2013, ഓഗസ്റ്റ് 9, വെള്ളിയാഴ്‌ച

കവിത :പഥികൻറെ പ്രാർത്ഥന ...


കവിത 
...............

                      പഥികൻറെ പ്രാർത്ഥന ...
                  .................................................

ശൂന്യ മാംമെൻറെ 
 കരങ്ങളിൽ വന്നു 
വീഴുന്നതത്രയും 
കനൽ കട്ടയല്ലോ 

ഒന്നിന്നു മേലേ  മറ്റൊന്ന് വീഴും 
ചിലപ്പോൾ കൂട്ടമായ് 
വന്നു വീഴുന്നു 


കുഞ്ഞു നാളിൽ ഞാൻ 
മഞ്ചാടി കുരുകൾ 
അമ്മാനമാടി ശീലിച്ചതിന്നു 
ഓർത്തെടുത്താടവെ 
താളം തെറ്റി യെൻ 
കൈ വെള്ള പൊള്ളുന്നു 


ഓരോ പരീക്ഷണങ്ങൾ -
ക്കൊടുവിലും മെൻ -
മാനസ്സം  മന്ത്രിക്കും 
വരികയായി പൊൻ പ്രഭ,
മധുരിത ഓർമകൾ 
നിത്യം നല്കിടും 


കാത്തിരിപ്പിൻറെ 
നിമിഷാർദ്ദങ്ങൾക്ക് 
വ്യാഴവട്ടത്തിന്റെ  
ദൈർഘ്യം കുറിക്കും 
പെടുന്നനെ പിന്നെയും 
വന്നു വീണീടുന്നു 
കത്തുന്ന  തീ ഗോളം 
എൻറെ കരങ്ങളിൽ 

യുവത്വം 
അറ്റു വീണീടുമീ നാളിലും 
ഓർമയിൽ നിറയുവത് 
വേദനകൾമാത്രം 

ചെങ്കടലിനും
അഗ്നി കുണ്ന്ധത്തിനും 
നടുവിലായ് ഒറ്റയ്ക്ക് 
യാത്ര ചെയ്യുന്നു ഞാൻ 
ലോകൈക നാഥനെ 
കൈവിടല്ലെന്നെ നീ 

ഇനി എൻറെ നെഞ്ചിൽ 
ബാക്കി നില്ക്കുന്നൊരാ -
സ്വപ്‌നങ്ങൾ ക്കൊക്കെയും 
നിറമുള്ള ചിറകുകൾ 
അണിയിചൊരുക്കിടൂ 
കാരുണ്യ സിന്ധുവേ ...


             സുലൈമാന്‍ പെരുമുക്ക് 
                   00971553538596
        sulaimanperumukku @gmail .com 





2013, ഓഗസ്റ്റ് 7, ബുധനാഴ്‌ച

ഗാനം:ഈദു മുബാറഖ്...


ഗാനം
..............
                ഈദു മുബാറഖ്....
         ................................................

ഈദു മുബാഖ് ഈദു മുബാറഖ്
ഈദു മുബാറഖ് ഓതുക നാം
ഈദു മുബാറഖ് ഈദു മുബാറഖ്
ഈദു മുബാറഖ് സോദരരെ ......
...................................................

വന്നല്ലോ ശവ്വാലിന്‍ ചന്ദ്രിക മേലേ
ഇന്നല്ലോ പെരുനാളിന്‍ സുന്ദര രാവ്
മധുവൂറും കിസ്സ പറഞ്ഞു കൊണ്ട്
മൈലാഞ്ചി അണിയുന്നു കിളികള്‍ ചേലില്‍
ഈദു .........................................................

സഹനത്തിന്‍ മാസം സലാം പറഞ്ഞു
സ്നേഹത്തിന്‍ പെരുനാള്‍  വന്നണഞ്ഞു
പുത്തന്‍ ലിപാസ് അണിഞ്ഞു വന്നു
പൗര്‍ണമി തിങ്കള്‍ പോല്‍ ചിരി തൂകുന്നു
ഈദു ..........................................................

ആരംഭ ത്വാഹ റസൂലിന്‍ മൊഴി പോല്‍
അല്‍ഹംദുടയോനില്‍ ശുക്കുര്‍ ഓതുന്നു
തോളോട് തോള്‍ ഉരുമ്മി നിന്ന്‌
തൗബ കാവാടം നാം മുട്ടിടുന്നു
....................................................

ഈദു മുബാറഖ് ഈദു മുബാറഖ്
ഈദു മുബാറഖ് ഓതുക നാം
ഈദു മുബാറഖ് ഈദു മുബാറഖ്    
ഈദു മുബാറഖ് സോദരരെ
..........................................................

           സുലൈമാന്‍ പെരുമുക്ക്
                   00971553538596
          sulaimanperumukku@gmail.com

2013, ഓഗസ്റ്റ് 5, തിങ്കളാഴ്‌ച

കവിത :സിറിയ കത്തുമ്പോൾ ലോകം വീണ വായിക്കുന്നു



കവിത 
.................
                              സിറിയ കത്തുമ്പോൾ 
                        ലോകം  വീണ  വായിക്കുന്നു 
                    ......................................................................

സിറിയൻ മണ്ണിൽ 
തെറിച്ചു വീഴുന്നത് 
ചങ്കിലെ ചോരയാണ് 

നന്മയുടെ 
കണികയില്ലാത്തവർ 
കുഴിച്ചു മൂടുന്നത് 
ജീവനുള്ള മനുഷ്യരെയാണ് 

തെറിച്ചു വീണ 
രക്ത തുള്ളികളിലേക്ക് നോക്കൂ 
സ്വാതന്ത്ര്യത്തിനു വേണ്ടി 
എഴുതിയ മഹാ കാവ്യങ്ങളായി 
നമുക്ക് വായിച്ചെടുക്കാം 

കൊടും ഭീകരന്മാർ തീർത്ത 
കുഴി മാടങ്ങളിലേക്ക് 
അക കണ്ണു കൊണ്ട് നോക്കൂ 
അടയാള കല്ലിനു പകരം 
ജനാധി പത്യത്തിനു വേണ്ടി 
ഉയർത്തിയ കൊടികൾ കാണാം 

സ്വന്തം സഹോദരനെ 
ഇത്ര ക്രൂരമായി 
കൊന്നൊടുക്കിയവനെ 
വിളിക്കാൻ നമുക്ക് 
പേരുകളില്ല 

മഹാ നടന്മാർ ചിരിച്ചു കൊണ്ട് 
മുഖം പൊത്തിയിരിക്കുന്നു 
ലോകം അവരെ നോക്കി യാണ് 
കരഞ്ഞു കൊണ്ടിരിക്കുന്നത് .

             സുലൈമാന്‍ പെരുമുക്ക് 
           00971553538596
        sulaimanperumukku @gmail .com 


2013, ഓഗസ്റ്റ് 4, ഞായറാഴ്‌ച

കവിത :മകളുടെ വാക്ക്

     മകളുടെ വാക്ക്!
  ....................................

സ്ത്രീധനം മോഹിച്ച് എത്തുന്നൊരുത്തനെ 
മാരനായ് വേണ്ടെന്നു
ചൊല്ലി എന്‍റെ മകള്‍ 

സ്ത്രീയുടെ സ്വത്വം തിരിച്ചറിയാത്തൊരാള്‍ 
തോഴനായ്‌ വേണ്ടെന്നു
ചൊല്ലി എന്‍റെ മകള്‍ 

ബാഹ്യമാം സൗന്ദര്യം കാമിപ്പവന്നു ഞാന്‍ ,
മണവാട്ടിയാവില്ല
എന്നുറച്ചു മകള്‍ 

സന്മാര്‍ഗ പാതയില്‍ മല്‍സരിക്കുന്നൊരാള്‍   
പടികടന്നെത്തുമെന്നോതുന്നു എന്‍ മകള്‍ 

നാമ വിശ്വാസിയെ വേണ്ടെന്നു ചൊല്ലിയേ 
കര്‍മ വിശ്വാസിയെ വേള്‍ക്കു മെന്നോതിയെ
 
വിശ്വൈക നാഥനെ
നിത്യം നമിക്കുന്ന 
വിശ്വാസിയോടൊത്തു വാഴുമെന്നോതിനാള്‍ 

ദാമ്പത്യ വാടിയില്‍
ശീതള ചായയില്‍  
ചാരു മഞ്ചത്തില്‍ ചേര്‍നിരുന്നാടാന്‍
പൂവഴകൊത്തൊരു മാനസ്സമുള്ളൊരാൾ   
പാൽ നിലാ പുഞ്ചിരി 
തൂകി വന്നെത്തിടും.  
......................................................
        സുലൈമാന്‍ പെരുമുക്ക്