കവിത:എല്ലാവരും തിരക്കിലാണ് എങ്കിലും ....
കവിത
................
എല്ലാവരും തിരക്കിലാണ് എങ്കിലും ....
ജനം പരന്നൊഴുകുന്ന
വഴിയോരത്താണ് ഞാന്‍
തളര്‍ന്നുവീണു കിടക്കുന്നത്
ഒരു കൈത്താങ്ങ് കിട്ടിയങ്കില്‍
എന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ട്
പക്ഷെ എല്ലാവരും തിരക്കിലാണ്
പലരും എന്നെ കവച്ചുവെച്ചാണ്
ധൃതിയില്‍ നടന്നു പോകുന്നത്
എന്നെ അവര്‍ കാണുന്നുണ്ടങ്കിലും
അവരുടെ ഹൃദയത്തില്‍
എന്‍റെ ചിത്രം പതിയുന്നില്ല
ഒരു കയ്യാല്‍ മുബൈല് ഫോണ്
ചുണ്ടോടു അടുപ്പിച്ചു പിടിച്ചിരിക്കുന്നു
മറുകയ്യില്‍ ലാപ്ടോപ് പിടിച്ചിരിക്കുന്നു
ചിലരുടെ കയ്യില്‍ ജപമാലയും
ഞാന്‍ കാണുന്നുണ്ട്
വേഗതയില്‍ നീങ്ങുന്ന
വാഹനങ്ങളില്‍ ചിലത്
എന്‍റെ അടുത്തെത്തുമ്പോള്‍
വേഗത കുറയുന്നതിന്റെ പൊരുള്‍
അവര്‍ ശ്രദ്ധിക്കുന്ന ഭാഗത്തേക്ക്
കണ്ണോടിച്ചപ്പോഴാണ് മനസ്സിലായത്
പുതിയ ലോക സുന്ദരിയുടെ ചിത്രം
അലങ്കരിച്ചു വെച്ചിട്ടുണ്ടവിടെ
നൈമിഷിക സുഖങ്ങളോട്
ചേര്‍ന്ന് നില്‍ക്കുന്ന ഈ ലോകത്തെ
ആരാണ് വിളിച്ചുനര്‍ത്തുക
തളര്‍ന്നു കിടക്കുന്ന എന്നെ
ആരാണ് ഒന്ന് എഴുന്നേല്‍പ്പിക്കുക
എല്ലാവരും തിരക്കിലാണ് എങ്കിലും
മരുഭൂമിയിലെ കുളിര്‍ക്കാറ്റുപോലെ
അകലെ നിന്നും ചില ശബ്ദങ്ങള്‍
കേള്‍ക്കുന്നതായി തോനുന്നു
നിരാശപ്പെടല്ലേ സുഹൃത്തേ തനിച്ചല്ല
ഇതാ ഞങ്ങള്‍ എത്തിക്കഴിഞ്ഞു ...
സുലൈമാന്‍ പെരുമുക്ക്
00971553538596
sulaimanperumukku@gmail.com
ജനം പരന്നൊഴുകുന്ന
വഴിയോരത്താണ് ഞാന്‍
തളര്‍ന്നുവീണു കിടക്കുന്നത്
ഒരു കൈത്താങ്ങ് കിട്ടിയങ്കില്‍
എന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ട്
പക്ഷെ എല്ലാവരും തിരക്കിലാണ്
പലരും എന്നെ കവച്ചുവെച്ചാണ്
ധൃതിയില്‍ നടന്നു പോകുന്നത്
എന്നെ അവര്‍ കാണുന്നുണ്ടങ്കിലും
അവരുടെ ഹൃദയത്തില്‍
എന്‍റെ ചിത്രം പതിയുന്നില്ല
ഒരു കയ്യാല്‍ മുബൈല് ഫോണ്
ചുണ്ടോടു അടുപ്പിച്ചു പിടിച്ചിരിക്കുന്നു
മറുകയ്യില്‍ ലാപ്ടോപ് പിടിച്ചിരിക്കുന്നു
ചിലരുടെ കയ്യില്‍ ജപമാലയും
ഞാന്‍ കാണുന്നുണ്ട്
വേഗതയില്‍ നീങ്ങുന്ന
വാഹനങ്ങളില്‍ ചിലത്
എന്‍റെ അടുത്തെത്തുമ്പോള്‍
വേഗത കുറയുന്നതിന്റെ പൊരുള്‍
അവര്‍ ശ്രദ്ധിക്കുന്ന ഭാഗത്തേക്ക്
കണ്ണോടിച്ചപ്പോഴാണ് മനസ്സിലായത്
പുതിയ ലോക സുന്ദരിയുടെ ചിത്രം
അലങ്കരിച്ചു വെച്ചിട്ടുണ്ടവിടെ
നൈമിഷിക സുഖങ്ങളോട്
ചേര്‍ന്ന് നില്‍ക്കുന്ന ഈ ലോകത്തെ
ആരാണ് വിളിച്ചുനര്‍ത്തുക
തളര്‍ന്നു കിടക്കുന്ന എന്നെ
ആരാണ് ഒന്ന് എഴുന്നേല്‍പ്പിക്കുക
എല്ലാവരും തിരക്കിലാണ് എങ്കിലും
മരുഭൂമിയിലെ കുളിര്‍ക്കാറ്റുപോലെ
അകലെ നിന്നും ചില ശബ്ദങ്ങള്‍
കേള്‍ക്കുന്നതായി തോനുന്നു
നിരാശപ്പെടല്ലേ സുഹൃത്തേ തനിച്ചല്ല
ഇതാ ഞങ്ങള്‍ എത്തിക്കഴിഞ്ഞു ...
സുലൈമാന്‍ പെരുമുക്ക്
00971553538596
sulaimanperumukku@gmail.com
9 അഭിപ്രായങ്ങള്‍:
ഒരു ചിന്ന സന്ദേഹം!
ഇന്ത ആള് അങ്കെ സുന്ദരിയെ പാത്ത് പോയി കൊളന്ച് വീണിട്ടാര്‍കളാ!
എല്ലാരും തിരക്കിലാണ്
ഒട്ടുമില്ലെ നേരം ദുരിതം കാണാന്‍
നന്നായി എഴുതി
Aarkkaanu. Samayam... Aashayasambannamaanu varikal
ഇതു ന്യായമാ ..... നന്ദി വരിക വീണ്ടും .
അതെ അജിത്ത് സാർ ആർക്കും
സമയമില്ല എങ്കിലും ... നന്ദി ...
സന്തോഷമുണ്ട് ,ഇനിയും സ്നേഹത്തിൽ
വിരുന്നെത്താൻ മറക്കരുത് നന്ദി.....
നന്മ മരിക്കില്ല അത് ഇവിടെയെല്ലാം ഒളിഞ്ഞിരിക്കുന്നുണ്ട്
സത്യമാണ് ഷാജു എതു മരുഭൂമിയിലും
പച്ചപ്പിൻറെ തുടിപ്പുകൾ കാണാം ..... നന്ദി .
നൈമിഷിക സുഖങ്ങളോട്
ചേര്‍ന്ന് നില്‍ക്കുന്ന ഈ ലോകത്തെ
ആരാണ് വിളിച്ചുനര്‍ത്തുക
,,,,,,sulaiman sdahib ,,
nalla varikal
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം