കവിത: 'കാക്ക'മൊഴി
..............
കാക്കമൊഴി
——————
കാക്ക പറഞ്ഞു
ഞാന്‍ കരയുകയല്ല,
പറയുകയാണ്.
ഏ മനുഷ്യാ
നീ അത്രക്കൊന്നും
ആളാവണ്ട
സ്വാർത്ഥനായ നീ
സഹോദരനെ കൊന്നപ്പോള്‍
ശവമെന്തുചെയ്യണമെന്നറിയാതെ
നട്ടംതിരിയുന്നതു
കണ്ടതാണു ഞാന്‍
ഇന്നും നീ
കരുക്കള്‍ നീക്കുന്നത്
വെട്ടില്‍ വീഴ്‌ത്താനാണ്
നിന്റെ
പൂന്തോട്ടങ്ങള്‍
കാപട്യമാണ്
നിന്റെ ആത്മാർത്ഥത
കുഴിമാടങ്ങളിലാണ്
അവസാനം
നീയും ചെന്നെത്തുന്നത്
ഒരു കുഴിമാടത്തില്‍
കൊട്ടാരത്തില്‍
ഇരുന്ന് ഒരുവട്ടം
നീ കുഴിമാടം
ഓർക്കുന്നതു നന്ന്.
—————————
സുലൈമാന്‍ പെരുമുക്ക്?