2013, ജൂലൈ 20, ശനിയാഴ്‌ച

കവിത :വിമർശന ജീവികൾകവിത 
                 
                               വിമർശന ജീവികൾ 
                                                                                

വിമർശിക്കാനായി  മാത്രം 
ജന്മമെടുത്തവരാണവർ 
ജന്മം നല്കിയ 
മാതാ പിതാക്കളേയും 
മുൾ മുനയിൽ  നിർത്താൻ 
ഒട്ടും മടിയില്ലാത്തവർ 

ശാരീരിക സവിശേഷ  
സുഖത്തിൻറെ 
ഭ്രാന്തമായ നിമിഷത്തിൽ 
ഭാവിയെ  മറന്ന് 
പിൻ തലമുറക്ക് 
ജന്മം നല്കിയ  
പടു വിഡ്ഢികളെത്രേ 
മാതാ പിതാക്കൾ 

ഈ നിഷ്ക്രിയർ 
വിമർശനത്തിനപ്പുറം 
പകരം വെയ്ക്കാൻ 
ഒന്നുമില്ലാത്തവരാണ് 

ശൂന്യതയിലേക്ക് 
ഊളി യിടുന്ന ഇവർ 
ബുദ്ധിയില്ലാത്തവർക്കിടയിൽ 
ബുദ്ധി ജീവികളായി  ചമയും 
യുക്തിയില്ലാത്തവർക്കിടയിൽ 
യുക്തി  വാദികളായി  തെളിയും 

ശക്തമായി 
ഒന്നു പ്രതികരിച്ചാൽ 
കളം വിട്ടു  ചാടും 
നിറം പിടിപ്പിച്ച നുണകൾ 
പിന്നെയും പാടി നടക്കും 

അവരിൽ  ചിലരെ 
ദൈവ  വിശ്വാസികൾക്കിടയിൽ -
കാണാം 
ചിലരെ ദൈവ നിഷേധികളുടെയും 
വർഗ്ഗീയ വാദികളുടെയും 
കൂടെ കാണാം 

എല്ലാ വേഷവും 
ഒന്നിച്ചണിയുന്ന 
കൊമ്പുള്ളവരുമുണ്ട് 
ചരിത്രത്തിലിവർ 
രാക്ഷസ നൃത്തമാണാടിയത്‌ 

കത്തിയാളുന്ന  കൂരയിൽ 
വെന്തെരിയുന്ന 
പിതാവിനെ നോക്കി 
കൂട്ടി ക്കിഴിക്കുന്ന 
മകൻറെ ചിന്തയിൽ 
ചിതലരിച്ചെതെങ്ങനെ ?

ഇവരാണിവിടെ 
പഞ്ച പാപങ്ങൾക്ക് 
വഴിയൊരുക്കിയത് 
നാശത്തിന്റെ 
വിത്തുകളു മയി 
ലോകം ചുറ്റുന്നിവർ 

കറുത്ത പുള്ളികൾ വീണ് 
ഇവരുടെ  മുഖം 
വികൃത മായിരിക്കുന്നു 
ആ കാഴ്ച  ഭയാനകമാണ് .

    സുലൈമാൻ പെരുമുക്ക് 
  sulaimanperumukku @ gmail .com 
2013, ജൂലൈ 18, വ്യാഴാഴ്‌ച

ഗാനം:കണ്ണീരു മാത്രം ....ഗാനം
..................
                       കണ്ണീരു മാത്രം ....
                    ..................................
കണ്ണീരു മാത്രം ഇന്നുലകില്‍
കരളിന്‍ ചുടു രക്ത മാണു മണ്ണില്‍  
കുഞ്ഞുങ്ങളും കുരുവികളും
കരയുന്നു വേദനയോടെ
................................................. ........
ദാരിദ്യം പാരില്‍ പെരുകിടുന്നു
ധനമഖിലം ചിലരില്‍ ഒതുങ്ങിടുന്നു
ദുരിതങ്ങള്‍ വിതറി ദുഃഖങ്ങള്‍ ചിതറി
സമ്പത്ത് ചെകുത്താന്‍ മാര്‍ പങ്കുവെച്ചു
..............................................................
രാഷ്ട്രങ്ങള്‍ തമ്മില്‍ യുദ്ധം ചെയ്യാന്‍
രിപുക്കള്‍ എന്നെന്നും മോഹിക്കുന്നൂ
പരിശീലകരായ ദല്ലാളരാലെ   
ആയുധക്കച്ചവടം പൊടിപൊടിക്കും
.................................................................
മാനവ രാശിക്ക് ഭീഷണിയായ് 
 ആയുധംഅനു ദിനം  പണിയുകയായ്‌
ഒരു നൂറു വട്ടം ഒന്നിച്ചു ഭൂമിയെ
ചുട്ടു കരിക്കാന്‍ വഴിയൊരുക്കീ....
....................................................................
      സുലൈമാന്‍ പെരുമുക്ക് 

2013, ജൂലൈ 16, ചൊവ്വാഴ്ച

ഗാനം:പരിശുദ്ധ മാസം പിറന്നൂ...


ഗാനം
...........
                         പരിശുദ്ധ മാസം പിറന്നൂ...
                      ......................................................
 
പരിശുദ്ധ മാസം പിറന്നൂ
പരിപാവന നാളുകള്‍ളുണര്‍ന്നൂ
ജനകോടികള്‍ കൈകളുയർത്തീ 
ജഗദ്‌ നിയന്താവില്‍ അടുത്തു ...
..............................................
നാക കവാടം തുറന്നൂ
നരക കവാടമടഞ്ഞൂ
ഇറയോന്റെ കല്‍പ്പന പോലെ
ഇബിലീസ് തടങ്കലില്‍ വീണു ....
........................................
റഹ്മത്ത്‌ പൂത്തിടും മാസം
റമദാന്‍ അനുഗ്രഹ മാസം
ഖുര്‍ആന്‍ ഇറങ്ങിയ മാസം
കുഫ്റു* തകര്‍ന്നൊരു മാസം ...
...............................................
അഖിലം പടച്ച വനല്ലാഹ് 
അടിയാരുകൾക്കനുഗ്രഹമായി  
അറിയിച്ച സുന്ദര രാവ് 
അണിയിച്ച മാസമിതാണ് ....
...........................................
 
സുലൈമാന്‍ പെരുമുക്ക്
00971553538596

*അധർമ്മം .

2013, ജൂലൈ 15, തിങ്കളാഴ്‌ച

കവിത :സ്നേഹത്തിന്‍ പൂന്തണല്‍

കവിത
.................
സ്നേഹത്തിന്‍  പൂന്തണല്‍
...........................................
കാരുണ്യക്കടലാണ് 
തിരുനബി -എന്നും
കാലങ്ങൾക്കൊക്കെ നിലാവാണ്.
പച്ച പുല്‍കൊടി 
തുമ്പിനും പൂങ്കവന്‍
സ്നേഹത്തിന്‍ 
പൂന്തണലാണ്.
ജീവ ജാലങ്ങള്‍ 
കൊതിക്കുമാ സാമീപ്യം
അതു നേടിയോരൊക്കയും ധന്യര്‍!
ഇരുളും വെളിച്ചവും 
നബിയെ സ്നേഹിച്ചു
കാറ്റുംമഴയും സ്നേഹിച്ചു നബിയെ.
മഞ്ഞും മണൽതരിയും സ്നേഹിച്ചു നബിയെ
ഹിറയിൽലെന്നും 
നിലാവ് പെയ്തു.
ആഴക്കടലിന്‍ 
പരപ്പിലെ പൂമീനും
ആനബിയെ കണ്ടാല്‍ മന്ദസ്മിതം തൂകും
ആകാശ ഗംഗയില്‍ 
നീന്തും താരങ്ങളും
പ്രിയ നബിയെ കാണാന്‍ മിഴിനീട്ടിയല്ലോ !!
ആ മഹാ നബിയൊരുനാൾ നിദ്രയിൽന്നുണരവെ  
അരികിലായ് കണ്ടൊരു കാഴ്ച 
തന്റെ വിരുപ്പില്‍ 
തന്നോടു ചേര്‍ന്നൊരു 
പൂച്ച കുഞ്ഞുറങ്ങുന്നൂ
 കൗതുകക്കാഴ്ച്ച  കണ്ടുനില്‍ക്കെ
ബിലാലിന്റെ ബാങ്കൊലി  കേട്ടൂ
പ്രാര്‍ത്ഥനക്കായി 
പുറപ്പെടാന്‍ നേരമായ്
വിരിപ്പിതൊന്നല്ലേ യുള്ളൂ
വിരിപ്പും പുതച്ചു പോകുവതെങ്ങനെ
പൂച്ച കുഞ്ഞുണരില്ലേ?
കാരുണ്യ കടലാം തിരുനബി വീണ്ടും
പൂച്ചക്കുഞ്ഞിനെ നോക്കീ 
അണപൊട്ടി 
ഒഴുകിയാസ്നേഹം
വഴിയൊന്നു മാത്രം കണ്ടു- മുന്നില്‍ വഴിയൊന്നു
മാത്രം കണ്ടൂ.
മൂര്‍ച്ചയുള്ള 
ഒരു കത്തിയെടുത്തു
വിരുപ്പിലൊരു തുണ്ട് പകുത്തു നല്‍കി-
ലോകത്തിൻന്നനുഗ്രഹ
മായ നബി, സ്നേഹത്തിൻ
നിറകുടമായ നബീ.
<><><><><><><><><>
സുലൈമാന്‍ പെരുമുക്ക്