2013, മാർച്ച് 13, ബുധനാഴ്‌ച

കവിത: മഹ്ദനിയുടെ വിധി




കവിത
..............
                     മഹ്ദനിയുടെ  വിധി
                ...................................................
  
മഹ്ദനീ നീ എത്ര മധുരമായ് പാടുകിലും  
അപശ്രുതി മുഴങ്ങി നില്‍ക്കുന്നതായ് വിധി  എഴുതും
മാരിവില്ലെന്നപോല്‍  ‍ എത്ര തിളങ്ങീടിലും 
മേലാളര്‍ തിരയുന്നു നിന്നിലൊരു ഭീകരനെ
 
പതിറ്റാണ്ടു ജയില്‍ വാസം നിന്നെ പഠിപ്പിച്ച
പക്വതയാര്നുള്ള ചിന്തക്ക് സ്വാഗതം
ഒട്ടേറെ തെളിവുകള്‍ കോര്‍ത്തിണക്കി -
അന്ന്ദുഷ്ടരല്ലാം ചേര്ന്നു നിന്നെ തളച്ചു 
 
നീതി പീഠം നിന്നെ വെറുതെ വിട്ടെങ്കിലും
നീരളികള്‍ നിന്നെ വലയം ചെയ്തു
ഉണ്ടെറെ  ലക്ഷ്യങ്ങള്‍ ഈ രിപുക്കള്‍ക്ക്
ഉണര്‍ന്നു ചിന്തിച്ചു നീ സത്യങ്ങള്‍ അറിയണം
 
ബാബരീ മസ്ജിദ് തകര്‍ത്തവര്‍ക്കെതിരില്‍
ശബ്ദിച്ച നിന്‍ സ്വരം അസഹ്യമായ്‌ എന്നത്
വൈകിയാണെങ്കിലും തിരിച്ചറിഞ്ഞു നീ
വൈരികള്‍ അതിനിടയില്‍ ഒട്ടേറെ പെരുകി
 
നിന്‍ അടിവേര് തോണ്ടുവാന്‍ കച്ചകെട്ടുന്നവരില്‍
നിന്നോടുകൂടെ പ്രാര്‍ഥിപ്പവരുമുണ്ട്
ഗസല്‍ കേട്ട് മയങ്ങി കിടന്ന സുല്‍ത്താന്മാര്‍
ചാടി എഴുനേറ്റു നിന്നെ കുരുക്കുവാന്‍
 
മഹ്ദനീ  നീ ഒരു ഭീകര സത്വമായ് 
മറുകില്‍ നന്നെന്നു കരുതുവോരുണ്ട്
അടിച്ചമാര്‍ത്തപ്പെട്ട  മര്‍ത്ത്യരെയുണര്‍ത്താന്‍   ‍
ആത്മ ഗീതം നീ താളത്തില്‍ പാടുക
 
സത്യവാനാണ് നീ എങ്കില്‍ അറിയുക
സത്യം ഒരു നാള്‍ സര്‍വരും അറിയും
നിത്യ ദൈവത്തിന്റെ സനിധിയിലെത്തുകില്‍
മുത്തും പവിഴവും സമ്മാനമേകിടും
 
അന്നു നിന്‍ മാനസം നിന്നോട്  ചൊല്ലിടും 
ഈ പീഡനമത്രയും
 ഒരാവര്‍ത്തി കൂടി തുടര്ന്നെങ്കിലെന്ന് 
അന്നു നീതിയുടെ കിരണങ്ങള്‍  അരികിലെത്തു  . 
 
                 സുലൈമാന്‍ പെരുമുക്ക്
                  00971553538596        
      

2013, മാർച്ച് 11, തിങ്കളാഴ്‌ച

കവിത: അറിയുക ....


കവിത 
............. ... 
                     അറിയുക 
                 .............................

ഇന്നലെ യാനെന്നെ പെറ്റതമ്മാ 
ഇന്നു നാവനക്കാന്‍ ഞാന്‍ 
നിര്‍ബന്ധിതനായ് 

രാജാവ് നഗ്നനാണെന്നുള്ള സത്യം 
ആരാണു പണ്ട് പറഞ്ഞതെന്നോര്‍ക്കൂ 
ആമഹാ സത്യത്തിലും വലിയ സത്യം 
ഉരിയാടുവാനായ് പിറന്നവന്‍ ഞാന്‍ 

ജനകോടികള്‍ തിങ്ങി 
 പാര്‍ക്കുന്ന നാട്ടില്‍ 
ജനാധിപത്യം 
പൂത്തുലഞ്ഞൊരീ നാട്ടില്‍ 
വാഴുവോര്‍ കൊന്ന് 
കുഴിച്ചു  മൂടുന്നത് 
വേഴാമ്പല്‍ കിളികളായ്
 മാറി ഇന്നീ ജനം 

സ്വാര്‍ത്ഥ ലാഭം 
നെഞ്ചിലേറ്റി നടക്കവെ 
നീതി ബോധം ദൂരെ
 കാറ്റില്‍ പറന്നു പോയ്‌ 
ആര്‍ത്തി പൂണ്ട മര്‍ത്ത്യ
 ജന്മം ശാപമായ് 
കീര്‍ത്തി കേട്ടെന്‍ നാട്
 പണയപ്പെട്ടു പോയ്‌

അധികാരികള്‍ക്കിവിടെ 
നല്ല പൂക്കാലമയ് 
പൂന്തണലിലെന്നും 
മയങ്ങും പുരോഹിതര്‍ 
ഉരുകുന്നു ജീവിതം 
പെരുകുന്നു പട്ടിണി 
പീഡന കഥ കേട്ടു 
ഞെട്ടുന്നു ലോകം 

പുതിയൊരു ഭാരതം 
പണിതൊരുക്കീടുവാന്‍ 
പുതിയൊരു ജനതയെ 
വാര്‍ത്തെടുത്തീടുവാന്‍ 
പുതിയ വിമോചന 
ഗീതം പാടുക 
പുതിയ പ്രഭാതം 
സ്വപ്നം  കാണുക 

യൗവനം  കൈകളി -
ലേന്തിയ പന്തം 
തല്ലി ക്കെടുത്തിയതില്ലൊരു 
ശക്തിയും 
ഇനിയുമാപന്തം 
ഉയര്‍ത്തി പിടിക്കുവാന്‍ 
കെല്പുറ്റ കൈകള്‍ 
ഉയര്‍ത്തുക സോദരെ .... 

    സുലൈമാന്‍ പെരുമുക്ക് 
    sulaimanperumukku @ gmail .com