സുന്ദര ജീവിതം
മനുഷ്യൻ
സ്വപ്നം കാണുന്നു
കോടാനു കോടി
വർഷങ്ങളിലൂടെ
സഞ്ചരിച്ച
ശാസ്ത്ര പുരോഗതി
ഈ ആഗ്രഹത്തിന്നു
മുന്നിൽ മിഴിച്ചു നില്ക്കുന്നു
ആദിമ മനുഷ്യനിലും
അവസാന മനുഷ്യനിലും
ഈ ആഗ്രഹം കാണും
ജീവിതം
നശ്വര മെങ്കിൽ
എന്നെ നിങ്ങൾ
സ്വാർത്ഥനെന്നു
വിളിക്കരുത്
മരണം
ശൂന്യതയിലേക്കുള്ള
വാതായന മാണെങ്കിൽ
എന്നെ നിങ്ങൾ
ധൂർത്തനെന്നു
വിളിക്കരുത് .
സുലൈമാന്‍ പെരുമുക്ക്
00971553538596