2012, നവംബർ 10, ശനിയാഴ്‌ച

കവിത :ആ നിമിഷത്തിന്നു ശേഷം കവിത 
.................

               ആ നിമിഷത്തിന്നു ശേഷം 
.............................................................

ഒരുവട്ടം മാത്രം നിന്നെ ഞാന്‍ കണ്ടു
ഒരു നൂറു വട്ടം കിനാവ്‌ കണ്ടു
ഒരു വാക്ക് മാത്രം  നീ ഉരിയാടി
ഒരു പാടു വാക്കായ് അതു മാറി

ഒരു ചെറു പുഞ്ചിരി എനിക്ക് നീ നല്‍കി
ഒരു പൊട്ടി ചിരിയായ് മാറി
ഒരു സ്നേഹ സ്പര്‍ശം ഞാനറിഞ്ഞപ്പോൾ 
ഒരു ജന്മം ജീവിച്ചപോലെ

ഓര്‍മയില്‍ സൂക്ഷിച്ച മയില്‍ പീലികൊണ്ടൊരു
സങ്കല്‍പ്പ ചിത്രം വരച്ചു ഞാന്
ഓര്‍ക്കുന്നു നിന്നെ ഞാന്‍ കണ്ടൊരാ നിമിഷം 
ആചിത്രം നിൻറെതാണന്ന് 

മോഹങ്ങളെല്ലാം കസവണിഞെത്തുന്ന  
മധുരിത നിമിഷങ്ങള്‍ വനൂ
മണിദീപ മലകള്‍ മിഴികള്‍ തുറന്നു
മന്ദസ്മിതം തൂകി നീനൂ

                          സുലൈമാന്‍ പെരുമുക്ക്  
                             00971553538596
                       sulaimanperumukku@gmail.com

2 അഭിപ്രായങ്ങള്‍:

2014, ജനുവരി 18 9:53 PM ല്‍, Blogger Harinath പറഞ്ഞു...

ആ നിമിഷത്തെ ഒരായിരം നിമിഷങ്ങളാക്കി മാറ്റി. അല്ലേ :)

 
2014, ജനുവരി 19 3:57 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

ചില നിമിഷങ്ങൾ അങ്ങനെയാണ് ....
വായനക്കും കയ്യൊപ്പിനും നന്ദി .

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം