കവിത: തിരിഞ്ഞു നടക്കുന്ന ഖൗമ്
കവിത
———
തിരിഞ്ഞുനടക്കുന്ന ഖൗമ്
——————————
ഇന്നലെ
അവർ പറഞ്ഞു
അന്യമതസ്‌തരുടെ
ആഘോഷങ്ങളോട്
സഹകരിക്കരുതെന്ന്
ഇന്നവർ പറയുന്നു
നമ്മുടെ വാർത്താമാധ്യമങ്ങളില്‍
ശത്രുവിന്റെ ചിത്രംപോലും
നല്‍കരുതെന്ന്
നാളെ
അവർ പറയും
ഖുർആന്‍ ഓതുന്നനാവിനാല്‍
ശത്രുവിന്റെ നാമം
ഉച്ചരിക്കരുതെന്ന്
ശത്രുവിന്റെ മുന്നില്‍
കൈകൂപ്പി
നില്‍ക്കുന്നവനും
അവനെ കണ്ടാല്‍
കണ്ണുപൊത്തണമെന്നു
ചൊല്ലുന്നവനും ഒന്നാണ്
ശത്രുക്കള്‍
ആഗ്രഹിക്കുന്നത്
അവരെന്നും
എതിരില്ലാതെ
തിരഞ്ഞെടു
ക്കപ്പെടണമെന്നാണ്
ഓർക്കുക
നിങ്ങള്‍
പ്രവാചകനില്‍നിന്നും
ഖുർആനില്‍നിന്നും
ഒരുപാട് അകലെയാണ്
ഏ... വിവേകാഭി മാനികളേ
മിഴികള്‍ തുറക്കൂ....
നിങ്ങള്‍
പുണ്യത്തിനായി ഓതുന്ന
ഖുർആനില്‍ കാണാം
പ്രവാചകന്റെ
നിത്യവൈരിയായ
അബൂലഹബിന്റെ നാമം
അതേ,
പ്രവാചകന്‍
നിങ്ങളെ ചൂണ്ടിയാണു
പറഞ്ഞത്
സ്വന്തത്തിനുവേണ്ടി മാത്രം
വാദിക്കുന്നവന്‍
എന്നില്‍ പെട്ടവനല്ലെന്ന്.
~~~~~~~~~~~~~~~~~~
സുലൈമാന്‍ പെരുമുക്ക്
———
തിരിഞ്ഞുനടക്കുന്ന ഖൗമ്
——————————
ഇന്നലെ
അവർ പറഞ്ഞു
അന്യമതസ്‌തരുടെ
ആഘോഷങ്ങളോട്
സഹകരിക്കരുതെന്ന്
ഇന്നവർ പറയുന്നു
നമ്മുടെ വാർത്താമാധ്യമങ്ങളില്‍
ശത്രുവിന്റെ ചിത്രംപോലും
നല്‍കരുതെന്ന്
നാളെ
അവർ പറയും
ഖുർആന്‍ ഓതുന്നനാവിനാല്‍
ശത്രുവിന്റെ നാമം
ഉച്ചരിക്കരുതെന്ന്
ശത്രുവിന്റെ മുന്നില്‍
കൈകൂപ്പി
നില്‍ക്കുന്നവനും
അവനെ കണ്ടാല്‍
കണ്ണുപൊത്തണമെന്നു
ചൊല്ലുന്നവനും ഒന്നാണ്
ശത്രുക്കള്‍
ആഗ്രഹിക്കുന്നത്
അവരെന്നും
എതിരില്ലാതെ
തിരഞ്ഞെടു
ക്കപ്പെടണമെന്നാണ്
ഓർക്കുക
നിങ്ങള്‍
പ്രവാചകനില്‍നിന്നും
ഖുർആനില്‍നിന്നും
ഒരുപാട് അകലെയാണ്
ഏ... വിവേകാഭി മാനികളേ
മിഴികള്‍ തുറക്കൂ....
നിങ്ങള്‍
പുണ്യത്തിനായി ഓതുന്ന
ഖുർആനില്‍ കാണാം
പ്രവാചകന്റെ
നിത്യവൈരിയായ
അബൂലഹബിന്റെ നാമം
അതേ,
പ്രവാചകന്‍
നിങ്ങളെ ചൂണ്ടിയാണു
പറഞ്ഞത്
സ്വന്തത്തിനുവേണ്ടി മാത്രം
വാദിക്കുന്നവന്‍
എന്നില്‍ പെട്ടവനല്ലെന്ന്.
~~~~~~~~~~~~~~~~~~
സുലൈമാന്‍ പെരുമുക്ക്
0 അഭിപ്രായങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം