2013, ജനുവരി 4, വെള്ളിയാഴ്‌ച

കവിത :ചിലര്‍



കവിത 
................
                          ചിലര്‍ 
                    ......................
ചിലര്‍ 
രക്തത്തിന് ഒരേ നിറമാണന്നു 
വിളിച്ചു കൂവുമ്പോഴും 
അകക്കണ്ണ്‍ കൊണ്ടവര്‍ 
വിവിധ വര്‍ണ്ണങ്ങള്‍ തേടുന്നു 

ചിലര്‍ 
സത്യം മാത്രമേ മൊഴിയൂ 
എന്ന് കൊട്ടി ഘോഷിക്കുമെങ്കിലും  
ഉച്ച ത്തില്‍ പറയേണ്ട പലതും
 പറയാന്‍ മടിക്കുന്നു 

നീതിക്കുവേണ്ടി മാത്രമേ പൊരുതു 
എന്ന് ഗീര്‍വ്വാണ മടിക്കുവോരങ്കിലും 
വൈരികള്‍ക്കു നേരെ 
തികഞ്ഞ മൗനം 

നട്ടെല്ലുള്ളതിനാല്‍ 
പ്രതികരണ ശീലം 
നിലനിര്‍ത്തുന്നു വെന്നുരിയാടുന്നവര്‍ 
ഇരകള്ക്കിടയില്‍ 
ചിഹ്നങ്ങള്‍ തിരയുന്നു   

വിപ്ലവ പ്രസ്ഥാനങ്ങള്‍ക്ക്‌ 
ഹസ്ത ദാനം ചെയ്യുന്നതില്‍  
ഊറ്റം കൊള്ളുന്നവര്‍ 
തല കുനിക്കാത്തവരെ 
തള്ളിപ്പറയും 

ആവിഷ്ക്കാര സ്വതന്ത്ര്യത്തിനായ് 
സപ്ത സ്വരങ്ങളില്‍ പാടുന്നവര്‍ 
വിമര്‍ശന രേഖ 
തിരിഞ്ഞു വീണാല്‍ 
ശകാര വര്‍ഷങ്ങളാല്‍ 
അഗ്നിയില്‍ ദഹിപ്പിക്കും 

ഹൃത്തടത്തിലിനിയും 
 ഇരുളിന്‍  കയങ്ങളല്ലോ 
ചിത്തത്തിലത് തെളിയുന്നതെന്ന് ?

സുലൈമാന്‍ പെരുമുക്ക് 
00971553538596
sulaimanperumukku @gmail .com 


2013, ജനുവരി 1, ചൊവ്വാഴ്ച

കവിത: വിധേയന്‍



കവിത
...............
                                       വിധേയന്‍
                               .....................................
 നാഥാ   കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളുടെ
മായാ വലയത്തില്‍ പെട്ടെന്റെ
മനസ്സ് കുതിക്കുകയാണ്

പച്ചപുല്‍ നിറഞ്ഞ താഴ്വരയിലേക്ക്
നാല്‍ക്കാലികള്‍ കുതിക്കുന്നതുപോലെ

കൈ എത്തും ദൂരത്തു എത്രയത്ര പൂക്കള്‍ ,
കായ്കനികള്‍  ,കനകകട്ടികള്‍
അര്‍ഹത പെടാത്തതിനാല്‍
അവയില്‍ നിന്ന് അകന്നു നില്‍ക്കുന്നത്
നീ കാണുന്നുവല്ലോ 

വിശ്വാസത്തിന്റെ പട്ടുനൂല്‍
 പൊട്ടാതിരിക്കാന്‍ ജാഗ്രത
പുലര്‍ത്തുന്നതും നീ കാണുന്നു

പാലില്‍ വെള്ളമൊഴിച്ച് അളവ് കൂട്ടാന്‍
കല്‍പ്പിച്ച മാതാവിനോട് മകള്‍ പറഞ്ഞ വാക്കുകള്‍
എന്‍റെ ഓര്‍മയില്‍ ഓടിയത്താറുണ്ട് 

ശാരീരിക സവിശേഷ ചലനത്തിനു
ആര്‍ത്തി പൂണ്ടു നില്‍ക്കുന്ന മനുഷ്യനോടു
നിര്‍ബന്ധിതയായി തീര്‍ന
തരുണിയുടെ അവസാന വാക്ക് -
ആ മനുഷ്യനില്‍ വരുത്തിയ് പരിവര്‍ത്തനം
എന്നെ കോരി തരിപ്പിക്കാറുണ്ട്‌

കാലുകളില്‍ നീര് വരുന്നത് വരെ
പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്ന തിരു നബിയോട്
പ്രിയ പത്നിയുടെ ചോദ്യങ്ങള്‍ക്ക് -
നന്ദിയുള്ള ഒരു അടിമയാവാന്‍ ഞാന്‍
ആഗ്രഹിക്കുന്നു എന്ന മറുപടി
എന്‍റെ നയനങ്ങളെ ഈറനനിയിക്കാറുണ്ട്

എങ്കിലും ചിലപ്പോള്‍
പതരിപോകുന്നു 
നാഥാ ,എന്നെ നീ വലം കൈ കൊണ്ട്
അനുഗ്രഹിക്കേണമേ.
  
               സുലൈമാന്‍ പെരുമുക്ക്
                00971553538596 
            sulaimanperumukku@gmail.com

കവിത : പുതിയ പ്രഭാതം തെളിഞ്ഞു



കവിത
..............
പുതിയ പ്രഭാതം തെളിഞ്ഞു
..........................................................
ഏകാധിപത്യം തകര്നൂ
സ്വേച്ചാധിപതികള്‍ക്ക് താക്കീതുമായ് 
കൂരിരുട്ടിന്റെ ശക്തി മറഞ്ഞു
പുതിയ പ്രഭാതം തെളിഞ്ഞു 

നൈലിന്റെ ഓളങ്ങള്‍ അഭിവാദ്യം പാടി
അതുകേട്ടു ഒലിവിന്റെ ചില്ലകള്‍ ആടി
പുതിയ വസന്തം വിടര്നു 
ഫറവോന്മാര്‍***************8 ******8 അതുകണ്ടു ഞെട്ടി

ഖുതുബും ബന്നയും* നിവര്‍ത്തിയ പാതയില്‍
സഹന ശീലര്‍ വന്ന് അണി ചേര്‍ന്നു നിന്നു
സൗഹൃദത്തിന്‍ പുതു പൂങ്കാവനം തീര്‍ത്തു
സത്യ സാക്ഷ്യത്തിന്റെ പര്യായമായവര്‍ ‍

സ്വാര്‍ത്ഥന്റെ കൈകളില്‍ നിന്നും ചെങ്കോല്‍ 
സ്വപ്നത്തിലെന്നപോല്‍ വഴുതി വീണു
സേവനം ധര്മ്മമായ് കണ്ട കരങ്ങളില്‍
ചെന്നു ചേര്‍ന്നു ഇന്നു ഭരണ ചക്രം
............................................................


*ബ്രദര്‍ ഹുഡിന്‍റെ വഴി കാട്ടികള്‍ 
..............................................................

സുലൈമാന്‍ പെരുമുക്ക്
00971553538596

  

2012, ഡിസംബർ 31, തിങ്കളാഴ്‌ച

കവിത :പുതു വര്‍ഷ പുലരി ...





കവിത 
..............
                       പുതു വര്‍ഷ...
                .....................................

പുതു വര്‍ഷ പുലരിയിത -
വിടരുകയായ്‌ ഇന്നുലകില്‍ 
പൊന്‍ കിരണവുമായ് വരവായ് 
കതിരവനും പുതു വാനില്‍ 

ഹൃദയങ്ങളില്‍ കനവുകളായ് 
ഹരിത വര്‍ണ്ണ നിനവുകളായ്  
അധരങ്ങളില്‍  പൂമഴയായ് 
ആശംസകള്‍ നേരുകയായ് 

പറവകളും കുരുവികളും 
അരുവികളില്‍ നീരാടി 
പാടുന്നു പൂങ്കുയിലുകള്‍ 
ആടുന്നു പൊന്‍ മയിലുകള്‍ 

അലറും തിര മാലകളും 
ചിരി തൂകും നവ ലഹരിയില്‍ 
മരുഭൂമിയില്‍ മഞ്ഞുതിരും 
മലര്‍ വാടികള്‍ പൂത്തുലയും 

പൂന്തന്നല്‍ ചാഞ്ചാടും 
പൂതുമ്പികള്‍  കളിയാടും 
പനിനീര്‍മഴ പെയ്യുമ്പോള്‍ 
പുളകിതമാകും ലോകം 

പിന്നിട്ട നാളുകളിലെ 
ദു:ഖങ്ങള്‍ മായുമ്പോള്‍ 
പിറന്നു വരും നാളുകള്‍ 
അതി സുന്ദരമായ്‌ വിടരട്ടേ ....