2013, ജൂൺ 19, ബുധനാഴ്‌ച

കവിത :അതിവേഗം ബഹുദൂരം


കവിത 
................
                     അതിവേഗം ബഹുദൂരം 
                .....................................................

അതി വേഗം 
ബഹു ദൂരം 
ഓടുന്ന വണ്ടിയിൽ 
കയറുന്നതൊക്കെയും 
തസ്കരന്മാർ 

അധിപതി ഒന്നുമേ 
അറിയുന്നതില്ല   
തിരിഞൊന്നു  നോക്കുവാൻ  
നേരമില്ല 

കരിഞ്ഞു പോയീടുന്ന 
സ്വപ്നങ്ങളൊക്കെയും 
ദുസ്വപ്ന മേന്നോതിടുന്നു 
മാന്യൻ 

ഹരിതമീ കേരളം 
സരിത വാണീടുകിൽ 
കാണാം നമുക്ക് 
രഹസ്യ ചിത്രം 

വേളിക്ക് അപ്പുറമാടുന്ന 
കേളിക്ക് 
തീർപ്പ്‌ നല്കുന്നതും 
മുഖ്യനാണോ ?

നേരമില്ലാത്തൊരാൾ 
നേരം കളയുവാൻ 
ഇത്തം വേദികൾ 
തിരയുന്നുവോ ?

സരിതക്ക് കൂട്ടായി 
നില്ക്കുന്ന  വേന്ദ്രൻറെ  
തോഴരോ 
ഇന്ന് മേലാളരെല്ലാം 

സത്വരം ഉത്തരം 
കേൾക്കുവാൻ കേരളം 
കാതോർത്തിരിക്കുന്ന 
നിമിഷം മിത് 


അനു ദിനം കേൾക്കുന്ന 
വാർത്തകൾക്കപ്പുറം 
കേൾക്കാത്ത വാർത്തകൾ 
ഏറെയുണ്ട് 

അവ ,കേൾക്കുന്നതിൻ മുമ്പ് 
വഴി തിരിച്ചീടുവാൻ 
വന്നിടും 
പൊട്ടിത്തെറിച്ച വാർത്ത 

വിവാദങ്ങൾ 
ഇന്ന് ബിസ്നസ്സാക്കീടുമ്പോൾ 
പഴയതെല്ലാം 
നാം മറന്നിടുന്നു 

പുതിയ വിവാദം 
കൊളുത്തുന്ന വാർത്തക്ക് 
പിന്നാലെ ഓടുവാൻ 
വെമ്പിടുന്നു...

അധിപതി ഒന്നുമേ 
അറിയുന്നതില്ല   
തിരിഞൊന്നു  നോക്കുവാൻ  
നേരമില്ല ...

      
       സുലൈമാന്‍ പെരുമുക്ക് 
        00971553538596
      sulaimanperumukku @gmail .com 


4 അഭിപ്രായങ്ങള്‍:

2013, ജൂൺ 19 8:04 AM ല്‍, Blogger ajith പറഞ്ഞു...

അടുത്ത ഒരു വിവാദം വരുന്നതുവരെ നമുക്ക് ആഘോഷിയ്ക്കാന്‍ ഒരു വിഷയമായി.
അത്രയേയുള്ളു

 
2013, ജൂൺ 20 2:31 AM ല്‍, Blogger niDheEsH kRisHnaN @ ~അമൃതംഗമയ~ പറഞ്ഞു...

ഇപ്പോൾ കവികൾക്കും കവിതയ്ക്കുപോലും വിവാദം ആണ് വിഷയം :(

 
2013, ജൂൺ 20 12:32 PM ല്‍, Blogger സൗഗന്ധികം പറഞ്ഞു...

അടുത്ത ഒരു വിവാദം വരുന്നതുവരെ നമുക്ക് ആഘോഷിയ്ക്കാന്‍ ഒരു വിഷയമായി.
അത്രയേയുള്ളു

 
2013, ജൂൺ 22 12:26 PM ല്‍, Blogger ബൈജു മണിയങ്കാല പറഞ്ഞു...

ഒരു കവിയും സമൂഹ ജീവിയും കൂടുതലും പ്രതിപക്ഷം ആയിരിക്കണം ആര് ഭരിച്ചാലും

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം