കവിത:വിണ്‍ചിരാതുകൾ മറയുന്നതെന്തേ ?
കവിത
..............
വിണ്‍ചിരാതുകൾ മറയുന്നതെന്തേ ?
.............................. .............................
വിഹായസ്സിന്റെ
വിരിമാറിലേക്ക്
നയനങ്ങള്‍ പായുമ്പോള്‍
വിണ്‍ചിരാതുകളുടെ
അതിപ്രസരമെന്നെ
അത്ഭുത പ്പെടുത്താറുണ്ട്
എങ്കിലും ബാല്യത്തില്‍
കണ്ടിരുന്നത്ര ഇന്നു കാണാത്തതിൽ
സങ്കടമുണ്ട്
ഒരു പക്ഷെ എന്‍റെ കാഴ്ച്ച
മങ്ങിയതാവാം
അല്ലെങ്കിൽ കപട രാഷ്ട്രിയക്കാരന്റെ
കുടില തന്ത്രങ്ങളില്‍ പെട്ട്-
കൊടികളിലേക്ക്
വലിച്ചിഴക്കുമോ എന്ന് ഭയന്ന്
മറഞ്ഞോടുകയായിരിക്കാം
ജീവജാലങ്ങളേയും പ്രകൃതിയേയും
ഏറെ സ്വൈരം കെടുത്തുന്നത്
അവനാണല്ലോ
മഹിത മൂല്യങ്ങളെ
കാറ്റില്‍ പറത്തുന്നതും
മനുഷ്യന്‍ തന്നെ
അര്‍ഹത പെടാത്തതെല്ലാം
നേടിയെടുക്കാൻ
നേടിയെടുക്കാൻ
സ്വാര്‍ത്ഥരായവർ
അഭയം തേടുന്നത്
രാഷ്ട്രിയത്തിലല്ലോ
അവർ
അധികാരത്തിലെത്തുവോളം
കൈ കൂപ്പി നടക്കുന്നു
അധികാരത്തി ലെത്തിയാൽ-
പിന്നെ കൈ നീട്ടി നടക്കുന്നു
ജനം കാണ്‍കെ
മുഖം മൂടികൾ
മാറി മാറി അണിയുന്ന
ചൂഷകരെ
പിന്നെയും പിന്നെയും
തിരഞ്ഞെടുക്കാൻ
ഇന്നു ജനം മത്സരിക്കുന്നു
പ്രകൃതി പലവട്ടം
പ്രതികരിക്കുമ്പോഴും
ഈ മാര്‍ഗ ഭ്രംസകരെ
തിരുത്താന്‍ കഴിവുള്ള ജനം
എന്തെ മൗനം ദീക്ഷിക്കുന്നു? .
സുലൈമാന്‍ പെരുമുക്ക്
00971553538596
4 അഭിപ്രായങ്ങള്‍:
കൈ (നീട്ടി) തട്ടി നടക്കുന്നു കൈകൾ തട്ടി മാറ്റി തന്നെ
സ്നേഹപൂർവ്വം ആത്മരോഷത്തിന്റെ അഗ്നികൾ വെളിച്ചം പകരട്ടെ
പൊതുജനത്തിന് ഒരു ‘പേരു’ള്ളത് മറന്നുവോ?
കപട രാഷ്ട്രിയക്കാരന്റെ
കുടില തന്ത്രങ്ങളില്‍ പെട്ട്-
കൊടികളിലേക്ക്
വലിച്ചിഴക്കുമോ എന്ന് ഭയന്ന്
മറഞ്ഞോടുകയായിരിക്കാം
ഹ..ഹ.. ശരിയാ.അതാവാനേ തരമുള്ളൂ. പിന്നെ ജനത്തിന്റെ കാര്യം.
മൗനം കഴുതകൾക്കും ഭൂഷണമത്രെ..!!
നല്ല കവിത. ഏറെ ഇഷ്ടമായി.
ശുഭാശംസകൾ....
ഈ കവിതയ്ക്ക് ഈ പേരിട്ടത് എന്തിനാണെന്ന് ഒട്ടും മനസ്സിലാകുന്നില്ല....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം