ഗാനം:കണ്ണീരു മാത്രം ....
ഗാനം
..................
കണ്ണീരു മാത്രം ....
.............................. ....
കണ്ണീരു മാത്രം ഇന്നുലകില്‍
കരളിന്‍ ചുടു രക്ത മാണു മണ്ണില്‍
കുഞ്ഞുങ്ങളും കുരുവികളും
കരയുന്നു വേദനയോടെ
.............................. ................... ........
ദാരിദ്യം പാരില്‍ പെരുകിടുന്നു
ധനമഖിലം ചിലരില്‍ ഒതുങ്ങിടുന്നു
ദുരിതങ്ങള്‍ വിതറി ദുഃഖങ്ങള്‍ ചിതറി
സമ്പത്ത് ചെകുത്താന്‍ മാര്‍ പങ്കുവെച്ചു
.............................. .............................. ..
രാഷ്ട്രങ്ങള്‍ തമ്മില്‍ യുദ്ധം ചെയ്യാന്‍
രിപുക്കള്‍ എന്നെന്നും മോഹിക്കുന്നൂ
പരിശീലകരായ ദല്ലാളരാലെ
ആയുധക്കച്ചവടം പൊടിപൊടിക്കും
.............................. .............................. .....
മാനവ രാശിക്ക് ഭീഷണിയായ്
ആയുധംഅനു ദിനം പണിയുകയായ്
ഒരു നൂറു വട്ടം ഒന്നിച്ചു ഭൂമിയെ
ചുട്ടു കരിക്കാന്‍ വഴിയൊരുക്കീ....
.............................. .............................. ........
സുലൈമാന്‍ പെരുമുക്ക്
7 അഭിപ്രായങ്ങള്‍:
കണ്ണീര്‍ തുടയ്ക്കുന്നവരെവിടെ?
നല്ല ഗാനം
thankalude e mail id tharu..please
പണ്ട് പാവങ്ങളുടെ കണ്ണീര്‍ തുടക്കാൻ
പ്രവചകന്മാരുണ്ടായിരുന്നു ഇന്ന് അവരുടെ പിന്മുറക്കാർ
പുരോഹിതന്മാരായി മാറി, അതുകൊണ്ടു തന്നെ അവരെപ്പോഴും അധികാരികളുടെയും സമ്പന്നരുടെയും കൂടെയാണ് ....
ഇതാണ്എൻറെ മെയിൽ id sulaimanperumukku@gmail.com സന്തോഷമുണ്ട് ...എൻറെവരികൾ വായിക്കാൻ സമയം കണ്ടെത്തുകയും ശ്രദ്ധിക്കുകയും ചെയ്യുന്നതിൽ ....നന്ദി .
kanneer iniyum ozhukatte..kavithayayi
കുഞ്ഞുങ്ങളെ ശ്രദ്ധിച്ചാൽ,അവരുടെ കണ്ണീരിൽ അലിയുന്നൊരു ഹൃദയമുണ്ടായാൽത്തന്നെ ലോകത്ത് ഇന്നു നടക്കുന്ന പല
അതിക്രമങ്ങൾക്കും ഒരു പരിധി വരെ ശമനമാകുമെന്നു തോന്നുന്നു.
നല്ല രചന. തുടരൂ.
ശുഭാശംസകൾ...
ബാക്കി ആവുന്നത് കണ്ണീര്‍ മാത്രമാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം