2013, ജൂൺ 22, ശനിയാഴ്‌ച

കവിത :പെണ്‍ മണികള്‍ അറിയുക ഈ രണ്ടു മണികള്‍ ............................................

കവിത
.................
                           പെണ്‍ മണികള്‍ അറിയുക
                                 ഈ രണ്ടു മണികള്‍
                    ....................................................
കടിഞ്ഞാണില്ലാതെ
കുതിച്ചു പായുന്ന
കുതിരയുടെ
കാലുകള്‍ക്കിടയിലെ
തോല്‍ സഞ്ചിയില്‍
രണ്ടു മണികളുണ്ട്

ഓട്ടത്തിനൊത്ത
ഒച്ചയില്ലങ്കിലും
അതു മര്‍മ്മംതന്നെയാണ്

പെൺപിറപ്പിനെ
പിച്ചിചീന്തുന്ന
പിശാചുക്കളുടെ
ആയുധത്തിനു താഴെയും
ഈ മണികളുണ്ട്

ഏതൊരു
പെണ്‍കൊടിക്കും
കൈയെത്തും ദൂരത്താണ്
സ്രഷ്ടാവത്
ഒതുക്കി വെച്ചിട്ടുള്ളത്‌

അപകട സൂചന
ഉറപ്പായാൽ
മുറുക്കി വലിച്ചാല്‍
ഏതു ട്രൈനും നിന്നുപോകും

അതിനു മുമ്പ്
സ്വഭവനങ്ങളിലെ
കൂറകളേയും പാറ്റകളേയും
തല്ലിക്കൊല്ലാൻ
അവൾ ശീലിക്കണം.

അഴുക്കിൽ
വീണത് ജീവനാണെങ്കിൽ
ജീവനെടുക്കാൻ
കൈകളില്‍ ചെളി പുരളട്ടെ

അതു
സാരമാക്കാതിരുന്നാല്‍
ഈ മണികള്‍
രക്ഷാകവചമായ്
മുന്നിലെത്തും

ഓര്‍ക്കുക
ഓരോ പെണ്‍മണിയും.
ഈ രണ്ടു മണികളെ  ...
...................................

       സുലൈമാന്‍ പെരുമുക്ക്
           
       sulaimanperumukku @gmail .co

16 അഭിപ്രായങ്ങള്‍:

2013, ജൂൺ 22 5:02 AM ല്‍, Blogger Aneesh chandran പറഞ്ഞു...

ഇതൊരു കലക്കന്‍ ചിന്തയായി ..

 
2013, ജൂൺ 22 5:31 AM ല്‍, Blogger ajith പറഞ്ഞു...

അതിനൊക്കെ തോന്നുമോ?

 
2013, ജൂൺ 22 5:45 AM ല്‍, Blogger Unknown പറഞ്ഞു...

സബാഷ് ! ഈ ചിന്ത എല്ലാ സ്ത്രീകളിലും എത്തിക്കണം ... ! അനുവാദമില്ലാതെ , അതിക്രമിച്ചു കടക്കുന്നവരില്‍ ഒരു മടിയും കൂടാതെ പ്രയോഗിക്കാന്‍ ... !

 
2013, ജൂൺ 22 12:19 PM ല്‍, Blogger ബൈജു മണിയങ്കാല പറഞ്ഞു...

പെണ്‍ മണി vs അരിമണി

 
2013, ജൂൺ 23 10:39 PM ല്‍, Blogger ശിഹാബ് മദാരി പറഞ്ഞു...

കവിതയായി അംഗീകരിക്കാൻ സാധിക്കുന്നില്ല . ( അതിനു എന്റേതായ കാരണങ്ങൾ ഉണ്ടാവാം ) ഒരു എഫ് ബി സ്ടാടസ് ആയി കൊടുക്കാം പരമാവധി ..
ഇതിലെ , ആ മണികൾ ക്ഷ ; ബോധ്യായി !! :)
(എന്റെ മാത്രം അഭിപ്രായം )

 
2013, ജൂൺ 23 10:59 PM ല്‍, Blogger പൈമ പറഞ്ഞു...

ആക്ഷേപവും ...മുന്നറിയിപ്പും നല്കുന്ന
ഇന്നത്തെ കാലത്തിനു ആവശ്യമായ കവിത ..
ഇതാണ് എഴുത്ത് ..ചിരി വന്നു ഒപ്പം ചിന്തയും ...
താങ്കളെ നമിക്കുന്നു .....ഭാവുകങ്ങൾ

 
2013, ജൂൺ 24 12:54 AM ല്‍, Blogger MT Manaf പറഞ്ഞു...

സമയോചിതം
അതാണ്‌ രചനയെ മനോഹരമാക്കുക
അഭിനന്ദനങ്ങൾ

 
2013, ജൂൺ 27 10:36 PM ല്‍, Blogger sulaiman perumukku പറഞ്ഞു...

കാമാന്ധരുടെ പരാക്രമത്തെ പറ്റി കേൾക്കുമ്പോൾ
ഇങ്ങനെ യൊക്കെ ചിന്തിച്ചു പോകുകയാണ് ....നന്ദി
സ്നേഹം എന്നും മനസ്സിലുണ്ടാവട്ടെ ....

 
2013, ജൂൺ 27 10:41 PM ല്‍, Blogger sulaiman perumukku പറഞ്ഞു...

അതെങ്കിലും തോനാനുള്ള ധൈര്യം ഉണ്ടാവട്ടെ .....സ്നേഹം
എപ്പോഴും കൂടെയുള്ളത് കാണുമ്പോൾ സന്തോഷമുണ്ട് ...നന്ദി .

 
2013, ജൂൺ 27 10:49 PM ല്‍, Blogger sulaiman perumukku പറഞ്ഞു...

തത്തെയെ എന്തൊക്കെപറയാൻ പഠിപ്പിചാലും
പൂച്ച പിടിക്കാൻ വരുമ്പോൾ അതിന് കരയുന്ന
സ്വഭാവം മാത്രമേ കാണു ....പ്രോത്സാഹനത്തിനു നന്ദി ...

 
2013, ജൂൺ 27 10:52 PM ല്‍, Blogger sulaiman perumukku പറഞ്ഞു...

പെണ്‍ മണികൾ കേട്ടെങ്കിൽ ....നന്ദി .

 
2013, ജൂൺ 27 10:57 PM ല്‍, Blogger sulaiman perumukku പറഞ്ഞു...

അഭിപ്രായം തുറന്നെഴുതിയതിൽ സന്തോഷമുണ്ട് ,
കയ്യൊപ്പിനു നന്ദി ...സ്നേഹത്തിൽ വിരുന്നെത്താൻ മറക്കരുത് .

 
2013, ജൂൺ 27 11:05 PM ല്‍, Blogger sulaiman perumukku പറഞ്ഞു...

കണ്ണും കാതും തുറന്നു വെച്ചാൽ
നാം ഇങ്ങനെ എഴുതി പോകും ...പ്രോത്സാഹനത്തിനും
നല്ല വാക്കുകൾക്കും നന്ദി .ഈ സ്നേഹം കൂടെ യുണ്ടാവട്ടെ ...

 
2013, ജൂൺ 27 11:12 PM ല്‍, Blogger sulaiman perumukku പറഞ്ഞു...

അഭിപ്രായം രേഖ പ്പെടുത്തിയത്തിൽ
ഏറെ സന്തോഷമുണ്ട് ...നല്ല വാക്കിനും
പ്രോത്സാഹനത്തിനും നന്ദി ...

 
2014, ഫെബ്രുവരി 28 6:07 AM ല്‍, Anonymous അജ്ഞാതന്‍ പറഞ്ഞു...

നന്നായിട്ടുണ്‍ട് ..അവസരോചിതമായി പ്രതിരോധിക്കാന്‍ പെണ്‍മണികള്‍ക്കിതൊരു പ്രചോദനമാവട്ടെ..

 
2016, മേയ് 5 8:55 AM ല്‍, Blogger abduthai പറഞ്ഞു...

Masha Allah.

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം