ഗാനം
............
ഹജ്ജിന്റെ രാവിലെന്റെ ....
............................. ............................
ഹജ്ജിന്റെ രാവിലെന്റെ അന്ത രംഗം കൊതിച്ചല്ലൊ
ഹറമില്‍ എത്തി കര്‍മ്മങ്ങള്‍ ചെയ്തീടുവാന്‍ -പിന്നെ
അന്ത്യ റസൂലിന്റെ റൗള കണ്ടീടുവാന്‍
.............................. .............................. ..........................
പ്രവാചക പ്രഭു മുതല്‍ ഇന്നോള മുളള ഹാജിമാര്‍
ചുംബിച്ച ഹജറുല്‍ അസ് വതില്‍ ചുംബനം വെക്കാന്‍ -എന്നില്‍
ഏറെ യേറെ പൂതി പൂത്തു റഹീമായോനേ
.............................. .............................. .............................
സഫാ മര്‍വ്വ കുന്നുകളില്‍ ഹാജറന്ന് ഓടുംനേരം
മനസ്സില്‍ വീണ വ്യഥകള്‍ ഓര്‍ത്ത് ഓടി നടന്നിടണം -സംസം
കോരി കോരി കുടിചെന്റെ ദാഹം തീര്‍ത്തിടണം
.............................. .............................. .............................. .
ലക്ഷം ലക്ഷം സോദരര്‍ ഒത്തു കൂടും അറഫയില്‍
ഒരുമിച്ച് ഒരു പാട് ദുആ ചെയ്തിടണം -അങ്ങനെ
മനം കുളിര്‍ക്കും പൈതലെ പോല്‍ മടങ്ങീടേണം
.............................. .............................. .............................. ...
ജംറ കളില്‍ ചെന്നു നിന്ന് കല്ലെറിയും നേരത്തെന്റെ
അരികിലുള്ള പിശാചുക്കള്‍ അകലുന്നത് -എന്റെ
അക കണ്ണാല്‍ കാണുവാന്‍ നീ വിധി ഏകല്ലാഹ്
.............................. .............................. .............................. ..
ഹജ്ജിന്റെ രാവിലെന്റെ അന്ത രംഗം കൊതിച്ചല്ലൊ
ഹറമില്‍ എത്തി കര്‍മ്മങ്ങള്‍ ചൈതീടുവാന്‍ -പിന്നെ
അന്ത്യ റസൂലിന്റെ റൗള കണ്ടീടുവാന്‍ .....
.............................. .............................. .............................. ..
സുലൈമാന്‍ പെരുമുക്ക്
00971553538596
sulaimanperumukku @gmail .com
0 അഭിപ്രായങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം