2012, നവംബർ 10, ശനിയാഴ്‌ച



  • കവിത

    ...............

    അടയാളം

    ....................



    എന്‍റെ ഗ്രാമ കവാടത്തില്‍

    മത സൗഹര്ദ്ദത്തിന്റെ

    മഹാനിയ്യ മാതൃക വിളിച്ചോതുന്ന

    വരികള്‍ ആലേഖനം ചെയ്തത്

    മനക്കണ്ണിനാല് വായിച്ചുകൊണ്ടാണ്

    എന്‍റെ ബാല്യം കടന്നു വന്നത്



    കൗമാരത്തിലും ഞാനത്കണ്ടിരുന്നു

    കാലത്തിന്റെ കറക്കത്തില്‍

    ഞാനും പ്രവസിയാവാന്‍

    നിര്‍ബന്ധിതനായി



    നാട്ടിലേക്കു യാത്ര തിരിക്കുന്ന

    സുഹൃത്തുക്കള്‍ക്ക്

    എന്‍റെ വീട്ടിലേക്കുള്ള വഴിയടയാളം

    ആ കവാടമായിരുന്നു



    കവാടത്തില്‍ മിന്നി തിളങ്ങിയിരുന്ന

    വരികള്‍ ഇതായിരുന്നു

    പെരുമുക്ക് ജുമാ മസ്ജിദിലേക്കും

    കാരക്കാട് ശ്രീ ഭഗവതി ക്ഷേത്രത്തിലെക്കുമുള്ള

    വഴി ഇതിലെ.....



    പക്ഷെ ഇന്ന് ആ കാവാടമവിടെ ഇല്ല

    ആരാണ് എടുത്തു മാറ്റിയതെന്നും അറിയില്ല

    ചോദിക്കാന്‍ വിശ്വസ്തനായ ഒരാളുടെ മുഖം

    മനസ്സില്‍ തെളിഞ്ഞു വന്നു



    എന്നെ പള്ളിക്കൂടത്തില്‍ ചേര്‍ത്ത

    എന്നും എന്നെ രാത്രിയില്‍

    പള്ളിയുടെ പടിപ്പുരയില്‍

    കാത്തുനില്‍ക്കാറുള്ള ,

    എന്‍റെ മനസ്സിന്റെ മുറ്റത്തെ പാഠശാലയില്‍

    പുഞ്ചിരിച്ചു നില്‍ക്കുന്ന

    എന്‍റെ അയല്‍വാസികൂടിയായ

    പി .സി കോരന്റെ തായിരുന്നു അത്



    അതെ ഞങ്ങള്‍ ആദരവോടെ വിളിക്കാറുള്ള

    ഉപ്പാപ്പയുടെത്

    ഞാന്‍ ചോദിച്ചു ഉപ്പാപ്പ

    ആ കവടമെവിടെ,

    അതാരെടുത്തുമാറ്റി?



    മൗനം വിഴിങ്ങികൊണ്ട്

    ഉപ്പാപ്പ മറുപടി പറഞ്ഞു

    മോനേ ആകവാടമേ എടുത്തുമാറ്റിയിട്ടുല്ലു

    അതിലെ സന്ദേശം മനസുകളില്‍ നിന്ന്

    ആര്‍ക്കും മായ്ച്ചുകളയാന്‍ കഴിയില്ല



    ആ വാക്കുകള്‍ എന്നന്നും സത്യമായ്

    പുലരട്ടെ എന്ന് എന്‍റെ മനസ്സ്

    അപ്പോള്‍ മന്ത്രിച്ചു .



    സുലൈമാന്‍ പെരുമുക്ക്

    00971553538596 ‍




0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം