2016 ഏപ്രിൽ 7, വ്യാഴാഴ്‌ച

ഓർക്കുക


      ഓർക്കുക
    —————
മാധ്യമത്തേയും
ഹംസാഅബ്ബാസിനേയും
നരകത്തിലേക്ക്‌ ഇടിച്ചിറക്കാന്‍
തിടുക്കപ്പെടുന്ന ആധുനിക
മുഫ്‌തിമാർ മറുപുറംകൂടി
വായിക്കേണ്ടതല്ലേ?

ആയിരങ്ങളെ
കൊന്നൊടുക്കിയ വ്യക്തിയെ
ഹറമിന്റെ കാവല്‍ക്കാർ
അതിഥിയായി
വിളിച്ചിരുത്തിയപ്പോള്‍
മഹാമനീഷികള്‍
മയങ്ങിക്കിടക്കുകയായിരുന്നോ?

കൊടുംപാപിയെ
കെട്ടിപ്പിടിച്ചതും
അല്ലാഹുവിന്റെ
രക്ഷയുണ്ടാവട്ടേയെന്ന്‌
ആശംസിച്ചതും കേട്ടില്ലേ?

അതെ,
അവസാനം
ഉന്നത ബഹുമതിനല്‍കി
തിരിച്ചയക്കുമ്പോഴും
ഭാരതത്തിന്റെ അന്തരീക്ഷത്തില്‍
വേദനയുടേയും കണ്ണീരിന്റേയും
അലയൊലികളുണ്ടായിരുന്നില്ലെ?

ഓർക്കുക
ഗർഭസ്ഥ ശിശു
ശൂലത്തില്‍കിടന്ന്‌
പിടയുന്നചിത്രമുണ്ട്‌,പോരാ
സഹോദരങ്ങളുടെ പച്ചമാംസം
കത്തിയെരിഞ്ഞ ഗന്ധമുണ്ട്‌.

അറിയുക
താലിബാന്‍ ഭീകരർ
ബുദ്ധപ്രതിമ
തല്ലിയുടക്കുമ്പോള്‍
അരുതെന്നുപറഞ്ഞ
ഇറാനികള്‍ തന്നെയാണ്‌
വിവേകമതികള്‍.
———————————
സുലൈമാന്‍ പെരുമുക്ക്‌







1 അഭിപ്രായങ്ങള്‍:

2016 ഏപ്രിൽ 8, 8:21 AM-ന് ല്‍, Blogger ajith പറഞ്ഞു...

അധികാരം ഉള്ളപ്പോൾ പാപിയും വിശുദ്ധനായി കണക്കാക്കപ്പെടുമായിരിക്കാം

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം