2016, ഏപ്രിൽ 7, വ്യാഴാഴ്‌ച

കവിത: 'കാക്ക'മൊഴി

കവിത
..............

     കാക്കമൊഴി
   ——————
കാക്ക പറഞ്ഞു
ഞാന്‍ കരയുകയല്ല,
പറയുകയാണ്‌.

ഏ മനുഷ്യാ
നീ അത്രക്കൊന്നും
ആളാവണ്ട

സ്വാർത്ഥനായ നീ
സഹോദരനെ കൊന്നപ്പോള്‍
ശവമെന്തുചെയ്യണമെന്നറിയാതെ
നട്ടംതിരിയുന്നതു
കണ്ടതാണു ഞാന്‍

ഇന്നും നീ
കരുക്കള്‍ നീക്കുന്നത്‌
വെട്ടില്‍ വീഴ്‌ത്താനാണ്‌

നിന്റെ
പൂന്തോട്ടങ്ങള്‍
കാപട്യമാണ്‌
നിന്റെ ആത്മാർത്ഥത
കുഴിമാടങ്ങളിലാണ്‌

അവസാനം
നീയും ചെന്നെത്തുന്നത്‌
ഒരു കുഴിമാടത്തില്‍

കൊട്ടാരത്തില്‍
ഇരുന്ന്‌ ഒരുവട്ടം
നീ കുഴിമാടം
ഓർക്കുന്നതു നന്ന്‌.
—————————
സുലൈമാന്‍ പെരുമുക്ക്‌?

2 അഭിപ്രായങ്ങള്‍:

2016, ഏപ്രിൽ 8 9:09 AM ല്‍, Blogger ajith പറഞ്ഞു...

വിരുന്നുവീട്ടിൽ പോകുന്നതിനെക്കാൾ വിലാപഭവനത്തിൽ പോകുന്നത് നല്ലത്

 
2016, ഏപ്രിൽ 11 7:44 AM ല്‍, Blogger Cv Thankappan പറഞ്ഞു...

ഓര്‍ത്തിരിക്കണം.........
ആശംസകള്‍

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം