2012, നവംബർ 9, വെള്ളിയാഴ്‌ച

കവിത :ഇറച്ചു വെട്ടുകാര്‍



കവിത 
..............
                           ഇറച്ചു വെട്ടുകാര്‍ 
                     ..........................................

ജന്മന ഇറച്ചി വെട്ടിനോടായിരുന്നു 
അവരുടെ വാസന 
സാഹചര്യത്തിന്റെ സമ്മര്‍ദത്തില്‍ 
മൃഗങ്ങളെ അവര്‍ ഭയപ്പെട്ടുപോയി 

അന്നം തേടി
അവര്‍ ചെന്നെത്തിയത് 
ചായം തേച്ച തുണികളുമായി 
ഓടുന്നവരുടെ കൂട്ടത്തിലാണ് 

അവരുടെ ജന്മ വാസന
ചൂഷണം ചെയ്യാന്‍ 
ഇരുട്ടിന്റെ ശക്തികള്‍
വഴിയൊരുക്കി 
കൊടികൾക്കു പകരം
കൈകളിൽ നല്കിയത്
കൊടുവാളാണവർ 

വിമര്‍ശകരെയും
തിരുത്തല്‍ വാദികളെയും
വകവരുത്തുക
നുണകൾ
ആവർത്തിച്ചു കൊണ്ടേയിരിക്കുക

ആഗ്രഹിച്ചത്‌
കൈ വന്നപ്പോൾ  
കൊടിയുടെ തണലിലവർ 
താണ്ഡവ നൃത്തമാടി 

മുന്നില്‍ നടന്നവര്‍ യവനികയ്ക്ക് 
പിന്നില്‍  മറഞ്ഞപ്പോള്‍  
കൊടുവാൾ  ഒളിപ്പിച്ചവർ 
കൊടികൾ  ഉയര്‍ത്തിപ്പിടിച്ചു

ഇന്നവരെ 
പാര്‍ട്ടികളുടെ
നെറുകയില്‍  കാണാം 
രാഷ്ട്രങ്ങളെ
വഴി നടത്തുന്നതിലും 
അവരെ കാണാം 

അവരെ തിരിച്ചറിഞ്ഞവർ ,
തീവ്ര വാദികൾ
അവരോട് അരുതെന്നു
ചൊല്ലുന്നവർ,
ഭീകര വാദികൾ

സമാധാനത്തിൻറെ
പേരിലവർ
ആയുധം നിർമിക്കുന്നു
അവരുടെ
സമാധാനത്തിനായി
മനുഷ്യരെ കൊന്നൊടുക്കുന്നു

ലോകം ഈ
കൊടുവാൾ  പ്രേമികളെ 
തിരിച്ചറിയാത്ത കാലത്തോളം 
മണ്ണിലവർ രക്തം
ചിന്തികൊണ്ടേയിരിക്കും ...
..................................................

     സുലൈമാന്‍ പെരുമുക്ക് 
        00971553538596
      sulaimanperumukku @gmail .com 

2 അഭിപ്രായങ്ങള്‍:

2012, നവംബർ 10 12:11 AM ല്‍, Blogger ഫസല്‍ ബിനാലി.. പറഞ്ഞു...

kollaam

 
2012, നവംബർ 10 3:27 AM ല്‍, Anonymous KARTHIKA VARMA പറഞ്ഞു...

nannayirikkunnu. All the best

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം