2013, ജൂൺ 22, ശനിയാഴ്‌ച

കവിത:ഉത്തരം ആരുപറയും?


കവിത
...............
                         ഉത്തരം ആരുപറയും?
                      .............................................
 
ഹൃദയം എന്നോട് പറയുന്നു
നാവിനെ നീ പ്രതിനിധിയാക്കരുതെന്ന്
നാവ് എന്നോട് പറയുന്നു
ഞാന്‍ ഹൃദയത്തിന്റെ പിന്നില്‍
ജീവിക്കാന്‍ ആഗ്രഹിക്കുന്നു വെന്ന്‌
 
അശ്രദ്ധയില്‍ ഞാന്‍ അലയുമ്പോള്‍
പടു വിഡഡി കളുടെ  ഒന്നാം നിരയില്‍ എത്താറുണ്ട്
അവിടെ എത്രയെത്ര
ബുദ്ധിജീവികളെ കണ്ടു ഞാന്‍
 
അവര്‍ തലകുനിച്ചു നില്‍ക്കുന്ന കാഴ്ച്ച
കൗതുകകരം തന്നെ  
ബുദ്ധിയുടെ വിധി എന്ന വിഷയത്തില്‍
ഞങ്ങള്‍ ഒരേ ബെഞ്ചിലിരുന്നു പരീക്ഷ എഴുതി
 
ഉത്തരക്കടലാസ് നോക്കേണ്ട വ്യക്തി 
 ഈ മെയില്‍ ചോര്‍ത്തുന്ന തിരക്കിലാണ്
സഹായിക്കുന്ന സാര്‍ ഫീ മെയിലില്‍
കുരുങ്ങിക്കിടക്കുകയാണ്
 
അപരാധത്തിന്റെ
അയലത്തുപോലും
നില്‍ക്കാന്‍ മടിക്കുന്നവര്‍
സ്വപ്നം കണ്ടുണരുമ്പോള്‍
കാണുന്ന കാഴ്ച്ച
അതി ഭീകരമായിരിക്കുമോ
ഉത്തരം ആരുപറയും ....?
 
       സുലൈമാന്‍ പെരുമുക്ക്
      00971553538596
  
 
  

കവിത :മടയനായ അദ്ധ്യാപകനും കുറെ കൈവട്ടുകാരും .



കവിത 
..............
                     മടയനായ അദ്ധ്യാപകനും 
                        കുറെ കൈവട്ടുകാരും .
                     ..................................................
കാരുണ്യം വറ്റി വരണ്ടു പോയോ 
കേരളം തീര്‍ത്തും ഭ്രാന്താലയമായോ 
ഹൃദയങ്ങള്‍ തമ്മില്‍ അകന്നു പോയോ 
ഹൃദയങ്ങള്‍ വാഴുവത് രാക്ഷസരോ 

കരള്‍ പൂവില്‍ നിന്നും സ്നേഹത്തിന്‍ തേന്‍ കടല്‍ 
ഊറ്റി ക്കുടിക്കും കരിംഭൂതങ്ങള്‍ 
തലമുറകള്‍ക്കേകും  അറിവിന്‍റെ പാഠങ്ങള്‍ 
വിഷമായ മാക്കുന്നു പേക്കോലങ്ങള്‍ 

പാപം വിതച്ചു കൊടും പാപം കൊയ്യാന്‍ 
മത്സരിക്കുന്നു അവിവേകികള്‍ 
അതുകണ്ട് പൊട്ടി ചിരിക്കുകയല്ലോ  
വിവേകികളെന്നൂറ്റം കൊള്ളുവോര് 

മടയനാം അദ്ധ്യാപകന്‍ ചെയ്ത തെറ്റ് 
മറക്കുവാനാകുമോ മാനവര്‍ക്ക് 
മടയന്‍റെ കൈകള്‍ വെട്ടിയോര്‍ ചെയ്തതും 
അപരാധമെന്നത് സത്യമാണ്  

യേശുവും തിരുനബിയും സോദരരല്ലൊ 
അവരുടെ അനുജരരും സോദരരല്ലേ 
സകലരും സോദരര്‍ എന്നോതി ഇരുവരും 
വചനങ്ങള്‍ പാടെ മറന്നുപോയ്‌ മര്‍ത്ത്യര്‍ 

ഭയപ്പെടുത്താറില്ല പ്രവാചകര്‍ ആരെയും 
തരം താഴ്ത്തിയില്ല ഒരാളെയും പ്രവാചകര്‍ 
സ്നേഹ രാഗത്തില്‍ കോര്‍ത്തു മനസ്സിനെ 
ആസ്നേഹ മെന്തന്ന് അറിഞ്ഞു വൈരികളും 

പ്രാര്‍ത്ഥന വേളയില്‍ ഒട്ടക കുടല്‍മാല 
അണിയിച്ചവരോടും പൊറുത്തു ആനബി 
പുണ്യ കരങ്ങളാല്‍ തീര്‍ത്തൊരു മസ്ജിദില്‍ 
മൂത്ര മൊഴിചവനെ വെറുതെവിട്ടു 

തെറി പാടി ,കൂകി ,കല്ലെറിഞ്ഞു -
രക്തം ചിന്തിയോര്‍ക്കും നബി മാപ്പു നല്കി 
ശിരസ്സില്‍ മാലിന്യം പതിവായ് തൂവുന്ന 
പെണ്‍കൊടിയും കണ്ടു സ്നേഹാംബരം 

ഇന്നിവിടെ നബിയെ നിന്ദിക്കുവോരും 
ഇന്നിവിടെ നബിയെ വന്ദിക്കുവോരും 
നബിയെ തിരിച്ചറിഞ്ഞിട്ടില്ല തെല്ലും 
നബിയുടെ മഹിമ അറിയുന്നതെന്നിവര്‍ 
........................................................

സമാധാനത്തിന്‍റെ ഉറവിടം 
ശാന്തിയുടെ സങ്കേതം 
സര്‍വ്വ ജന സൗഹാര്‍ദ്ദത്തിന്‍ പ്രതീകം 
ചരിത്രത്തിന്‍ താളിലും മാനവ ഹൃദയത്തിലും 
തങ്ക ലിപികളാല്‍ എഴുതപ്പെട്ട നാമം .....
മുത്ത്‌ മുഹമ്മദു സല്ലല്ലാഹു അലൈഹി വസെല്ലാം .....
.....................................................................................
        
             സുലൈമാന്‍ പെരുമുക്ക് 
                  00971553538596
             sulaimanperumukku @gmail .com 

കവിത :പെണ്‍ മണികള്‍ അറിയുക ഈ രണ്ടു മണികള്‍ ............................................

കവിത
.................
                           പെണ്‍ മണികള്‍ അറിയുക
                                 ഈ രണ്ടു മണികള്‍
                    ....................................................
കടിഞ്ഞാണില്ലാതെ
കുതിച്ചു പായുന്ന
കുതിരയുടെ
കാലുകള്‍ക്കിടയിലെ
തോല്‍ സഞ്ചിയില്‍
രണ്ടു മണികളുണ്ട്

ഓട്ടത്തിനൊത്ത
ഒച്ചയില്ലങ്കിലും
അതു മര്‍മ്മംതന്നെയാണ്

പെൺപിറപ്പിനെ
പിച്ചിചീന്തുന്ന
പിശാചുക്കളുടെ
ആയുധത്തിനു താഴെയും
ഈ മണികളുണ്ട്

ഏതൊരു
പെണ്‍കൊടിക്കും
കൈയെത്തും ദൂരത്താണ്
സ്രഷ്ടാവത്
ഒതുക്കി വെച്ചിട്ടുള്ളത്‌

അപകട സൂചന
ഉറപ്പായാൽ
മുറുക്കി വലിച്ചാല്‍
ഏതു ട്രൈനും നിന്നുപോകും

അതിനു മുമ്പ്
സ്വഭവനങ്ങളിലെ
കൂറകളേയും പാറ്റകളേയും
തല്ലിക്കൊല്ലാൻ
അവൾ ശീലിക്കണം.

അഴുക്കിൽ
വീണത് ജീവനാണെങ്കിൽ
ജീവനെടുക്കാൻ
കൈകളില്‍ ചെളി പുരളട്ടെ

അതു
സാരമാക്കാതിരുന്നാല്‍
ഈ മണികള്‍
രക്ഷാകവചമായ്
മുന്നിലെത്തും

ഓര്‍ക്കുക
ഓരോ പെണ്‍മണിയും.
ഈ രണ്ടു മണികളെ  ...
...................................

       സുലൈമാന്‍ പെരുമുക്ക്
           
       sulaimanperumukku @gmail .co

2013, ജൂൺ 19, ബുധനാഴ്‌ച

കവിത :അതിവേഗം ബഹുദൂരം


കവിത 
................
                     അതിവേഗം ബഹുദൂരം 
                .....................................................

അതി വേഗം 
ബഹു ദൂരം 
ഓടുന്ന വണ്ടിയിൽ 
കയറുന്നതൊക്കെയും 
തസ്കരന്മാർ 

അധിപതി ഒന്നുമേ 
അറിയുന്നതില്ല   
തിരിഞൊന്നു  നോക്കുവാൻ  
നേരമില്ല 

കരിഞ്ഞു പോയീടുന്ന 
സ്വപ്നങ്ങളൊക്കെയും 
ദുസ്വപ്ന മേന്നോതിടുന്നു 
മാന്യൻ 

ഹരിതമീ കേരളം 
സരിത വാണീടുകിൽ 
കാണാം നമുക്ക് 
രഹസ്യ ചിത്രം 

വേളിക്ക് അപ്പുറമാടുന്ന 
കേളിക്ക് 
തീർപ്പ്‌ നല്കുന്നതും 
മുഖ്യനാണോ ?

നേരമില്ലാത്തൊരാൾ 
നേരം കളയുവാൻ 
ഇത്തം വേദികൾ 
തിരയുന്നുവോ ?

സരിതക്ക് കൂട്ടായി 
നില്ക്കുന്ന  വേന്ദ്രൻറെ  
തോഴരോ 
ഇന്ന് മേലാളരെല്ലാം 

സത്വരം ഉത്തരം 
കേൾക്കുവാൻ കേരളം 
കാതോർത്തിരിക്കുന്ന 
നിമിഷം മിത് 


അനു ദിനം കേൾക്കുന്ന 
വാർത്തകൾക്കപ്പുറം 
കേൾക്കാത്ത വാർത്തകൾ 
ഏറെയുണ്ട് 

അവ ,കേൾക്കുന്നതിൻ മുമ്പ് 
വഴി തിരിച്ചീടുവാൻ 
വന്നിടും 
പൊട്ടിത്തെറിച്ച വാർത്ത 

വിവാദങ്ങൾ 
ഇന്ന് ബിസ്നസ്സാക്കീടുമ്പോൾ 
പഴയതെല്ലാം 
നാം മറന്നിടുന്നു 

പുതിയ വിവാദം 
കൊളുത്തുന്ന വാർത്തക്ക് 
പിന്നാലെ ഓടുവാൻ 
വെമ്പിടുന്നു...

അധിപതി ഒന്നുമേ 
അറിയുന്നതില്ല   
തിരിഞൊന്നു  നോക്കുവാൻ  
നേരമില്ല ...

      
       സുലൈമാന്‍ പെരുമുക്ക് 
        00971553538596
      sulaimanperumukku @gmail .com 


2013, ജൂൺ 16, ഞായറാഴ്‌ച

കവിത:വിണ്‍ചിരാതുകൾ മറയുന്നതെന്തേ ?





കവിത
..............
                      വിണ്‍ചിരാതുകൾ മറയുന്നതെന്തേ ?
                    ...........................................................
വിഹായസ്സിന്റെ  
വിരിമാറിലേക്ക്
നയനങ്ങള്‍ പായുമ്പോള്‍
വിണ്‍ചിരാതുകളുടെ 
അതിപ്രസരമെന്നെ 
അത്ഭുത പ്പെടുത്താറുണ്ട്‌

എങ്കിലും ബാല്യത്തില്‍
കണ്ടിരുന്നത്ര ഇന്നു കാണാത്തതിൽ 
 സങ്കടമുണ്ട്
ഒരു പക്ഷെ എന്‍റെ കാഴ്ച്ച
മങ്ങിയതാവാം

അല്ലെങ്കിൽ  കപട രാഷ്ട്രിയക്കാരന്റെ
കുടില തന്ത്രങ്ങളില്‍ പെട്ട്-
കൊടികളിലേക്ക്
വലിച്ചിഴക്കുമോ എന്ന് ഭയന്ന്
മറഞ്ഞോടുകയായിരിക്കാം 

ജീവജാലങ്ങളേയും പ്രകൃതിയേയും
ഏറെ സ്വൈരം കെടുത്തുന്നത് 
അവനാണല്ലോ 
മഹിത മൂല്യങ്ങളെ 
കാറ്റില്‍ പറത്തുന്നതും
മനുഷ്യന്‍ തന്നെ

അര്‍ഹത പെടാത്തതെല്ലാം
നേടിയെടുക്കാൻ  
സ്വാര്‍ത്ഥരായവർ 
അഭയം തേടുന്നത് 
രാഷ്ട്രിയത്തിലല്ലോ 

അവർ 
അധികാരത്തിലെത്തുവോളം  
 കൈ കൂപ്പി നടക്കുന്നു  
അധികാരത്തി ലെത്തിയാൽ- 
പിന്നെ കൈ നീട്ടി നടക്കുന്നു   

ജനം കാണ്‍കെ 
മുഖം മൂടികൾ 
മാറി മാറി അണിയുന്ന 
ചൂഷകരെ 
 പിന്നെയും പിന്നെയും
തിരഞ്ഞെടുക്കാൻ 
ഇന്നു  ജനം മത്സരിക്കുന്നു 

പ്രകൃതി പലവട്ടം 
പ്രതികരിക്കുമ്പോഴും 
ഈ മാര്‍ഗ ഭ്രംസകരെ 
തിരുത്താന്‍ കഴിവുള്ള ജനം 
എന്തെ മൗനം ദീക്ഷിക്കുന്നു? .

                സുലൈമാന്‍ പെരുമുക്ക്
                00971553538596
              sulaimanperumukku@gmail.com