2016, സെപ്റ്റംബർ 23, വെള്ളിയാഴ്‌ച

അയലത്തെ പട്ടി

അയലത്തെ പട്ടി
<><><><><><><>
അയല്‍വാസിയായ
ദിനേഷന്‍ , പട്ടിയെ
കൊണ്ടുവന്ന നാലാംനാളാണ്‌
ഞാന്‍ ഗള്‍ഫില്‍പോയത്.‌

മൂനാം വർഷം
ഒരു പാതിരാനേരത്ത്‌
തിരിച്ചെത്തിയ എനിക്കു ചുറ്റും
കുരച്ചുവന്ന പട്ടി വട്ടമിട്ടുകറങ്ങി

ചിരിച്ചു കൊണ്ട്
ഞാനവൻ്റെ 
പേര് വിളിച്ചപ്പോൾ
പാവം ചമ്മിപ്പോയ
മട്ടിലൊരു നിൽപ്പ്

എന്നെ 
തിരിച്ചറിഞ്ഞ പട്ടി
വീട്ടുകാർ വാതില്‍
തുറന്നപ്പോള്‍ തിരിച്ചു പോയി!

പാവം പട്ടികള്‍
എത്രനല്ല
മനുഷ്യപ്പറ്റുള്ളവർ

എന്നിട്ടും പട്ടികളെ
കൊല്ലുന്നതിനെപറ്റി
മാത്രമാണ്‌ മനുഷ്യന്‍
ചിന്തിക്കുന്നത്‌*

നുഴഞ്ഞു കയറുന്ന
ഭീകരർ ജവാന്‍മരെ
പലവട്ടം കൊന്നിട്ടും
നമുക്ക്‌ ഉണർന്നിരിക്കാനാവുന്നില്ല!

ഉണർന്നിരിക്കേണ്ട
ഇടങ്ങളില്‍
യോഗ്യരില്ലെങ്കില്‍,
നമ്മള്‍ കൊന്നുതള്ളുന്ന
പട്ടികളെ അവിടെ
കുടിയിരുത്തുന്നതാണ്‌ ബുദ്ധി.

ഭീകരന്‍മാർക്ക്‌
ഇന്ത്യന്‍ പട്ടികള്‍
എന്നന്നും
പേടിസ്വപ്‌നമായിടട്ടേ....

~~~~~~~~~~~~~~~~~~~
*മഹാബുദ്ധികള്‍ തീർത്ത
യുദ്ധയന്ത്രങ്ങളാല്‍
ഇന്നോളം ജീവനറ്റുപോയ 
കുഞ്ഞുങ്ങളുടെ കണക്ക്‌
ആർക്കാണ്‌ അറിയുക?

ഇനി
ലോകാവസാനം വരെ
പട്ടികള്‍ മല്‍സരിച്ചു കടിച്ചാലും
യുദ്ധപ്പിശാചുക്കളെ
തോല്‍പിക്കാനാവില്ല.

പാവം പട്ടികളും
പ്രകൃതിയുടെ
സന്തുലനമല്ലെ?

———————————
സുലൈമാന്‍ പെരുമുക്ക്

2016, സെപ്റ്റംബർ 22, വ്യാഴാഴ്‌ച

തൊലി വെളുപ്പും കാർകൂന്തലും



തൊലിവെളുപ്പും കാർകൂന്തലും
<>><>>><><><>><><>><><>

തൊലിവെളുപ്പ്‌
~~~~~~~~~~~
തൊലിവെളുപ്പിനോടൊപ്പം
ഓടുകയായിരുന്നയാള്‍

വഴിയിലൊരു
ഇടവഴിയില്‍വെച്ച്‌
അവള്‍ തെന്നിമാറി

പിന്നെ
അയാള്‍ കണ്ടത്‌,
അയാളെക്കാള്‍
തൊലിവെളുപ്പുള്ള
ഒരുത്തനോടൊപ്പം
അവള്‍ ഓടുന്നതാണ്‌.
—————————
കാർകൂന്തല്‍
~~~~~~~~~~
കാണുമ്പോഴൊക്കെ
കാർകൂന്തലിനെ
വർണിക്കുന്ന കാവ്യങ്ങളായിരുന്നൂ
അയാള്‍ പടിയിരുന്നത്‌

കഴുത്തില്‍
താലിവീണ പിറ്റേനാള്‍
ഭക്ഷണത്തളികയില്‍
ഒരു നാരുകണ്ടപ്പോള്‍
കാവ്യങ്ങളെല്ലാം മറന്നുപോയി,
ക്ഷണനേരം കൊണ്ട്
താലി പൊട്ടിപ്പോയി.
~~~~~~~~~~~~~~~~~~~~
  സുലൈമാന്‍ പെരുമുക്ക്‌

2016, സെപ്റ്റംബർ 20, ചൊവ്വാഴ്ച

ചാമിമാർ വിധി പറയുന്ന കാലം


 ചാമിമാർ വിധിപറയുന്ന കാലം!
 ~~~~~~~~~~~~~~~~~~~~~
ഒരായിരം
സൗമ്യമാർ
കൊലചെയ്യപ്പെട്ടാലും
ഒരു ചാമിപോലും
ശിക്ഷിക്കപ്പെടരുതെന്നാണ്‌
പുതിയ വിധികള്‍ പഠിപ്പിക്കുന്നത്‌!

ഇരകളോട്‌
കരുണയില്ലാത്തവർ
വേട്ടക്കാരെ തലോടുമ്പോള്‍
പിന്നെയും ഇവിടെ
ജനിച്ചു വീഴുന്നത്‌
ഗോവിന്ദ ചാമിമാരാണ്‌.

സത്യം
കണ്‍മുന്നില്‍
കൈകൂപ്പി നില്‍ക്കുമ്പോള്‍
തലതെറിച്ച ന്യായങ്ങളെ
നോക്കി നീതിപാലകർ
കുമ്പിട്ടു നില്‍ക്കുന്നിവിടെ

കോടതിയില്‍ വെച്ചു
കുത്തിക്കൊന്നാലും
കൊന്നവന്റെ കൈകള്‍ക്ക്‌
കരുത്തുണ്ടെങ്കില്‍ അവനെ വിശുദ്ധനെന്നു വിളിച്ച്‌—
കത്തിയെ തൂക്കിലേറ്റും.

ഇനിയുള്ള കാലം
ചാമിമാർ
വിധിപറയുന്ന
കാലമായിരിക്കും!

അന്ന്‌
ബലാല്‍സംഗ
വീരന്‍മാരുടെ ലിംഗപൂജകാണാന്‍
മഹാബുദ്ധികള്‍ നോല്‍മ്പ്‌
നോറ്റിരിക്കുന്നതു കാണാം.

ചോരക്കറ പുരളാത്ത
കൈകളും കൊടികളും
ഉയരാത്ത കാലത്തോളം
സൗമ്യമാരിവിടെ
കൊല്ലപ്പെട്ടുകൊണ്ടിരിക്കും—

അവരൊക്കെ
"താടക'മാരായിരുന്നുവെന്ന്‌
ചാമിമാർ വിധിപറയുന്നത്‌
കേള്‍ക്കാതിരിക്കാന്‍ മൃഗങ്ങള്‍
അന്ന്‌ കാതുപൊത്തി നടക്കും.
<><><><><><><><><><><><>
  സുലൈമാന്‍ പെരുമുക്ക്‌