2013, ജൂലൈ 15, തിങ്കളാഴ്‌ച

കവിത :സ്നേഹത്തിന്‍ പൂന്തണല്‍

കവിത
.................
സ്നേഹത്തിന്‍  പൂന്തണല്‍
...........................................
കാരുണ്യക്കടലാണ് 
തിരുനബി -എന്നും
കാലങ്ങൾക്കൊക്കെ നിലാവാണ്.
പച്ച പുല്‍കൊടി 
തുമ്പിനും പൂങ്കവന്‍
സ്നേഹത്തിന്‍ 
പൂന്തണലാണ്.
ജീവ ജാലങ്ങള്‍ 
കൊതിക്കുമാ സാമീപ്യം
അതു നേടിയോരൊക്കയും ധന്യര്‍!
ഇരുളും വെളിച്ചവും 
നബിയെ സ്നേഹിച്ചു
കാറ്റുംമഴയും സ്നേഹിച്ചു നബിയെ.
മഞ്ഞും മണൽതരിയും സ്നേഹിച്ചു നബിയെ
ഹിറയിൽലെന്നും 
നിലാവ് പെയ്തു.
ആഴക്കടലിന്‍ 
പരപ്പിലെ പൂമീനും
ആനബിയെ കണ്ടാല്‍ മന്ദസ്മിതം തൂകും
ആകാശ ഗംഗയില്‍ 
നീന്തും താരങ്ങളും
പ്രിയ നബിയെ കാണാന്‍ മിഴിനീട്ടിയല്ലോ !!
ആ മഹാ നബിയൊരുനാൾ നിദ്രയിൽന്നുണരവെ  
അരികിലായ് കണ്ടൊരു കാഴ്ച 
തന്റെ വിരുപ്പില്‍ 
തന്നോടു ചേര്‍ന്നൊരു 
പൂച്ച കുഞ്ഞുറങ്ങുന്നൂ
 കൗതുകക്കാഴ്ച്ച  കണ്ടുനില്‍ക്കെ
ബിലാലിന്റെ ബാങ്കൊലി  കേട്ടൂ
പ്രാര്‍ത്ഥനക്കായി 
പുറപ്പെടാന്‍ നേരമായ്
വിരിപ്പിതൊന്നല്ലേ യുള്ളൂ
വിരിപ്പും പുതച്ചു പോകുവതെങ്ങനെ
പൂച്ച കുഞ്ഞുണരില്ലേ?
കാരുണ്യ കടലാം തിരുനബി വീണ്ടും
പൂച്ചക്കുഞ്ഞിനെ നോക്കീ 
അണപൊട്ടി 
ഒഴുകിയാസ്നേഹം
വഴിയൊന്നു മാത്രം കണ്ടു- മുന്നില്‍ വഴിയൊന്നു
മാത്രം കണ്ടൂ.
മൂര്‍ച്ചയുള്ള 
ഒരു കത്തിയെടുത്തു
വിരുപ്പിലൊരു തുണ്ട് പകുത്തു നല്‍കി-
ലോകത്തിൻന്നനുഗ്രഹ
മായ നബി, സ്നേഹത്തിൻ
നിറകുടമായ നബീ.
<><><><><><><><><>
സുലൈമാന്‍ പെരുമുക്ക്

5 അഭിപ്രായങ്ങള്‍:

2013, ജൂലൈ 15 11:34 AM ല്‍, Blogger ajith പറഞ്ഞു...

സ്നേഹഹൃദയം നല്ല കവിത

 
2013, ജൂലൈ 16 1:17 AM ല്‍, Blogger ഷാജു അത്താണിക്കല്‍ പറഞ്ഞു...

സ്നേഹം തണലാക്കി ഭൂമിയെ മൂടട്ടെ

 
2013, ജൂലൈ 16 2:04 AM ല്‍, Blogger aneesh kaathi പറഞ്ഞു...

സ്നേഹം - ദൈവീകം

 
2013, ജൂലൈ 16 5:45 AM ല്‍, Blogger സൗഗന്ധികം പറഞ്ഞു...

തിരുനബിയരുൾ ചെയ്ത സാരോപദേശങ്ങൾ
അരുളിടട്ടിഹപരാനുഗ്രഹങ്ങൾ..

ദൈവമെന്നാൽ സ്നേഹം തന്നെ.നല്ല കവിത.

ശുഭാശംസകൾ...

 
2013, ജൂലൈ 16 6:42 AM ല്‍, Blogger Anu Raj പറഞ്ഞു...

nabiyude thyagam karuna...manushyarude kannu thurappikkatte...

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം