2016, ഏപ്രിൽ 7, വ്യാഴാഴ്‌ച

കവിത: കുഞ്ഞേ....

കവിത
———
    കുഞ്ഞേ....
  ~~~~~~~~~~

ഉദ്യാനത്തില്‍
മാരുതനെത്തുന്നത്‌
സൗരഭ്യം ആസ്വദിക്കാനല്ല,
അതാർക്കൊക്കയോ നല്‍കാനാണ്‌.

കുഞ്ഞേ
നീയ്യും ഒരു
മാരുതനായി മാറുക

അങ്ങനെ
മാനവീകതയുടെ
ഉദ്യാനത്തിലെത്തി
സൗരഭ്യം നുകർന്ന്‌
സമൂഹത്തിനു നല്‍കുക

ചൂട്‌,
കൊടും ചൂടാണ്‌.
ജലം അമൂല്ല്യമാണെന്നു
തിരിച്ചറിയുന്നകാലം

കുഞ്ഞേ നീ
സൗമ്യമായ്‌ പറയുക
അളവില്‍ ചുരുക്കി
ശേഷിക്കുന്നത്‌ അന്യന്റെ
തൊണ്ട നനക്കാന്‍
കരുതി വെക്കുക

സ്‌നേഹം
അത്‌ എല്ലാവരും
കൊതിക്കുന്നു
എന്നിട്ടും
കൊടുക്കാന്‍ മടിക്കുന്നു

കുഞ്ഞേ
നീ ഉറക്കെപ്പറയുക
എത്രകൊടുത്താലും തീരാത്ത
സ്‌നേഹ സാഗരമാണ്‌
നെഞ്ചിലുള്ളതെന്ന്‌.
——————————
 സുലൈമാന്‍ പെരുമുക്ക്‌

2 അഭിപ്രായങ്ങള്‍:

2016, ഏപ്രിൽ 8 8:22 AM ല്‍, Blogger ajith പറഞ്ഞു...

അങ്ങനെ വേണം മനുഷ്യർ

 
2016, ഏപ്രിൽ 11 7:51 AM ല്‍, Blogger Cv Thankappan പറഞ്ഞു...

സ്നേഹമാണഖിലസാരമൂഴിയില്‍....
ആശംസകള്‍

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം