2016 ഏപ്രിൽ 3, ഞായറാഴ്‌ച

കവിത:പെണ്ണിൻ്റെ പുറപ്പാട്


കവിത
~~~~~

   പെണ്ണിന്റെ പുറപ്പാട്‌
  ..........................................
മുഫ്‌ത്തിമാരുടെ
ഫതുവകളില്‍
അവള്‍ക്ക്‌ പുറപ്പെടല്‍
മൂന്നായിരുന്നു

ഗർഭാശയത്തില്‍നിന്ന്‌
ഭൂമിയിലേക്ക്‌
പിന്നെ
വന്ന ഭവനത്തില്‍നിന്ന്‌
ഭർത്തൃ ഭവനത്തിലേക്ക്‌

പള്ളിയിലേക്കവള്‍ക്ക്‌
പ്രവേശനമില്ല,
അവസാനം പള്ളിക്കാട്ടിലേക്ക്‌.

ഇന്നവള്‍
ഫതുവകള്‍ക്കു
മുകളിലൂടെ
നടക്കുമ്പോള്‍
പുതിയ മുഫ്‌ത്തികള്‍
അവള്‍ക്കു പുറകില്‍ ഓടുന്നു

കരിനിയമങ്ങള്‍ക്ക്‌
കാലത്തിന്റെ
കണ്ണുകെട്ടാനാവില്ല

പ്രവാചകന്‍
വെളിച്ചമായിരുന്നു
പിന്നെയെങ്ങനെ
ആ വചനങ്ങള്‍
ഇരുട്ടിന്‌ കൂട്ടായിടും?

അകക്കണ്ണ്‌ തുറക്കാതെ
ഇരുട്ടിലിരുന്ന്‌
കിത്താബോതിയവരെല്ലാം
ഇസ്‌ലാമിന്‌ ഭാരമാണെന്നും

അതിന്‌
"ബലി' നല്‍കേണ്ടിവന്നത്‌
സ്‌ത്രീ ജന്‍മമാണ്‌,
ഇന്നും സ്‌ത്രീധനം
ഹലാലാണെന്ന്‌
ഫതുവനല്‍കുന്നവനെ
അവള്‍ കല്ലെറിയട്ടെ.

അടുക്കളക്കും
കിടപ്പറക്കും അപ്പുറം
അവള്‍ക്ക്‌ നടക്കാന്‍
വിശാലമായ മുറ്റമുണ്ടെന്ന്‌
ഖുർആന്‍ വിളിച്ചോതുന്നത്‌
ഇന്നവള്‍ കേട്ടിരിക്കുന്നു
എന്നതാണ്‌ സത്യം.

——————————
സുലൈമാന്‍ പെരുമുക്ക്‌

2 അഭിപ്രായങ്ങള്‍:

2016 ഏപ്രിൽ 3, 10:29 AM-ന് ല്‍, Anonymous അജ്ഞാതന്‍ പറഞ്ഞു...

Deen padichu parayuka . Kavithayanennu paranju fatwa irakkanda . Kavithayanethre

 
2016 ഏപ്രിൽ 3, 10:25 PM-ന് ല്‍, Blogger sulaiman perumukku പറഞ്ഞു...


വരവിനും കൈയ്യൊപ്പിനും നന്ദി...
ഞാൻ മനസ്സിലാക്കിയ ദീനിൻ്റെ
വെളിച്ചത്തിലാണ് ഞാൻ എഴുതിയത്.താങ്കളുടെ അറിവ് എന്താണെന്ന് എനിക്കറിയില്ല.
മറിച്ചൊരഭിപ്രായമുണ്ടെ ഇവിടെ
രേഖപ്പെടുത്തുക.... നന്ദി സുഹൃത്തേ....

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം