2013, ജൂലൈ 20, ശനിയാഴ്‌ച

കവിത :വിമർശന ജീവികൾ



കവിത 
                 
                               വിമർശന ജീവികൾ 
                                                                                

വിമർശിക്കാനായി  മാത്രം 
ജന്മമെടുത്തവരാണവർ 
ജന്മം നല്കിയ 
മാതാ പിതാക്കളേയും 
മുൾ മുനയിൽ  നിർത്താൻ 
ഒട്ടും മടിയില്ലാത്തവർ 

ശാരീരിക സവിശേഷ  
സുഖത്തിൻറെ 
ഭ്രാന്തമായ നിമിഷത്തിൽ 
ഭാവിയെ  മറന്ന് 
പിൻ തലമുറക്ക് 
ജന്മം നല്കിയ  
പടു വിഡ്ഢികളെത്രേ 
മാതാ പിതാക്കൾ 

ഈ നിഷ്ക്രിയർ 
വിമർശനത്തിനപ്പുറം 
പകരം വെയ്ക്കാൻ 
ഒന്നുമില്ലാത്തവരാണ് 

ശൂന്യതയിലേക്ക് 
ഊളി യിടുന്ന ഇവർ 
ബുദ്ധിയില്ലാത്തവർക്കിടയിൽ 
ബുദ്ധി ജീവികളായി  ചമയും 
യുക്തിയില്ലാത്തവർക്കിടയിൽ 
യുക്തി  വാദികളായി  തെളിയും 

ശക്തമായി 
ഒന്നു പ്രതികരിച്ചാൽ 
കളം വിട്ടു  ചാടും 
നിറം പിടിപ്പിച്ച നുണകൾ 
പിന്നെയും പാടി നടക്കും 

അവരിൽ  ചിലരെ 
ദൈവ  വിശ്വാസികൾക്കിടയിൽ -
കാണാം 
ചിലരെ ദൈവ നിഷേധികളുടെയും 
വർഗ്ഗീയ വാദികളുടെയും 
കൂടെ കാണാം 

എല്ലാ വേഷവും 
ഒന്നിച്ചണിയുന്ന 
കൊമ്പുള്ളവരുമുണ്ട് 
ചരിത്രത്തിലിവർ 
രാക്ഷസ നൃത്തമാണാടിയത്‌ 

കത്തിയാളുന്ന  കൂരയിൽ 
വെന്തെരിയുന്ന 
പിതാവിനെ നോക്കി 
കൂട്ടി ക്കിഴിക്കുന്ന 
മകൻറെ ചിന്തയിൽ 
ചിതലരിച്ചെതെങ്ങനെ ?

ഇവരാണിവിടെ 
പഞ്ച പാപങ്ങൾക്ക് 
വഴിയൊരുക്കിയത് 
നാശത്തിന്റെ 
വിത്തുകളു മയി 
ലോകം ചുറ്റുന്നിവർ 

കറുത്ത പുള്ളികൾ വീണ് 
ഇവരുടെ  മുഖം 
വികൃത മായിരിക്കുന്നു 
ആ കാഴ്ച  ഭയാനകമാണ് .

    സുലൈമാൻ പെരുമുക്ക് 
  sulaimanperumukku @ gmail .com 




6 അഭിപ്രായങ്ങള്‍:

2013, ജൂലൈ 20 11:23 AM ല്‍, Blogger ajith പറഞ്ഞു...

അവരെല്ലാടത്തുമുണ്ട് അല്ലേ?

 
2013, ജൂലൈ 20 11:44 AM ല്‍, Blogger sulaiman perumukku പറഞ്ഞു...

അതെ ,ചിലപ്പോൾ തോനിയിട്ടുണ്ട്
അവർ തന്നെയാണ് ഇന്ന് ലോകത്തെ
നിയന്ത്രിക്കുന്നതെന്ന് ...ആദ്യ വായനക്കും
നല്ല അഭിപ്രായത്തിനും ഒരു പാട് ഒരു പാട് നന്ദി ....

 
2013, ജൂലൈ 20 8:52 PM ല്‍, Blogger കൊമ്പന്‍ പറഞ്ഞു...

എല്ലാവരിലും ഇത്തരം ഒരു വിമര്‍ശകന്‍ ഉണ്ട് എന്നാണു എന്‍റെ വിശ്വാസം സഹജസ്വഭാവത്തില്‍ നിന്ന് കൊണ്ട് തന്നെ ഒരു വിമര്‍ശനം പറയട്ടെ ഇതിനെ ഒരു കവിത എന്ന് വിളിക്കാനും ബുദ്ധിമുട്ട് ഉണ്ട്

 
2013, ജൂലൈ 20 10:27 PM ല്‍, Blogger Kutty പറഞ്ഞു...

എവിടെ ആഖ്യാദം? എവിടെ വൃത്തം?
താങ്കള്‍ പറഞ്ഞത് പക്ഷെ കാര്യം.

 
2013, ജൂലൈ 20 11:10 PM ല്‍, Blogger Aneesh chandran പറഞ്ഞു...

നൂല്‍ നൂറ്റി കാത്തിരിക്കും വേട്ടയാടുക.അതുമാത്രമാണ് ലക്‌ഷ്യം ആ ജീവികളുടെ.എഴുത്തില്‍ സ്വന്തമായൊരു ശൈലി അത് നല്ലതാണ്.

 
2013, ജൂലൈ 22 9:19 PM ല്‍, Blogger സൗഗന്ധികം പറഞ്ഞു...

എല്ലാ വേഷവും
ഒന്നിച്ചണിയുന്ന
കൊമ്പുള്ളവരുമുണ്ട്
ചരിത്രത്തിലിവർ
രാക്ഷസ നൃത്തമാണാടിയത്‌

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം