കവിത:ഉത്തരം ആരുപറയും?
കവിത
...............
ഉത്തരം ആരുപറയും?
.............................. ...............
ഹൃദയം എന്നോട് പറയുന്നു
നാവിനെ നീ പ്രതിനിധിയാക്കരുതെന്ന്
നാവ് എന്നോട് പറയുന്നു
ഞാന്‍ ഹൃദയത്തിന്റെ പിന്നില്‍
ജീവിക്കാന്‍ ആഗ്രഹിക്കുന്നു വെന്ന്
അശ്രദ്ധയില്‍ ഞാന്‍ അലയുമ്പോള്‍
പടു വിഡഡി കളുടെ ഒന്നാം നിരയില്‍ എത്താറുണ്ട്
അവിടെ എത്രയെത്ര
ബുദ്ധിജീവികളെ കണ്ടു ഞാന്‍
അവര്‍ തലകുനിച്ചു നില്‍ക്കുന്ന കാഴ്ച്ച
കൗതുകകരം തന്നെ
ബുദ്ധിയുടെ വിധി എന്ന വിഷയത്തില്‍
ഞങ്ങള്‍ ഒരേ ബെഞ്ചിലിരുന്നു പരീക്ഷ എഴുതി
ഉത്തരക്കടലാസ് നോക്കേണ്ട വ്യക്തി
ഈ മെയില്‍ ചോര്‍ത്തുന്ന തിരക്കിലാണ്
സഹായിക്കുന്ന സാര്‍ ഫീ മെയിലില്‍
കുരുങ്ങിക്കിടക്കുകയാണ്
അപരാധത്തിന്റെ
അയലത്തുപോലും
നില്‍ക്കാന്‍ മടിക്കുന്നവര്‍
സ്വപ്നം കണ്ടുണരുമ്പോള്‍
കാണുന്ന കാഴ്ച്ച
അതി ഭീകരമായിരിക്കുമോ
ഉത്തരം ആരുപറയും ....?
സുലൈമാന്‍ പെരുമുക്ക്
00971553538596
1 അഭിപ്രായങ്ങള്‍:
ബിഗ് ബ്രദര്‍ ഈസ് വാച്ചിംഗ് യൂ! (1984)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം