ഗാനം:ഇടതും വലതും .....
ഗാനം
............
ഇടതും വലതും .....
.............................. ..............
വലതു പക്ഷം ചേർന്നു നിന്നു പണ്ട് നമ്മള്‍
ഇടതു പക്ഷം ചേർന്നു നിന്നു പിന്നെ നമ്മള്‍
ഇടതും വലതും ഒന്നു പോലെ കണ്ടു നമ്മള്‍
ഇനിയുള്ള കാലം വെൽഫയറിൽ ചേരും നമ്മള്‍
.............................. ...............
മാറി മാറി ഭരണം പങ്കു വെച്ചവര്‍
മധുര വാഗ്ദാനങ്ങളും ചൊരിഞ്ഞവര്‍
ആയിരത്തില്‍ ഒന്നുമേ പാലിച്ചിടാത്തവര്‍
അര്‍ഹരല്ല നമ്മളെ ഭരിച്ചിടാനിവര്‍
.............................. .......................
ചിതലരിച്ച ചിന്തകള്‍ മടുത്തു നാം
ചിറകൊടിഞ്ഞു വീണുപോയ് സഹിച്ചു നാം
മണ്ണും മലയും പുഴയും പങ്കുവെച്ചവര്‍
കാടും നാടും പാടം വിറ്റടുത്തവർ
.............................. ........................
വികസനത്തിന്‍ പേരില്‍ നാടു കട്ടെടുത്തവര്‍
അവസരങ്ങള്‍ ഒക്കെയും തുലച്ചെറിഞ്ഞവർ
കുടിലില്‍ നീറുവോര്‍ക്ക് നിയമം ചങ്ങലാ
മണിമേട വാഴുവോര്‍ക്ക് നിയമം കാവലായ്
.............................. ............................
ഇനിയുമെത്ര കാലം ഈ കെടുതികള്‍
അറുതിവേണം അതിനുവേണ്ടി ഉണരുക
കെട്ട നീതി എന്നും പെരുകിടുന്നു മേല്‍ക്കുമേല്‍
സത്യം, നീതി വന്നിടും നാം ഒത്തു ചേരുകില്‍
സുലൈമാന്‍ പെരുമുക്ക്
00971553538596
1 അഭിപ്രായങ്ങള്‍:
പാട്ടിന്റെ ട്യൂണ്‍ ഒന്ന് പോസ്റ്റ് ചെയ്യാമോ?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം