2014, ഫെബ്രുവരി 15, ശനിയാഴ്‌ച

കവിത :നായകൻ


കവിത 
.............
                      നായകൻ 
                  .........................

ഈ മണ്ണിൽ ഇന്നലെ 
വന്നൊരാള് 
ഇന്ത്യയുടെ നെഞ്ചകം 
കണ്ടൊരാള് 

ഹൃദയ മിടിപ്പിൻറെ 
വേഗതയിൽ വന്നു 
ഹൃദയാന്തരാളത്തിൽ 
കൂടുകൂട്ടി 

പട്ടിണി കോലങ്ങൾ-
ക്കരികിൽ നിന്നും 
പാടി പുകഴ്ത്തി 
ഗാന്ധി മന്ത്രം 

അഴിമതിക്കാരുടെ 
നെഞ്ചിൽ വന്നു 
അമ്പായ് തറച്ചു 
കനത്ത ശബ്ദം 

വൈദേശികർ 
നീരെടുത്തൊരീമണ്ണിന്നു 
കൈമാറി വന്നു 
കരാള ഹസ്തങ്ങളിൽ 

കട്ടെടുക്കാൻ 
ഇനി കരളുകൾ മാത്രം 
തിരിച്ചറിഞ്ഞു 
ഒരാൾ ഉണർന്നു വന്നൂ 

വഞ്ചകർ 
വൻ തിരയായി നിനീടവെ 
വഞ്ചിയുമായയാൾ 
തിരികെ പോയി 

ഭീരുവായ് 
പിന്തിരിഞ്ഞോടിയില്ല 
അയാൾ വന്നിടും 
വൈകാതെ പടക്കപ്പലായ് ....
...................................................


കവിത 
..............
                 കൊള്ളിയാൻ വെട്ടം 
                  ......................................

ഈ അന്ധകാരം 
കീറി മുറിക്കാൻ 
കൊള്ളിയാൻ വെട്ടമായ് 
വന്നൊരാൾ മണ്ണിൽ 

കൂരിരുട്ടിൻറെ 
കനത്ത കരങ്ങൾ 
കൂർപ്പിച്ച നഖങ്ങൾ 
നീട്ടി നിന്നപ്പോൾ 
അയാൾ ഒരു ചുവട് 
പിന്നോട്ട് വെച്ചു 

അതൊരു 
പിൻ വാങ്ങലല്ല 
മുന്നോട്ട് ആഞ്ഞു 
വീശാനുള്ള 
ചുവടു വെയ്പ് മാത്രം 

മേലാളന്മാരുടെയും 
കിങ്കരന്മാരുടെയും നേരെ 
ചൂലുമായ് ഇനിയും 
അയാൾ എത്തും 

അന്ന് മനസ്സിൽ 
മാറാല പിടിക്കാതെ 
കാത്തിരിക്കുന്ന 
ജനം അത് ഏറ്റു വാങ്ങും 

ആ കാഴ്ച കണ്ട് 
തല കുത്തി വീഴുന്ന 
വിഗ്രഹങ്ങളെ 
താങ്ങി നിർത്താൻ 
പുറകിൽ 
വളർത്തു നായ പോലും 
കാത്തു നില്ക്കുകില്ല ....

                സുലൈമാൻ പെരുമുക്ക് 
          sulaimanperumukku ്@ gmail .com 
                 00971553538596 




2014, ഫെബ്രുവരി 13, വ്യാഴാഴ്‌ച

കവിത :അന്ധനല്ലെ ഈ ആധുനികൻ ?


കവിത 
..............
                     അന്ധനല്ലെ ഈ ആധുനികൻ ?
                   ...........................................................

തമോ യുഗത്തിലെ 
വെള്ളിനക്ഷത്രങ്ങൾ 
ഈ ആധുനിക മനുഷ്യനും 
പ്രകാശം ചൊരിയുന്നു 

ആധുനികനൊ 
അവൻറെ മസ്തിഷ്ക്കം 
ജീർണ്ണിക്കുന്നത് 
അറിയുന്നേയില്ല 

അധികാരികളേയും 
പുരോഹിതരെയും 
അന്ധമായി 
അനുകരിക്കുമ്പോൾ 
ആയുധങ്ങൾ അവരുടെ 
കളിപ്പാട്ടമാകുന്നു 

കൈപ്പത്തിയും താമരയും 
അരിവാളും ചന്ദ്രക്കലയും 
പൈശാചികതയുടെ 
മുഖം മൂടിയാണിന്ന് 

കൂടപ്പിറ പ്പിനേയും 
ആത്മ മിത്രങ്ങളേയും 
എത്ര വേഗത്തിലാണവൻ 
ശത്രുവായ്‌ കണ്ടത് 

വേദഗ്രന്ഥത്തിൻറെ 
പുറം ചട്ടയിൽ 
പുരോഹിതരെഴുതിയ 
തോന്ന്യാ ക്ഷരങ്ങളാണ്  
ആധുനികനിന്നു 
മന :പാഠമാക്കുന്നത് 

ഇതു  തിരു 
ശേഷിപ്പുകളുടെ 
പെയ്ത്തുകാലമാണ് 
ഇന്ന് ആത്മീയ 
വ്യാപാരികളുടെ 
കൊയ്ത്തുകാലവും 

സ്വാമി ക്ഷീര പ്രിയനായ 
പ്രതിമയുമായി വന്നപ്പോൾ 
ഉസ്താദ് പച്ച പട്ടിൽ പൊതിഞ്ഞ് 
തിരുമുടിയുമായ് എത്തി

നോക്കി നിന്ന അച്ചൻ 
ദൈവ പുത്രൻറെ 
ചിത്രം തെളിയുന്ന 
'തിരു വോസ്തി 'കാഴ്ചവെച്ചു 

ഏതൻ തോട്ടം 
എത്രയോ അകലെയാണ് 
യാത്രക്കാർ 
മായാജാലക്കാരൻറെ 
രേഖാചിത്രത്തിനു 
ചുറ്റും കറങ്ങുന്നു .
..........................................
ചിത്രം മുഖപുസ്തകത്തിൽ നിന്ന് .
          സുലൈമാന്‍ പെരുമുക്ക് 
 
              sulaimanperumukku@gmail.com